Month: January 2024

  • Kerala

    ഗൾഫിൽ നിന്നുമെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി ഒരു കിലോ സ്വര്‍ണം തട്ടിയെടുത്തു; രണ്ടുപേര്‍ റിമാൻഡില്‍

    കണ്ണൂർ: ഗൾഫിൽ നിന്നുമെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി ഒരു കിലോ സ്വര്‍ണം തട്ടിയെടുത്ത സംഭവത്തില്‍ അറസ്റ്റിലായ ക്വട്ടേഷൻ സംഘത്തില്‍പ്പെട്ട രണ്ടുപേരെ റിമാൻഡ് ചെയ്തു.  കൂത്തുപറമ്ബ് മൂര്യാട് താഴെപുരയില്‍ സലാം (36), കൂവപ്പാടിയിലെ ജംഷീര്‍ മൻസിലില്‍ ടി.വി.റംഷാദ് (26) എന്നിവരെയാണ് കൂത്തുപറമ്ബ് മജിസ്ട്രറ്റിന്റെ ചുമതല വഹിക്കുന്ന മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്തത്. ഗള്‍ഫില്‍നിന്നും കഴിഞ്ഞ ദിവസം നെടുമ്ബാശ്ശേരിയില്‍ വിമാനമിറങ്ങിയ കോഴിക്കോട് കൊടുവള്ളി നരിക്കുനി സ്വദേശിനി ബുഷറയില്‍നിന്നാണ് ക്വട്ടേഷൻ സംഘം ഒരു കിലോയോളം വരുന്ന സ്വര്‍ണം തട്ടിയെടുത്തത്. യുവതി കൂത്തുപറമ്ബിലെ ലോഡ്ജില്‍ ഉണ്ടെന്ന് മനസ്സിലാക്കിയ കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് സംഘം ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെ നീറോളിച്ചാലിലെ ലോഡ്ജിന്റെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്ന് ഉമ്മയേയും മകനേയും ആക്രമിക്കുകയും ബാഗ് ഉള്‍പ്പെടെ കൈക്കലാക്കുകയുമായിരുന്നു.  ബുഷറയുടെ മകൻ മുഹമ്മദ് മുബാറക്കിനെ  തട്ടിക്കൊണ്ടുപോയ സംഘം പോലീസിൽ വിവരം അറിയിച്ചാൽ മകനെ വധിക്കുമെന്ന് ബുഷറയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

    Read More »
  • NEWS

    മോദിക്കെതിരായ മാലദ്വീപ് മന്ത്രിയുടെ മോശം പരാമര്‍ശം; അതൃപ്തി അറിയിച്ച്‌ ഇന്ത്യ

    ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മാലദ്വീപ് മന്ത്രിയുടെ മോശം പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച്‌ ഇന്ത്യ. മാലദ്വീപ് യുവജനവകുപ്പ് മന്ത്രി മറിയം ഷിവുനയാണ് മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയാണ് മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. പരാമര്‍ശം വിവാദമായതിന് പിന്നാലെ ട്വീറ്റുകള്‍ മന്ത്രി നീക്കിയിരുന്നു.മാലദ്വീപിലെ ഒരു എംപിയും മറ്റൊരു മന്ത്രിയും സമാനരീതിയില്‍ പരാമര്‍ശം നടത്തിയിരുന്നു. അതേസമയം മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച്‌ സമൂഹമാധ്യമത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ അധിക്ഷേപകരമായ പോസ്റ്റിട്ട മന്ത്രിമാരെയും എംപിയേയും സസ്​പെൻഡ് ചെയ്തതായി മാലിദ്വീപ് സർക്കാർ അറിയിച്ചു. മന്ത്രിമാരായ മൽഷ ഷെരീഫ്, മറിയം ഷിയുന,  എംപി അബ്ദുല്ല, മഹ്‌സൂൻ മാജിദ് എന്നിവരെയാണ് സസ്​പെൻഡ് ചെയ്തത് കഴിഞ്ഞദിവസം മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന്റെയും സ്നോർക്കലിങ് നടത്തിയതിന്റെയും ചിത്രങ്ങളും വീഡിയോകളും എക്സിൽ പോസ്റ്റ് ചെയ്തിരുന്നു..’എന്തൊരു കോമാളിയാണ്. ലൈഫ് ജാക്കറ്റുമായി ഇസ്രയേലിന്റെ പാവ മിനിസ്റ്റർ .നരേന്ദ്ര ഡൈവർ’ എന്നായിരുന്നു മറിയത്തിന്റെ പോസ്റ്റ്.സമാന രീതിയിലുള്ള പോസ്റ്റുകളാണ്…

    Read More »
  • Kerala

    കാറും സ്‌കൂട്ടറും കുട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

    കാസർകോട്:കാറും സ്‌കൂട്ടറും കുട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം.ഉപ്പള പത്വാടി മൊഗര്‍ സ്വദേശി മുഹമ്മദ് ഉമിക്കള (38) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് സോങ്കാലിലായിരുന്നു അപകടം. ബായാര്‍ ഭാഗത്ത് നിന്നും ഉപ്പളയിലേക്ക് വരികയായിരുന്ന കാറും കൊടങ്കയില്‍ നിന്നും ഉപ്പളയിലേക്ക് പോവുകയായിരുന്ന മുഹമ്മദ് സഞ്ചരിച്ച സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച്‌ വീണ് ഗുരുതരമായി പരുക്കേറ്റ മുഹമ്മദിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ ആരോപിച്ചു.

    Read More »
  • India

    ഭര്‍ത്താവിനെ കൊലപ്പെടുത്താൻ വാഗ്ദാനം ചെയ്തത് 18 ലക്ഷം രൂപ; യുവതിയും വാടക കൊലയാളികളും പിടിയില്‍

    ഹൈദരാബാദ്: ട്രാൻസ്ജെൻഡറായ ഭര്‍ത്താവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച്‌ കൊലപ്പെടുത്തിയ യുവതിയും കൂട്ടാളികളും പിടിയില്‍. ട്രാൻസ്ജെൻഡറായ വെങ്കടേഷ് (റോജ- 35) ആണ് കൊല്ലപ്പെട്ടത്. സ്വകാര്യ സ്‌കൂളില്‍ അക്കൗണ്ടന്റായ വേദശ്രീ (30), ഇവരുടെ സഹായികളായ രണ്ടു പുരുഷന്മാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തെലങ്കാനയിലെ സിദ്ധിപേട്ട് ജില്ലയിലാണ് സംഭവം. വെങ്കടേഷിന്റെ ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്താണ് പൊലീസ് അന്വേഷണം നടത്തിയത്. വെങ്കടേഷിനെ കൊലപ്പെടുത്താൻ 18 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് വേദശ്രീ വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയത്. ഇതില്‍ 4.6 ലക്ഷം രൂപ കൈമാറിയതായും പൊലീസ് പറഞ്ഞു. വെങ്കടേഷിനെ ബീയര്‍ കുടിപ്പിച്ച്‌ മയക്കിയശേഷം ഉറക്കത്തില്‍ തലയണകൊണ്ട് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2014ലാണ് വേദശ്രീയും വെങ്കടേഷും വിവാഹിതരായത്. 2015ല്‍ ഇവര്‍ക്ക് കുഞ്ഞു പിറന്നു. 2019ല്‍, വെങ്കടേഷ് സ്ത്രീയാകാൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും റോജ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. അന്നുമുതല്‍ ഇവര്‍ വേര്‍പിരിഞ്ഞു കഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒരു സ്വകാര്യ സ്‌കൂളില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന…

    Read More »
  • Kerala

    എംഡിഎംഎയും കഞ്ചാവുമായി യൂട്യൂബ് വ്ലോഗറായ യുവതി പിടിയില്‍

    എറണാകുളം: കാലടിയില്‍ ലഹരി പദാര്‍ത്ഥങ്ങളുമായി യൂട്യൂബ് വ്ലോഗറായ യുവതി പിടിയില്‍. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ്(26) എക്സൈസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും മൂന്ന് ഗ്രാം എം ഡി എം എ യും 20 ഗ്രാം കഞ്ചാവും പിടികൂടി. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സ്വാതിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

    Read More »
  • Kerala

    അവധിക്ക് നാട്ടിലെത്തി; പ്രവാസി യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

    കൊല്ലം: അവധിക്ക് സൗദിയില്‍ നിന്നു നാട്ടിലെത്തിയ പ്രവാസി മലയാളി യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. കൊല്ലം മൈനാഗപ്പള്ളി സ്വദേശി ഷമീര്‍ (35) ആണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം. വ്യാഴാഴ്ച സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ ഷമീര്‍ സഞ്ചരിച്ച ബൈക്കിന്റെ പിന്നില്‍ മറ്റൊരു ബൈക്കിടിച്ചാണ് അപകടം. പിന്നാലെ ഷമീറിനെ സ്വകാര്യ ആശുപത്രിയില്‍ പിന്നാലെ എറണാകുളം ആസ്റ്ററിലും പ്രവേശിപ്പിച്ചു. പക്ഷേ ജീവന്‍ തിരിച്ചുപിടിക്കാന്‍ സാധിച്ചില്ല. റിയാദിലാണ് ഷമീര്‍ ജോലി ചെയ്യുന്നത്. ഒരു മാസം മുന്‍പാണ് ഷമീര്‍ അവധിക്ക് നാട്ടിലെത്തിയത്. പുതിയ വീട്ടില്‍ താമസം ആരംഭിക്കാനിരിക്കെയാണ് മരണം. 10 വര്‍ഷമായി റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഷമീര്‍. റിയാദിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് ദാരുണാന്ത്യം. ഭാര്യ: റഹീന, മക്കള്‍: ആമിന, അമാന്‍. മാതാവ്: സബൂറ, പിതാവ്: ബഷീര്‍.  

    Read More »
  • Crime

    അശ്ലീല വീഡിയോകള്‍ പ്രചരിച്ചു; രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എയെ സസ്‌പെന്‍ഷന്‍

    ജയ്പുര്‍: അശ്ലീല വീഡിയോകള്‍ സാമൂ?ഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ മുന്‍ എം.എല്‍.എയെ സസ്‌പെന്‍ഡ് ചെയ്ത് രാജസ്ഥാന്‍ കോണ്‍ഗ്രസ്. ബാര്‍മറിലെ മുന്‍ എം.എല്‍.എ മേവാരം ജയിനെയാണ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിന്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ ജയിനിന്റെ ഭാഗത്ത് നിന്നും ഉണ്ടായതായി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുന്നതായി സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോട്ടസാര അറിയിച്ചു. നേരത്തെ, 2023 ഡിസംബര്‍ 20-ന് കൂട്ടബലാത്സംഗം ആരോപിച്ച് ജയിനിനെതിരെ ഒരു യുവതി പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, അന്ന് എം.എല്‍.എ ആയിരുന്ന ജയിന്‍ തന്റെ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് അവര്‍ ആരോപിച്ചു. പിന്നാലെ, ജയിനിന് പകരം പണം തട്ടാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് തന്നെ അറസ്റ്റ് ചെയ്തതായും അവര്‍ വ്യക്തമാക്കിയിരുന്നു. ജോധ്പുരിലെ രാജിവ് ഗാന്ധി…

    Read More »
  • Crime

    ബൈക്കിലെത്തി പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ച് 16,500 രൂപ കവര്‍ന്നു; മലപ്പുറത്ത് മൂന്നംഗ സംഘം കസ്റ്റഡിയില്‍

    മലപ്പുറം: പൊന്നാനിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ച് പണം കവര്‍ന്ന സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍. പെരുമ്പടപ്പിലെ പിഎന്‍എം ഫ്യൂവല്‍സില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം ജീവനക്കാരനെ മര്‍ദ്ദിച്ച് പമ്പിലുണ്ടായിരുന്ന 16,500 രൂപയുമായി കടക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. സംഘത്തിലെ ഒരാള്‍ ജീവനക്കാരന്റെ അടുത്തേക്കു വന്ന് ചവിട്ടി വീഴ്ത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. മറ്റു ജീവനക്കാരെത്തി പ്രതികളെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കടന്നു കളഞ്ഞു. പിന്നാലെയാണ് പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.  

    Read More »
  • Kerala

    പിഎഫ്‌ഐ ബന്ധമില്ല, സുരേന്ദ്രനെക്കൊണ്ട് മാപ്പ് പറയിക്കും; നിയമ നടപടിക്കെന്ന് പ്രതാപന്റെ ഓഫീസ് സ്റ്റാഫ്

    തൃശൂര്‍: താന്‍ പോപ്പുലര്‍ ഫ്രണ്ടുകാരനാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ആരോപണത്തിനെതിരെ ടിഎന്‍ പ്രതാപന്‍ എംപിയുടെ ഓഫീസ് സ്റ്റാഫ് അബ്ദുല്‍ ഹമീദ്. സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു അബ്ദുല്‍ ഹമീദ് വ്യക്തമാക്കി. വിഷയത്തില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അബ്ദുല്‍ ഹമീദ്. സിഎഎ സമരത്തില്‍ എന്‍ഐഎ ചോദ്യം ചെയ്തുവന്നത് കള്ള പ്രചാരണമാണ്. വിഷയത്തില്‍ സുരേന്ദ്രന്‍ തന്നോടു മാപ്പ് പറയേണ്ടി വരുമെന്നും അബ്ദുല്‍ ഹമീദ് വ്യക്തമാക്കി. മുസ്ലിം പേരുള്ള യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയൊക്കെ തീവ്രവാദി ചാപ്പ കുത്തുന്ന ബിജെപിയോടു പുച്ഛമാണ്. അബ്ദുല്‍ ഹമീദ് കൂട്ടിച്ചേര്‍ത്തു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വേണ്ടപ്പെട്ടയാളാണ് ടിഎന്‍ പ്രതാപന്‍. ഡല്‍ഹിയിലിരുന്നുകൊണ്ട് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ നരേറ്റീവ് മുഴുവന്‍ ഉണ്ടാക്കുന്നത് ആരാണ്? അബ്ദുള്‍ ഹമീദ് എന്നയാളാണ്. ഒന്നാന്തരം പിഎഫ്ഐക്കാരനാണ് അയാളെന്നായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം.  

    Read More »
  • Kerala

    ശബരിമലയില്‍ പതിനെട്ടാം പടികയറുന്നതിനിടെ തീര്‍ഥാടകന് വീണ്ടും പൊലീസ് മര്‍ദനം

    പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടികയറുന്നതിനിടെ തീര്‍ഥാടകന് പൊലീസ് മര്‍ദനമേറ്റതായി പരാതി. ബാംഗ്ലൂര്‍ മൈസൂര്‍ റോഡ് ടോള്‍ ഗേറ്റ് കസ്തൂരി വൈ നഗറില്‍ എസ്. രാജേഷ് (30) നാണ് മര്‍ദനമേറ്റത്. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. ബാംഗ്ലൂരില്‍ നിന്നും എത്തിയ 22 അംഗ സംഘത്തോടൊപ്പം ശബരിമല ദര്‍ശനത്തിന് എത്തിയതായിരുന്നു രാജേഷ്. സംഘാംഗമായ മുരളിയുടെ ആറു വയസ്സുകാരനായ മകന്‍ രാജേഷിനൊപ്പം ആണ് പടി ചവിട്ടിയത്. ഒപ്പം ഉണ്ടായിരുന്ന കുട്ടി വേഗത്തില്‍ പടി കയറുന്നില്ല എന്ന് ആരോപിച്ച് പൊലീസുകാര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് രാജേഷ് പറഞ്ഞു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ രാജേഷിനെ ഒപ്പമുണ്ടായിരുന്നവര്‍ സന്നിധാനം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി ദയാനന്ദ് (24) നും പതിനെട്ടാം പടിയില്‍ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ് കഴിഞ്ഞ ദിവസം സന്നിധാനം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.    

    Read More »
Back to top button
error: