CrimeNEWS

മഞ്ചേരിയില്‍ വയോധികന് ക്രൂരമര്‍ദനം; മുഖത്ത് മുളകുപൊടി വിതറി, ഇരുമ്പുവടികൊണ്ട് തല്ലിച്ചതച്ചു

മലപ്പുറം: മഞ്ചേരിയില്‍ വയോധികന് ക്രൂരമര്‍ദനം. 65 കാരനായ ഉണ്ണിമുഹമ്മദ് ആണ് ക്രൂരമര്‍ദനത്തിന് ഇരയായത്. ഉണ്ണി മുഹമ്മദിന്റെ ഭാര്യയ്ക്കും ഓട്ടിസം ബാധിതനായ മകനും പരിക്ക് പറ്റി. സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ബന്ധു യൂസഫ് ആണ് ഇവരെ മര്‍ദിച്ചത് എന്നാണ് പരാതി.

മുഖത്ത് മുളകുപൊടി വിതറി ആയിരുന്നു ക്രൂരമര്‍ദമനം. തടയാന്‍ ശ്രമിച്ച ഉണ്ണി മുഹമ്മദിന്റെ ഭാര്യയ്ക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. സംഭവത്തില്‍ മഞ്ചേരി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

Signature-ad

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വഴിവെട്ടാനായി യൂസഫ് ജെസിബിയുമായി എത്തിയപ്പോള്‍ സ്ഥലമുടമയായ ഉണ്ണി മുഹമ്മദ് തടഞ്ഞു. കേസില്‍പെട്ട സ്ഥലമാണെന്നും വഴിവെട്ടാന്‍ സാധ്യമല്ലെന്നും ഉണ്ണി മുഹമ്മദ് പറഞ്ഞു. തുടര്‍ന്നാണ് ഉണ്ണി മുഹമ്മദിന്റെ ബന്ധുവായ യൂസഫും മകനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്.

Back to top button
error: