Month: January 2024
-
Kerala
സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍വാരാം, മാര്‍ച്ച് മുതല്‍ അനുമതി
തിരുവനന്തപുരം: 10 വർഷത്തെ നിരോധനത്തിന് ശേഷം സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ വാരാൻ അനുമതി. റവന്യു സെക്രട്ടേറിയറ്റാണ് മണല്‍ വാരല്‍ നിരോധനം നീക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ പുഴകളില്‍ നിന്ന് മണല്‍വാരല്‍ മുടങ്ങിക്കിടക്കുകയായിരുന്നു. ഓഡിറ്റ് നടത്തിയ 17 നദികളില്‍ വൻതോതില്‍ മണല്‍നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തല്‍. അനുമതി നല്‍കുന്നതിലൂടെ അനധികൃത മണല്‍വാരല്‍ നിയന്ത്രിക്കപ്പെടുമെന്നാണ് സർക്കാർ വാദം. മാർച്ച് മുതലാണ് അനുമതി നല്‍കുക.
Read More » -
Kerala
മലപ്പുറം നിലമ്ബൂരില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു
മലപ്പുറം: നിലമ്ബൂരില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. അകമ്ബാടം സ്വദേശികളായ ബാബു-നസീമ ദമ്ബതികളുടെ മക്കളായ റിൻഷാദ് (14) റാഷിദ് (12) എന്നിവരാണ് മരിച്ചത്. ചാലിയാർ പഞ്ചായത്തിലെ പെരുവംപാടം കുറുവൻ പുഴയുടെ കടവിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം പുഴയില്‍ മീൻ പിടിക്കാനാണ് റാഷിദും റിൻഷാദും എത്തിയത്. ഇതിനിടയില്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കൂടെയുള്ള മറ്റു കുട്ടികള്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആഴമുള്ള സ്ഥലമായതിനാല്‍ രക്ഷിക്കാനായില്ല. ഉടൻ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നിലമ്ബൂരില്‍ നിന്നും അഗ്നി രക്ഷാസേനയെത്തി നടത്തിയ തിരച്ചിലില്‍ സമീപത്ത് നിന്ന് തന്നെ ഇരുവരെയും കണ്ടെത്തി. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം തിരുവനന്തപുരത്ത് വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികള്‍ മുങ്ങിമരിച്ചു.വിഴിഞ്ഞം ക്രൈസ്റ്റ് നഗര്‍ കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19), ഫെര്‍ഡ് (19) ലിബിനോണ്‍ (20) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നരമണിയോടെയാണു സംഭവം.
Read More » -
Movie
‘മറിമായം’ ടീം ഒരുക്കുന്ന ‘പഞ്ചായത്തു ജെട്ടി’ പൂർത്തിയായി
‘മറിമായം’ എന്ന ഹിറ്റ് പരമ്പരയുടെ സംവിധായകരായ മണികണ്ഠൻ പട്ടാമ്പി- സലിം ഹസൻ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘പഞ്ചായത്തു ജെട്ടി’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. സപ്തതരംഗ് ക്രിയേഷൻസും, ഗോവിന്ദ് ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.’ നായരമ്പലം, എളങ്കുന്നപ്പുഴ, വൈപ്പിൻ, എടവനക്കാട് ഗ്രാമങ്ങളിലാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടന്നത്. കാലിക പ്രാധാന്യമുള്ള വിഷയങ്ങൾ. നർമ്മത്തിലൂടെ അവതരിപ്പിച്ചാണ് ‘മറിമായം’ പരമ്പര ഏറെ ശ്രദ്ധയാകർഷിച്ചത്. ‘പഞ്ചായത്തു ജെട്ടി’ ഒരു ഗ്രാമത്തിൻ്റെ പൊതുവായ ചില പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. സാമൂഹ്യ വിഷയങ്ങൾ തികച്ചും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ്. അതിനോടൊപ്പം ജീവിതഗന്ധിയായ മുഹൂർത്തങ്ങളും ഈ ചിത്രത്തിന് പ്രധാന ഘടകമാകുന്നുണ്ട്. ‘മറിമായം’ പരമ്പരയിലെ മുഴുവൻ അഭിനേതാക്കളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു സലിം കുമാറും ഒരു വേഷത്തിൽ അഭിനയിക്കുന്നുണ്ട്. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ക്രിഷ് കൈമൾ ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -സാബു മോഹൻ’…
Read More » -
India
ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ‘സോഷ്യലിസവും’, ‘മതേതരത്വവും’ വെട്ടി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യം 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കേ ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും മതേതരത്വം, സോഷ്യലിസം എന്നിവ വെട്ടി കേന്ദ്ര സർക്കാർ. ‘ഇന്ത്യയുടെ യഥാർത്ഥ ഭരണഘടന’ എന്ന തലക്കെട്ടോടെയാണ് വെട്ടിത്തിരുത്തിയ ആമുഖത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പേജിലൂടെയാണ് പ്രചരണം. “രാജ്യം 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ഭരണഘടനയുടെ യഥാർത്ഥ ആമുഖം പുനപരിശോധിക്കാം. പുതിയ ഇന്ത്യയില്‍ ഈ മൗലിക തത്വങ്ങള്‍ എങ്ങനെ പ്രതിധ്വനിക്കുന്നു? വേരുകളിലൂന്നി നിന്ന് രാജ്യം എങ്ങനെ മുന്നോട്ട് കുതിക്കുന്നു എന്ന് നോക്കാം,” എന്ന അടിക്കുറിപ്പോടെയാണ് ഭരണഘടനാ ആമൂഖത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. എട്ട് സ്ലൈഡുകളിലായി ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ‘വികസന’ത്തെ കുറിച്ചും പരാമർശിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പുതിയ സാഹചര്യത്തില്‍ ആമുഖത്തിലെ പ്രാധാന തത്വങ്ങളുടെ തലക്കെട്ടോടെയാണ് ഓരോ സ്ലൈഡും തയ്യാറാക്കിയിരിക്കുന്നത്. പുതിയ ഇന്ത്യയുടെ പരമാധികാരം (Soveriegnity), പുതിയ ഇന്ത്യയുടെ ജനാധിപത്യം (Democracy), പുതിയ ഇന്ത്യയിലെ പരമാധികാര ജനാധിപത്യ രാഷ്ട്രം (Republic), പുതിയ ഇന്ത്യയിലെ നീതി (Justice), പുതിയ ഇന്ത്യയിലെ…
Read More » -
Kerala
വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർഥികൾ മുങ്ങിമരിച്ചു
തിരുവനന്തപുരത്തെ വെള്ളായണി കായലിലെ വവ്വാമൂലയിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു. വിഴിഞ്ഞം ക്രൈസ്റ്റ് നഗര്‍ കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19), ഫെര്‍ഡ് (19) ലിബിനോണ്‍ (20) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നരമണിയോടെയാണു സംഭവം. നാലംഗ സംഘമാണു കായലിൽ എത്തിയത്. ഇതിൽ മൂന്നുപേർ കുളിക്കാനിറങ്ങി. ഒരാൾ കരയിൽതന്നെ നിന്നു. സുഹൃത്തുക്കൾ ഒഴുക്കിൽപ്പെട്ടെന്നു മനസ്സിലായതോടെ കരയിലുണ്ടായിരുന്ന ആൾ പരിസരവാസികളെ വിളിച്ചുകൂട്ടി തിരച്ചിൽ നടത്തുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി മൂന്ന് പേരെയും കരയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോസ്റ്റ്‍മോർട്ടത്തിനായി കൊണ്ടുപോകും. കായലിൽനിന്നും മണ്ണെടുത്തതിനെ തുടർന്ന് ഇവിടെ വലിയ ആഴം രൂപപ്പെട്ടിരുന്നതായി പരിസരവാസികൾ പറഞ്ഞു.
Read More » -
NEWS
ഷാര്‍ജയില്‍ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപ്പിടിത്തത്തില്‍ പിതാവും 11 കാരിയായ മകളും മരിച്ചു; ഭാര്യയ്ക്കും മറ്റ് 2 മക്കൾക്കും പരുക്ക്
ഷാര്‍ജയിലെ അപ്പാർട്ട്മെന്റിൽ നടന്ന തീപ്പിടിത്തത്തില്‍ പിതാവും 11 കാരിയായ മകളും മരിച്ചു. ഭാര്യയും മറ്റ് രണ്ടു മക്കളും പരുക്കുകളോടെ ആശുപത്രിയില്‍. എമിറേറ്റിലെ മുവൈലയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ കനത്ത പുക ശ്വസിച്ചുണ്ടായ അപകടത്തിലാണ് പാക്കിസ്താന്‍ സ്വദേശി ഇമ്രാന്‍ ഖാനും 11 വയസ്സുള്ള മകളും മരിച്ചത്. പാക് സ്വദേശിയുടെ ഭാര്യ, ഒമ്പത് വയസ്സുള്ള മകള്‍, അഞ്ച് വയസ്സുള്ള മകന്‍ എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഭാര്യ ഗുരുതരാവസ്ഥയില്‍ അല്‍ ഖാസിമി ആശുപത്രിയിലെ ഐസിയുവിലാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.08നാണ് തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. മിനുറ്റുകള്‍ക്കകം തന്നെ സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നാഷനല്‍ ആംബുലന്‍സ് സംഘവും സ്ഥലത്തെത്തിയിരുന്നു. തീപ്പിടിത്തമുണ്ടായി പുക നിറഞ്ഞത് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ അപ്പാർട്ട്മെന്റിലാണന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിലെ മറ്റ് താമസക്കാരെ ഉടന്‍ തന്നെ രക്ഷപ്പെടുത്തി. തീപ്പിടിത്തം ഉണ്ടാകാനുള്ള കാരണം അന്വേഷിക്കുകയാണ്. അപ്പാർട്ട്മെന്റില്‍ ഫോറന്‍സിക് വിഭാഗം പരിശോധനകള്‍ നടത്തി. തീപ്പിടിത്തം രണ്ട്…
Read More » -
NEWS
യു.എസില്‍ ആദ്യമായി നൈട്രജന്‍ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി
ന്യൂേയാര്‍ക്ക്: യു.എസില്‍ ആദ്യമായി നൈട്രജന്‍ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. 1988ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെന്നത്ത് യൂജിന്‍ സ്മിത്തിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ഈ രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. ഏറ്റവും വേദന കുറഞ്ഞതും മനുഷ്യത്വപരവുമായ വധശിക്ഷാ രീതിയെന്നാണ് അലബാമ സ്റ്റേറ്റ് അധികൃതര്‍ അവകാശപ്പെടുന്നത്. വധശിക്ഷ നടപ്പാക്കുന്ന മുറിയില്‍ എത്തിക്കഴിഞ്ഞാല്‍ ഒരു റെസിപ്രേറ്ററിലൂടെ (പ്രത്യേകതരം മാസ്‌ക്) വാതകം ശ്വസിക്കാന്‍ പ്രേരിപ്പിക്കും. ഇത് ശ്വസിക്കുന്നതോടെ ശരീരത്തിലെ ഓക്സിജന്‍ നഷ്ടപ്പെടുകയും മരിക്കുന്നതിന് മുമ്പ് അബോധാവസ്ഥയിലേക്ക് വഴുതിവീഴുകയും ചെയ്യും. യു.എസിലെ 50 സംസ്ഥാനങ്ങളില്‍ 27ല്‍ മാത്രമാണ് വധശിക്ഷ നിയമപരമായിട്ടുള്ളത്. വിഷമുള്ള രാസവസ്തുക്കള്‍ കുത്തിവച്ചാണ് പൊതുവെ ശിക്ഷ നടപ്പാക്കാറുള്ളത്. മിസിസിപ്പി, ഓക്ലഹോമ സംസ്ഥാനങ്ങളിലും നൈട്രജന്‍ വധശിക്ഷക്ക് അംഗീകാരമുണ്ടെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.
Read More » -
Kerala
്രെടയിന്‍ യാത്രയ്ക്കിടെ നാലു വയസുകാരന് ശ്വാസതടസ്സം; രക്ഷകനായി ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍
മലപ്പുറം: മാതാപിതാക്കളോടൊപ്പം ്രെടയിന്‍യാത്രക്കിടയില്‍ ശ്വാസതടസ്സം വന്ന് ബോധരഹിതനായ നാലു വയസുകാരന്റെ ജീവന്‍ രക്ഷിച്ച് ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍. സഹയാത്രികരുടേയും ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്റേയും സമയോചിത ഇടപെടലില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു. കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സഹയാത്രക്കാരന്‍ അപായ ചങ്ങല വലിച്ചു. ്രെടയിന്‍ നിര്‍ത്തി ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ കാര്യം തിരക്കി. ട്രാക്കില്‍ ഇറങ്ങിയ മാതാവില്‍ നിന്ന് കുട്ടിയെ വാങ്ങി സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ബീച്ച് റോഡ് സ്വദേശി കറുത്താമാക്കാകത്ത് ജംഷീറിന്റെ മകന്‍ ഷാസില്‍ മുഹമ്മദി (നാല്)നെയാണ് ഷൊര്‍ണൂര്‍ ആര്‍.പി.എഫ് ഉദ്യോഗസ്ഥനും തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് അത്താണി സ്വദേശിയുമായ ഒലക്കേങ്കില്‍ ബാബു സമയോചിതമായി ഇടപെട്ട് ആശുപത്രിയിലെത്തിച്ചത്. കോയമ്പത്തൂര്‍ -കണ്ണൂര്‍ പാസഞ്ചര്‍ ്രെടയിനിയിലാണ് സംഭവം. ജംഷീറും കുടുംബവും കോയമ്പത്തൂരില്‍ പോയി പരപ്പനങ്ങാടിയിലേക്ക് തിരിച്ചു വരികയായിരുന്നു. ്രെടയിന്‍ ഷൊര്‍ണൂര്‍ സ്റ്റേഷന്‍ വിട്ടു ഒരു കിലോമീറ്ററോളം ഓടിയതിനിടയിലാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ യാത്രക്കാരന്‍ അപായ ചങ്ങല വലിച്ചത്. വണ്ടി നിര്‍ത്തിയതോടെ കുട്ടിയെ എടുത്ത് ട്രാക്കിലിറങ്ങി എങ്ങോട്ടു കൊണ്ടു പോകണമെന്ന്…
Read More » -
Crime
ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം; ഡോക്ടര്‍ക്ക് ഒരുവര്‍ഷം തടവും പിഴയും ശിക്ഷ
വയനാട്: ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഡോക്ടര്‍ക്ക് ഒരു വര്‍ഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. മാനസികാരോഗ്യ വിദഗ്ധനായ മൂവാറ്റുപുഴ കല്ലൂര്‍ക്കാട് പേപ്പതിയില്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനാണ് കല്‍പറ്റ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പി. നിജേഷ് കുമാര്‍ ശിക്ഷ വിധിച്ചത്. 2020 ഒക്ടോബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫീസറായിരുന്ന ജോസ്റ്റിന്‍ ഫ്രാന്‍സിസ് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലെ ക്ലിനിക്കില്‍ വച്ച് പതിനെട്ടുകാരിയായ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം. പിഴ സംഖ്യയില്‍ നിന്ന് പതിനയ്യായിരം രൂപ പെണ്‍കുട്ടിക്കു നല്‍കാനും കോടതി ഉത്തരവിട്ടു. ഐപിസി (354എ) (1) പ്രകാരം ഒരുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും, ഐപിസി (354) പ്രകാരം ഒരുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക്…
Read More »
