SportsTRENDING

കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി, പെപ്ര ഇനി ഈ സീസണില്‍ കളിക്കില്ലെന്ന് റിപ്പോർട്ട്

നുവരി 31 ന് ഐഎസ് എല്‍ വീണ്ടും പുനരാരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. അവരുടെ സ്ട്രൈക്കറായ ക്വാമെ പെപ്രക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്.

താരത്തിനേറ്റ പരിക്ക് സാരമുള്ളതാണെന്നും ഈ സീസണില്‍ ഇനി കളിക്കാൻ സാധ്യതയില്ലായെന്നും പറയുന്നു.ജനുവരി വിൻഡോ ട്രാൻസ്ഫർ അവസാനിച്ചതിനാൽ  പകരം മറ്റൊരു വിദേശ താരത്തെ സൈൻ ചെയ്യാനും കേരള ബ്ലാസ്റ്റേഴ്സിന് ഇനി  സാധിക്കില്ല.

നിലവിൽ തങ്ങളുടെ തന്നെ വിദേശ താരമായ ജസ്റ്റിനെ  തിരിച്ചു വിളിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം 20കാരനായ ജസ്റ്റിൻ ഇപ്പോള്‍ ഗോകുലം കേരളയില്‍ ലോൺ അടിസ്ഥാനത്തിൽ കളിക്കുകയാണ്. താരം ഉടൻ ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേരുമെന്നാണ് ലഭിക്കുന്ന വിവരം.

Signature-ad

 ഈ സീസണില്‍ ആദ്യമായി   ബ്ലാസ്റ്റേഴ്സിലെത്തിയ പെപ്ര ടീമിന് മികച്ച സംഭാവനകള്‍ നല്‍കിയിരുന്നു. ഐ എസ് എല്ലിലും സൂപ്പർ കപ്പിലും  2 ഗോളുകൾ വീതം നേടിയ താരം നിരവധി അസിസ്റ്റുകളും നടത്തി.ദിമിത്രിയോസ്-പെപ്ര സഖ്യം അപാര ഫോമിൽ നിൽക്കെയാണ് ഐഎസ്‌എൽ ഇടവേളയ്ക്കായി പിരിഞ്ഞത്.

 

ഇരുവരുടെയും മികവിൽ കരുത്തരായ മുംബൈയേയും മോഹൻ ബഗാനെയും വരെ ബ്ലാസ്‌റ്റേഴ്‌സ് തോൽപ്പിച്ചിരുന്നു. ഐഎസ്‌എൽ പത്താം സീസണിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.നേരത്തെ അവരുടെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും പരിക്കേറ്റ് സ്വദേശത്തേക്ക് മടങ്ങിയിരുന്നു.

Back to top button
error: