അടിമാലി: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ചാടിയ മധ്യവയസ്കൻ മരിച്ചു. എറണാകുളം ആരക്കുന്നം കൈപ്പട്ടൂർ സരോവരത്തില്‍ പിപി മുകുന്ദൻ (58) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് 6.30ന് ആണ് സംഭവമുണ്ടായത്. കമ്ബിളിക്കണ്ടത്തു നിന്ന് അടിമാലിയിലേക്കാണ് മുകുന്ദൻ ഓട്ടോ വിളിച്ചത്. പൊളിഞ്ഞപാലത്ത് എത്തിയപ്പോള്‍ ബഹളംവച്ച് ഓട്ടോയില്‍നിന്നു ചാടുകയായിരുന്നു.
ശുഭയാണ് ഭാര്യ. അശ്വിൻ ഏക മകൻ.