KeralaNEWS

ഓഫീസ് നിര്‍മാണത്തിലേക്ക് പറഞ്ഞ പണം പിരിച്ചു നല്‍കിയില്ല; കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ടു

കോഴിക്കോട്: നിര്‍മാണ ഫണ്ട് പിരിവില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ടു. താമരശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിക്കെതിരെയാണ് നടപടി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ട് പിരിച്ചില്ല എന്നാരോപിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാറാണ് കമ്മിറ്റി പിരിച്ചുവിട്ടത്.

ഫണ്ട് പിരിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തുകയും നിരുത്തരവാദപരമായി സമീപനം സ്വീകരിക്കുകയും ചെയ്തതിനാണ് നടപടിയെന്ന് ഇതുസംബന്ധിച്ച കുറിപ്പില്‍ ഡിസിസി പ്രസിഡന്റ് പറഞ്ഞു. 3.6 ലക്ഷം രൂപ പിരിച്ചുനല്‍കണം എന്നാണ് ഡിസിസി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നല്‍കിയത് 1.3 ലക്ഷം രൂപ മാത്രമാണ്.

Signature-ad

ഫണ്ട് ഏറ്റുവാങ്ങുന്നതിനായി ഡി.സി.സി പ്രസിഡന്റും സംഘവും ഇന്നലെ വൈകിട്ട് മണ്ഡലം കമ്മിറ്റി ഓഫീസില്‍ എത്തിയിരുന്നു. തുക കുറഞ്ഞതിനാല്‍ അധികം സംസാരിക്കാതെ ഇവര്‍ മടങ്ങി. പിന്നാലെ വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ സ്ഥാനം രാജിവയ്ക്കുകയാണെന്ന് കാണിച്ച് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.സി നസീമുദ്ദീന്‍ വാട്‌സ്ആപ്പ് മുഖേന ഡിസിസി പ്രസിഡന്റിന് രാജി കൈമാറി. തുടര്‍ന്ന് ഫണ്ട് സമാഹരിക്കുന്നതില്‍ കാണിച്ച അലംഭാവം കണക്കിലെടുത്ത് എം.സി നസീമുദ്ദീന്‍ പ്രസിഡന്റായ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതായി ഡിസിസി പ്രസിഡന്റ് അറിയിക്കുകയായിരുന്നു.

Back to top button
error: