Month: January 2024

  • Kerala

    പരാതിക്കാരനെ കള്ളനാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; ഒടുവില്‍ കാലുപിടിച്ച് ‘തടി സലാമത്താക്കി’

    തൃശ്ശൂര്‍: മാളയില്‍ മോഷണക്കേസിലെ പ്രതി പോലീസില്‍ കീഴടങ്ങിയെന്നരീതിയില്‍ സാമൂഹികമാധ്യമങ്ങളില്‍ നടത്തിയ പ്രചാരണം പൊല്ലാപ്പായി. പരാതിക്കാരനെത്തന്നെ പ്രതിയാക്കിയാണ് പോസ്റ്റിട്ടത്. അവസാനം പരാതിക്കാരന്റെ കാലുപിടിച്ച് മാപ്പുപറഞ്ഞാണ് പ്രചരിപ്പിച്ചയാള്‍ രക്ഷപ്പെട്ടത്. പള്ളിയുടെ ഓഫീസ് മുറിയിലെ ലോക്കര്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പോലീസില്‍ കീഴടങ്ങിയതായി പേരും വിലാസവും സഹിതമാണ് പ്രചരിപ്പിച്ചത്. പോലീസിന്റെ പ്രഥമവിവരറിപ്പോര്‍ട്ട് തെറ്റിദ്ധരിച്ചാണ് പരാതിക്കാരനെ പ്രതിയാക്കിയതെന്നാണ് പോസ്റ്റിട്ടയാളുടെ വിശദീകരണം. ആരോടുവേണമെങ്കിലും മാപ്പുപറയാന്‍ തയ്യാറാണെന്ന് പരാതിക്കാരന് വാക്കുനല്‍കിയാണ് ഇയാള്‍ പോലീസ് സ്റ്റേഷനില്‍നിന്ന് ഇറങ്ങിയത്. തന്നെ കള്ളനായി ചിത്രീകരിച്ച സാമൂഹികമാധ്യമത്തിലെ രചയിതാവിനെ കണ്ടപ്പോള്‍ സഹതാപം തോന്നിയ പരാതിക്കാരന്‍ ക്ഷമിച്ചുവെന്നാണ് സൂചന. കേസുമായി മുന്‍പോട്ടുപോകാന്‍ പലരും ആവശ്യപ്പെട്ടെങ്കിലും അയാളുടെ അവസ്ഥ കണ്ടപ്പോള്‍ സഹതാപമുണ്ടായെന്നും പരാതിക്കാരന്‍ പറഞ്ഞു. സംഭവത്തില്‍ പരാതിക്കാരന്റെ മനസ്സലിഞ്ഞതോടെ പോലീസും നടപടി താക്കീതിലൊതുക്കി. പേരും മേല്‍വിലാസവും സഹിതം വന്ന വാര്‍ത്ത ചിലര്‍ അദ്ഭുതത്തോടെയാണ് കണ്ടത്. സമൂഹത്തില്‍ അറിയപ്പെടുന്ന മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയാണ് പ്രതിയാക്കി ചിത്രീകരിച്ചത്.  

    Read More »
  • Local

    ഇൻസ്റ്റഗ്രാം വഴി  ‘സൗഹൃദ’ത്തിലായ യുവാവിൻ്റെ  നിരന്തര ഭീഷണി, 15 കാരി വിദ്യാർഥിനി എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; പൊലീസ് പോക്സോ കേസെടുത്തു

          കാസർകോട്: 15കാരിയായ വിദ്യാർഥിനിഎലിവിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സംഭവം.  മംഗ്ളൂറിലെ ആശുപത്രിയിലാണ് വിദ്യാർഥിനി ചികിത്സയിൽ കഴിയുന്നത്. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്ത പൊലീസ് കാസർകോട്ടെ യുവാവിനെതിരെ പോക്സോ ഉൾപെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. യുവാവ് പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്. ഇയാൾ വിളിക്കുന്ന സ്ഥലത്തേക്ക് ഇറങ്ങി വരണമെന്നും അനുസരിച്ചില്ലെങ്കിൽ പിതാവിനെ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. വിദ്യാർഥിനി സ്കൂളിൽ പോകുന്ന സമയത്ത് വഴി തടഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ പെൺകുട്ടി വിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്ന് പൊലീസ് എത്തി മൊഴിയെടുത്തു. ഇതോടെയാണ് യുവാവിൻ്റെ ഭീഷണിയെ തുടർന്നാണ് വിഷം കഴിച്ചതെന്ന് പെൺകുട്ടി പൊലീസിനെ അറിയിച്ചത്.

    Read More »
  • Social Media

    ഇസ്രായേൽ രാജാവിനെ വരെ വീഴ്ത്തിയ സൗന്ദര്യം; പോകാം പൂവാറിലേക്ക് !

    തിരുവനന്തപുരം:തിരുവനന്തപുരത്തിൻ്റെ തെക്കേയറ്റത്തുളള സ്​ഥലമാണ് പൂവാർ.പൂവാറിൽ നിന്നും  കുറച്ചു കൂടി യാത്ര ചെയ്താൽ തമിഴ്നാടായി. വിഴിഞ്ഞം തുറമുഖത്തിന് വളരെ അടുത്തായി സ്​ഥിതി ചെയ്യുന്ന പൂവാർ,  നയനമനോഹരമായ കാഴ്ചകളുടെ ഒരു മനോഹര തീരം കൂടിയാണ്.മനോഹരമായ പൊഴിമുഖം, അഗാധമായ അറേബ്യൻ  കടൽ, തെങ്ങിൻ തോപ്പുകൾ, വിനോദസഞ്ചാരികളെ ആകർഷിക്കുവാനായി റിസോർട്ടുകൾ, നദിയിലൂടെയുളള യാത്ര, ദേവാലയങ്ങൾ, തുടങ്ങി നിരവധി കാഴ്ചകൾ പൂവാറിലുണ്ട്. 56 കിലോമീറ്റർ നീണ്ടു കിടക്കുന്ന നെയ്യാർ നെയ്യാറ്റിൻകര താലൂക്കിലൂടെ ഒഴുകി അറബി കടലിൽ ലയിക്കുന്നത് പൂവാറിലാണ്. കണ്ണുകൾക്ക് കുളിർമയേകുന്ന പ്രകൃതിഭംഗിയുളള ഒരു ടൂറിസ്റ്റ് സ്​പോട്ട് എന്ന് പൂവാറിനെ വിശേഷിപ്പിച്ചാൽ അതിശയോക്തിയാകില്ല. പ്രധാന കാഴ്ചകൾ അറബി കടലും പൊഴിമുഖവും ബോട്ട് സവാരിയുമാണ്. ബോട്ടിൽ മാത്രമാണ് പൂവാറിൽ സഞ്ചരിക്കാൻ കഴിയുക. ശാന്തതയും മനഃശ്ശാന്തിയും ആഗ്രഹിക്കുന്നവർക്ക് പൂവാർ ഒരു മുതൽക്കൂട്ടാണ്. പൂവാറിലെ ബോട്ട് യാത്ര   തെങ്ങിൻ തോപ്പുകൾക്കിടയിലൂടെയാണ് യാത്ര ആരംഭിക്കുന്നത്. ഇടയ്ക്ക് വരുന്ന കൈതക്കാടുകളും, അതിനിടയിലൂടെയുളള യാത്രയും ആനന്ദകരമാണ്.യാത്രയ്ക്കിടയിൽ വളരെ ഇടുങ്ങിയ ചില ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ എതിരെ വരുന്ന…

    Read More »
  • Kerala

    തൃശൂരിൽ ത്രികോണ മത്സരം; കോണ്‍ഗ്രസ് സ്ഥാനാർത്ഥി ആരാണെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടില്ല: പത്മജ വേണുഗോപാൽ

    തൃശൂർ: തൃശൂർ ലോക്‌സഭ മണ്ഡലത്തില്‍ നടക്കാനിരിക്കുന്നത് ത്രികോണ മത്സരമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന സിറ്റിംഗ് എം.പി ടി.എൻ. പ്രതാപന്റെ നിലപാടിനെ പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു പത്മജ യുടെ പ്രതികരണം. കോണ്‍ഗ്രസ് സ്ഥാനാർത്ഥി ആരാണെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടില്ല. സ്ഥാനാർത്ഥി ആരെന്നത് വിജയഘടകമാണെന്നും പത്മജ പറഞ്ഞു. പാർലമെന്റില്‍ ബി.ജെ.പിയുടെ ഏറ്റവും വലിയ ശത്രു താനാണെന്ന് പ്രതാപൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.അതേസമയം സ്ഥാനാർത്ഥികളായി പറഞ്ഞുകേള്‍ക്കുന്ന മൂന്നുപേരും ശക്തരാണെന്നും പത്മജ മാദ്ധ്യമങ്ങളോട് പറഞ്ഞു.

    Read More »
  • India

    ഗോവയ്‌ക്കെന്നു പറഞ്ഞ് ഹണിമൂണ്‍ പോയത് അയോധ്യക്ക്; ‘മധു’വിനോട് വിടചൊല്ലാന്‍ ‘വിധു’

    ഭോപ്പാല്‍: ഹണിമൂണ്‍ ആഘോഷിക്കാന്‍ ഗോവയില്‍ പോകാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം അയോധ്യയിലേക്കും വാരണാസിയിലേക്കും കൊണ്ടുപോയതില്‍ പ്രതിഷേധിച്ച് യുവതി വിവാഹമോചനം ആവശ്യപ്പെട്ടു. വിവാഹം കഴിഞ്ഞ് അഞ്ച് മാസമായപ്പോഴാണ് യുവതി ഭര്‍ത്താവിനെതിരെ രംഗത്തെത്തിയത്. മധ്യപ്രദേശ് സ്വദേശിയായ യുവതിയാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. ഫ്രീ പ്രസ് ജേര്‍ണലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യാത്ര കഴിഞ്ഞ് എത്തി 10 ദിവസത്തിന് ശേഷം ജനുവരി 19നാണ് യുവതി ഭോപ്പാല്‍ കുടുംബ കോടതിയില്‍ വിവാഹ മോചനം തേടി കേസ് ഫയല്‍ ചെയ്തത്. ഭര്‍ത്താവ് ഐടി മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും നല്ല ശമ്പളം ലഭിക്കുന്നുവെന്നും വിവാഹമോചന ഹര്‍ജിയില്‍ യുവതി പറയുന്നു. യുവതിയും ഉദ്യോഗസ്ഥാണ്. ഹണിമൂണ്‍ ആഘോഷത്തിനായി വിദേശത്ത് പോകാന്‍ വരെ സാമ്പത്തിക സ്ഥിതിയുണ്ടെന്നും യുവതി പരാതിയില്‍ പറഞ്ഞു. മാതാപിതാക്കളെ പരിചരിക്കാന്‍ ആളില്ലാത്തതിനാല്‍ ഹണിമൂണിന് വിദേശത്തേക്ക് പോകേണ്ടതില്ലെന്നും പകരം ഗോവയിലോ ദക്ഷിണേന്ത്യയിലെ മറ്റെവിടെയെങ്കിലുമോ സന്ദര്‍ശിക്കാമെന്ന് ഭര്‍ത്താവ് വാഗ്ദാനം നല്‍കി. എന്നാല്‍, ഭാര്യയോട് പറയാതെ അയോധ്യയിലേക്കും വാരണാസിയിലേക്കും വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. രാമക്ഷേത്രം പ്രതിഷ്ഠാ…

    Read More »
  • Kerala

    മഹാരാജാസ് വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ കൂട്ടനടപടി; എട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും സസ്പെന്‍ഷന്‍

    കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂട്ടസസ്പെന്‍ഷന്‍. എട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് സസ്പെന്‍ഡ് ചെയ്തത്. നേരത്തേ 13 കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സസ്പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥികള്‍ കോളജില്‍ പ്രവേശിക്കാന്‍ പാടില്ല. മഹാരാജാസ് കോളജില്‍ കഴിഞ്ഞ രണ്ടു മാസമായി വിദ്യാര്‍ഥി സംഘര്‍ഷം നടന്നിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ, കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ കോളജ് അധികൃതര്‍ എസ്.എഫ്.ഐ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ആദ്യഘട്ടത്തില്‍ കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് എതിരെ മാത്രമാണ് അധികൃതര്‍ നടപടിയെടുത്തിരുന്നത്. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നതോടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തത്.  

    Read More »
  • Social Media

    ആർത്തവമുള്ള സ്ത്രീകൾ വെള്ളമൊഴിച്ചാൽ ചെടികൾ വാടിപോകുമെന്ന സംഭാവനയ്ക്കാണോ  പത്മശ്രീ ? അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായ്‌ തമ്ബുരാട്ടിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ അടി

    2024-ലെ പദ്‌മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആറുമലയാളികള്‍ക്കാണ് പത്മശ്രീ ലഭിച്ചത്. ഇതില്‍ തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായ്‌ തമ്ബുരാട്ടിയും രാജ്യത്തിന്റെ പരമോന്നത പുരസ്കാരങ്ങളിലൊന്ന് നേടി അഭിമാനമായി.പത്മശ്രീ ലഭിച്ചത് ശ്രീപദ്മനാഭസ്വാമിയുടെ അനുഗ്രഹമാണെന്ന്  അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായി പറയുമ്പോൾ സോഷ്യൽ മീഡിയയിൽ മറ്റൊരു ചർച്ച കൊഴുക്കുകയാണ്. ആർത്തവമുള്ളമുള്ള സ്ത്രീകൾ വെള്ളമൊഴിച്ചാൽ ചെടികൾ വാടിപോകുമെന്ന കണ്ടുപിടുത്തം ശാസ്ത്രലോകത്തിന് സംഭാവന നൽകിയതിനാണോ പത്മശ്രീ എന്നാണ് പ്രധാന ചോദ്യം.എന്താണ് തമ്പുരാട്ടി രാജ്യത്തിന് നൽകിയ സംഭാവനയെന്ന് മറ്റൊരു കൂട്ടർ ചോദിക്കുന്നു.’സർവത്രം ഹിന്ദുത്വ മയം ‘ എന്ന് വേറൊരു വിഭാഗം! തമ്പുരാട്ടിയെ അടുത്ത നോബൽ പുരസ്‌കാരത്തിനും നോമിനേറ്റ് ചെയ്യും എന്നും കമന്റുകൾ പോകുന്നു. ആദ്യമായാണ് തിരുവിതാംകൂർ രാജകുടുംബത്തിലെ ഒരംഗത്തിന് പത്മശ്രീ ലഭിക്കുന്നത്. ഒ.രാജഗോപാലിനെയും സോഷ്യൽ മീഡിയ വെറുതെ വിട്ടില്ല.ഏറ്റവും കൂടുതൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റതിനാണോ, അതോ കേരള നിയമ സഭയുടെ അകം കാണാൻ ഭാഗ്യം ലഭിച്ചത് പരിഗണിച്ചാണോ പത്മശ്രീ എന്നാണ് ചോദ്യം. എക്സ്പയേർഡ് രാജ കുടുംബാഗം മിസിസ്. ഗൗരി ലക്ഷ്മി ഭായിക്ക്…

    Read More »
  • Kerala

    വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍; ആദ്യ കുടുംബശ്രീ പ്രീമിയം കഫേ അങ്കമാലിയില്‍, ഉദ്ഘാടനം നാളെ

    എറണാകുളം: സംസ്ഥാന തലത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രീമിയം കഫേകള്‍ ആരംഭിക്കുന്നു. പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം അങ്കമാലിയില്‍ ശനിയാഴ്ച പകല്‍ 11ന് തദ്ദേശമന്ത്രി എം.ബി രാജേഷ് നടത്തും. അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാന്‍സിന് എതിര്‍വശത്തായാണ് കഫേ. സംരംഭകര്‍ക്ക് വരുമാന വര്‍ധനയ്ക്കൊപ്പം ജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടി ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യശൃംഖലയ്ക്ക് തുടക്കമിടുകയാണ് ലക്ഷ്യം. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍, പാഴ്സല്‍, കാറ്ററിങ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, മികച്ച മാലിന്യസംസ്‌കരണ ഉപാധികള്‍, അംഗപരിമിതര്‍ക്കടക്കം ശൗചാലയം, പാര്‍ക്കിങ് എന്നിവയുള്‍പ്പെടെ ആധുനിക സൗകര്യങ്ങളോടെയാകും പ്രവര്‍ത്തനം. ഒരേസമയം കുറഞ്ഞത് 50 പേര്‍ക്കെങ്കിലും ഭക്ഷണം നല്‍കാനുള്ള സൗകര്യമുണ്ടാകും. ദിവസം കുറഞ്ഞത് 18 മണിക്കൂര്‍ പ്രവര്‍ത്തിക്കും. ദിവസം 50,000 രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ എറണാകുളം കൂടാതെ ഗുരുവായൂര്‍, പാലക്കാട് കണ്ണമ്പ്ര, വയനാട് മേപ്പാടി, തിരുവനന്തപുരം എന്നിവിടങ്ങളിലും കഫേകള്‍ തുടങ്ങുന്നുണ്ട്. ഇതില്‍ ഗുരുവായൂരിലെയും മേപ്പാടിയിലെയും കഫേകളും ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും.  

    Read More »
  • India

    ‘ട്രപ്പീസ് കളി’ തുടര്‍ന്ന് നിതീഷ്, മോദിക്കൊപ്പം വേദി പങ്കിടും

    ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യത്തില്‍നിന്ന് അകല്‍ച്ചയുടെ സൂചന നല്‍കുന്ന നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദി പങ്കിടുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി നാലിന് ബിഹാറിലെ ബേതിയയില്‍ നടക്കുന്ന റാലിയില്‍ മോദിക്കൊപ്പം പങ്കെടുത്തേക്കുമെന്നാണ് സൂചന. അന്ന് എല്ലാ ജെ.ഡി.യു. എം.എല്‍.എമാരോടും ബേതിയയില്‍ എത്താന്‍ നിതീഷ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ജെഡിയു വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. നിയമസഭ പിരിച്ചുവിടാന്‍ നിതീഷ് ശുപാര്‍ശ ചെയ്യുമെന്ന അഭ്യൂഹവും പട്നയില്‍ ഉയരുന്നുണ്ട്. ഭരണകക്ഷിയായ മഹാസഖ്യത്തില്‍ വിള്ളല്‍ വീഴുന്നെന്ന സൂചന ഉയര്‍ത്തി ആര്‍.ജെ.ഡി.യും ജെ.ഡി.യു.വും പട്നയില്‍ പ്രത്യേകം യോഗംചേര്‍ന്നിരുന്നു. നിതീഷും ആര്‍.ജെ.ഡി.യുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളാണ് മറനീക്കി പുറത്തുവരുന്നത്. കുടുംബവാഴ്ച വിഷയം ഉയര്‍ത്തി നിതീഷ് ബുധനാഴ്ച ലാലു കുടുംബത്തെ പരോക്ഷമായി ലക്ഷ്യമിട്ട് നടത്തിയ വിമര്‍ശനങ്ങളും അസ്വസ്ഥതകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഈമാസം 30-ന് ബിഹാറിലെത്തുന്ന രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്രയില്‍ നിതീഷ് പങ്കെടുക്കില്ലെന്ന റിപ്പോര്‍ട്ടുകളും ഇതേത്തുടര്‍ന്ന് ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേര്‍ക്കറുമായി കഴിഞ്ഞയാഴ്ച നിതീഷ് കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിഹാറിലെ രാഷ്ട്രീയകേന്ദ്രങ്ങളില്‍ പുതിയ അഭ്യൂഹങ്ങള്‍ തല…

    Read More »
  • Crime

    സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ പോകാനുള്ള ശ്രമം തടഞ്ഞു; മനാമയില്‍ മലയാളി മര്‍ദനമേറ്റ് മരിച്ചു

    കോഴിക്കോട്: ബഹ്‌റൈനിലെ മനാമയില്‍ മലയാളി കൊല്ലപ്പെട്ടതു കടയില്‍ സാധനം വാങ്ങാന്‍ എത്തിയ ആളുടെ മര്‍ദനമേറ്റെന്ന് റിപ്പോര്‍ട്ട്. കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ പോകാന്‍ ശ്രമിച്ച യുവാവിനെ തടഞ്ഞ കക്കോടി ചെറുകുളം സ്വദേശിയായ കൊയമ്പുറത്തു ബഷീര്‍ (57) ആണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. ബഹ്റൈന്‍ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ഇരുപത്തിയഞ്ച് വര്‍ഷമായി റിഫയിലെ ഹാജിയാത്തില്‍ കോള്‍ഡ് സ്റ്റോര്‍ നടത്തി വരികയായിരുന്നു ഇദ്ദേഹം. യുവാവു പണം നല്‍കാതെ പോകാന്‍ ശ്രമിച്ചതു ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ ബഷീറിന് മര്‍ദനമേറ്റു. ബോധരഹിതനായി വീണ ബഷീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബഷീറിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ഹയറുന്നിസ. മക്കള്‍: ഫബിയാസ്, നിഹാല്‍, നെഹല. അതേസമയം, വിസിറ്റ് വിസകളിലെത്തുന്നവര്‍ പിന്നീട് വര്‍ക്ക് പെര്‍മിറ്റ് നേടുന്നത് നിയമപ്രകാരം നിരോധിക്കണമെന്ന് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ നിയമ ഭേദഗതി ഉണ്ടാകണമെന്ന ആവശ്യം അഞ്ച് എം.പി മാരുടെ നേതൃത്വത്തില്‍ ഉന്നയിച്ചു. 1965ലെ ഫോറിനേഴ്സ് (മൈഗ്രേഷന്‍…

    Read More »
Back to top button
error: