Month: January 2024

  • NEWS

    പ്രവാസലോകത്തിന് തീരാനഷ്ടമായി ഡോ. ആനി ഫിലിപ്പിന്റെ മരണം 

    തിരുവനന്തപുരം: ഡോ. ആനി ഫിലിപ്പിന്റെ മരണം പ്രവാസലോകത്തിന് തീരാനഷ്ടമായി. ബ്രിട്ടനിലെ ബെഡ്‌ഫോര്‍ഡ്‌ഷെയറിലുള്ള വെസ്റ്റണിങ്ങിലാണ് ആനി ഫിലിപ്പ് അന്തരിച്ചത്. പ്രവാസ രംഗത്ത് പേരെടുത്ത ഗൈനക്കോളജിസ്റ്റായിരുന്നു ആനി ഫിലിപ്പ്. കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെയാണ് വിട പറഞ്ഞത്. ഇന്ത്യയില്‍ മാത്രമല്ല സൗദി അറേബ്യ, ദുബായ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലായി പതിറ്റാണ്ടുകള്‍ ജോലി ചെയ്യുകയും പ്രവാസി ലോകത്ത് ചിരപരിചിതയാകുകയും ചെയ്തു. ഗൈനക്കോളജി രംഗത്ത് ഒളിമങ്ങാത്ത വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ട്രിവാന്‍ഡ്രം മെഡിക്കല്‍ കോളജ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്റെ (യുകെ) സജീവ പ്രവര്‍ത്തകയായിരുന്നു ഇവര്‍. അവസാന കാലത്തും കര്‍മനിരതയായിരുന്നു. ലുധിയാനയിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍നിന്നാണ് എംബിബിഎസ് ബിരുദവും എംഡിയും നേടിയത്. ഇന്ത്യയിലും വിദേശത്തുമായി ഉപരിപഠനവും ജോലിയും. ബ്രിട്ടനില്‍ ഗൈനക്കോളജി കണ്‍സള്‍ട്ടാന്റായി സേവനമനുഷ്ടിക്കുകയായിരുന്നു ആനി ഫിലിപ്പ്. ഭര്‍ത്താവ് ഡോ. ഷംസ് മൂപ്പന്‍ ബ്രിട്ടനില്‍ ഓര്‍ത്തോഡോണ്ടിസ്റ്റായി ജോലി ചെയ്യുന്നു. മക്കള്‍: ഡോ. ഏബ്രഹാം തോമസ്, ഡോ. ആലീസ് തോമസ്. രണ്ടു പേരും യുകെയിലാണ്.

    Read More »
  • Kerala

    കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ് 

    തിരുവനന്തപുരം: ലക്ഷദ്വീപിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി കാരണം അടുത്ത 4-5 ദിവസം കൂടി കേരളത്തില്‍ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.ഒപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    Read More »
  • India

    കേന്ദ്ര സര്‍ക്കാരിനെതിരെ  ഗുരുതരാരോപണങ്ങളുമായി മുൻ കരസേന മേധാവിയുടെ പുസ്തകം;പുസ്‌തകത്തിന്റെ പ്രസിദ്ധീകരണം തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍ 

    ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി മുൻ കരസേന മേധാവിയുടെ പുസ്തകം. വിവാദമായതിനെ തുടര്‍ന്ന് മുൻ ജനറല്‍ എം നരവനെയുടെ ഓര്‍മ്മകുറിപ്പുകള്‍ അടിസ്ഥാനമാക്കിയ പുസ്‌തകത്തിന്റെ പ്രസിദ്ധീകരണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. ഗുരുതരാരോപണങ്ങളാണ് മുൻ കരസേന മേധാവി എം നരവനെ തന്റെ ഓര്‍മ്മക്കുറിപ്പിനെ അടിസ്ഥാനമാക്കിയുള്ള പുസ്തകത്തിലൂടെ വിശദീകരിക്കുന്നത്. സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളിലേക്ക് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന അഗ്നി വീര്‍ പരീക്ഷാ പദ്ധതിയെക്കുറിച് കാര്യക്ഷമമായി ചര്‍ച്ച നടന്നില്ല. 2020ല്‍ ചൈനീസ് സൈന്യവുമായി നടന്ന സംഘര്‍ഷ സമയത്ത് വേണ്ട രീതിയില്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയില്ല എന്നത് ഉള്‍പ്പെടെ വിവരങ്ങള്‍ മുൻ കരസേന മേധാവി പങ്കുവയ്ക്കുന്നു. വാര്‍ത്ത ഏജൻസിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ പുസ്തകത്തെക്കുറിച്ച്‌ എം നരവനെ വിശദീകരിച്ചിരുന്നു. തുടര്‍ന്നാണ് പുസ്തകം പരിശോധിക്കുന്നത് വരെ പ്രസിദ്ധീകരണം തടഞ്ഞുകൊണ്ട് പ്രതിരോധ മന്ത്രാലയം നടപടി എടുത്തിരിക്കുന്നത്.

    Read More »
  • Kerala

    ബാറ്ററിയുടെ രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ച്‌ കടത്തി; കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയില്‍

    കൊച്ചി; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനിൽ നിന്നും ഒന്നരകിലോ സ്വര്‍ണം പിടികൂടി. കോഴിക്കോട് സ്വദേശി മൻസൂറിൽ  നിന്നുമാണ് സ്വർണം പിടികൂടിയത്. ബാറ്ററിയുടെ രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ച്‌ കടത്താനായി ശ്രമിച്ചത്. മസ്‌കറ്റൈൽ നിന്നും കൊച്ചിയിലേക്ക് ഷാര്‍ജ വഴി വരുന്ന വിമാനത്തിലെ യാത്രക്കാരനായിരുന്നു മൻസൂര്‍. റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന എമര്‍ജൻസി ലൈറ്റിന്റെ ബാറ്ററി ഇടുന്ന ഭാഗത്ത് ബാറ്ററിയുടെ രൂപത്തില്‍ സ്വര്‍ണം നിറച്ച്‌ കടത്താൻ ശ്രമിക്കുകയായിരുന്നു. പിടികൂടിയത് ഏകദേശം 84 ലക്ഷം രൂപ വില വരുന്ന 1515.20 ഗ്രാം സ്വര്‍ണമാണെന്ന് അധികൃതർ അറിയിച്ചു.

    Read More »
  • India

    മൂന്നു വയസുകാരിയെ കടിച്ചുകൊന്ന പുലി പിടിയിലായി; വെടിവച്ച്‌ കൊല്ലണമെന്ന് നാട്ടുകാര്‍; സംഘർഷം

    ഊട്ടി: പന്തല്ലൂരില്‍ മൂന്നു വയസുകാരിയെ കടിച്ചുകൊന്ന പുലിയെ മയക്കുവെടിവെച്ച്‌ കൂട്ടിലാക്കി.ഇന്നലെ ഉച്ചയ്ക്ക് 1.55 ഓടെ മയക്കുവെടിവെച്ച പുലിയെ വൈകിട്ട് 3.30യോടെയാണ് കൂട്ടിലാക്കിയത്.  ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളായ മൂന്നു വയസുകാരി നാൻസിയാണ് ശനിയാഴ്ച പുലിയുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. പുലിയെ പിടികൂടാത്തതില്‍ നാട്ടുകാരും കുട്ടിയുടെ മാതാപിതാക്കളും പ്രതിഷേധം തുടരുന്നതിനിടെയാണ് പുലി പിടിയിലായത്.ഇതോടെ പുലിയെ വെടിവെച്ചു കൊല്ലണം എന്നായി നാട്ടുകാരുടെ ആവശ്യം.ഇത് സംഘർഷത്തിനും ഇടയാക്കി . പന്തല്ലൂര്‍ തൊണ്ടിയാളത്ത് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്.അങ്കണവാടിയില്‍ നിന്ന് അമ്മയ്ക്കൊപ്പം തിരികെ വരുന്നതിനിടെ നാൻസിയെ തേയിലത്തോട്ടത്തില്‍ പതിയിരിക്കുകയായിരുന്ന പുലി പിടികൂടുകയായിരുന്നു. കുട്ടിയുമായി ഏറെ ദൂരം ഓടിയ ശേഷം തേയിലത്തോട്ടത്തിലെ ഒരിടത്ത് ഉപേക്ഷിച്ച്‌ പുലി കടന്നുകളഞ്ഞു.അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും തോട്ടം തൊഴിലാളികളും ചേര്‍ന്ന നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. പന്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു.

    Read More »
  • Sports

    അഫ്ഗാനെതിരെയുള്ള ടി20 സ്ക്വാഡിനെ പ്രഖ്യാപിച്ചു; സഞ്ചു സാംസണ്‍ ടീമില്‍

    മുംബൈ:അഫ്ഗാനെതിരെയുള്ള മൂന്നു മത്സരങ്ങളടങ്ങിയ ടി20 പരമ്ബരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മയ്ക്കും വിരാട് കോഹ്ലിക്കുമൊപ്പം  മലയാളി താരം സഞ്ചു സാംസണും ടീമില്‍ ഇടം നേടിയിട്ടുണ്ട്. അതേസമയം സൂര്യകുമാര്‍ യാദവ്, ഹര്‍ദ്ദിക്ക് പാണ്ട്യ, റുതുരാജ് ഗെയ്ക്വാദ് എന്നിവരെ പരിക്ക് കാരണം ടീമില്‍ ഉള്‍പ്പെടുത്തിയട്ടില്ല. ജനുവരി 11 നാണ് പരമ്ബര ആരംഭിക്കുന്നത്. ജനുവരി 14, 17 എന്നീ തീയ്യതികളിലാണ് മറ്റ് മത്സരങ്ങള്‍. മൊഹാലി, ഇന്‍ഡോര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് മത്സരം.

    Read More »
  • Kerala

    വാഹനവും ഒരുലക്ഷത്തിന്റെ പൈപ്പും മോഷ്ടിച്ച്‌ കടത്തി; പ്രതിയെ കൈയോടെ പിടികൂടി പോലീസ്

    കൊച്ചി: ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് വാഹനവും ഒരു ലക്ഷം രൂപയിലധികം വില മതിക്കുന്ന അലൂമിനിയം പൈപ്പുകളുമായി മുങ്ങിയ പ്രതിയെ കൈയോടെ പിടികൂടി പെരുമ്ബാവൂര്‍ പോലീസ്. കോട്ടയം മോനിപ്പള്ളി സ്വദേശി ജയിംസ് ബേബിയെയാണ് പോലീസ് പിടികൂടിയത്. ജോലി ചെയ്തിരുന്ന എറണാകുളം മുടിക്കലിലുള്ള സ്ഥാപനത്തിന്‍റെ വാഹനവും ഒരു ലക്ഷത്തി അയ്യായിരം രൂപ വിലവരുന്ന അലൂമിനിയം പൈപ്പുകളും, ഇരുപതിനായിരം രൂപ വിലവരുന്ന കളറിംഗ് മെറ്റീരിയല്‍സുമായി ജെയിംസ് ബേബി കടന്നു കളയുകയിരുന്നു. തുടര്‍ന്ന് സ്ഥാപന ഉടമ സലീം പെരുമ്ബാവൂര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് കോട്ടയം കുറവിലങ്ങാട് നിന്നും  പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

    Read More »
  • NEWS

    പ്രവാസികള്‍ക്ക് തിരിച്ചടി; നാട്ടിലേക്ക് പണമയക്കുന്നതിന് നികുതി ചുമത്താനൊരുങ്ങി ബഹ്‌റൈൻ

    മനാമ: പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി നാട്ടിലേക്ക് പണമയക്കുന്നതിന് നികുതി ഏര്‍പ്പെടുത്താനുള്ള ബില്ലിന് അംഗീകാരം നല്‍കി ബഹ്റൈൻ. കഴിഞ്ഞ ദിവസം ചേര്‍ന്ന ബഹ്‌റൈൻ പാര്‍ലമെന്‍റ് യോഗത്തിലാണ് നികുതി ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ബില്ലിന് അംഗീകാരം നല്‍കിയത്.അയക്കുന്ന പണത്തിന്റെ ഒരു ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ നികുതി ചുമത്താനാണ് പാര്‍ലമെന്‍റ് തീരുമാനം. അയക്കുന്ന ഓരോ തവണയും നികുതി നല്‍കണമെന്നത് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും. 200 ബഹ്റൈനി ദിനാറില്‍ (ഏകദേശം 43,000 ഇന്ത്യന്‍ രൂപയോളം) താഴെയുള്ള തുക പ്രവാസികള്‍ നാട്ടിലേക്ക് അയക്കുമ്ബോള്‍ അതിന്റെ ഒരു ശതമാനമാണ് നികുതി നല്‍കേണ്ടിവരിക. 201 ദിനാര്‍ മുതല്‍ 400 ദിനാര്‍ (87,000 ഇന്ത്യന്‍ രൂപയോളം) വരെ അയക്കുമ്ബോള്‍ രണ്ടു ശതമാനം നല്‍കണം. 400 ദിനാറിന് മുകളില്‍ അയക്കുമ്ബോള്‍ തുകയുടെ മൂന്ന് ശതമാനം നികുതിയായി ഈടാക്കും.

    Read More »
  • Kerala

    കൊച്ചി – ലക്ഷദ്വീപ് റൂട്ടിൽ സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നു

    കൊച്ചി – ലക്ഷദ്വീപ് റൂട്ടിൽ സീപ്ലെയിൻ സർവീസ് ആരംഭിക്കാൻ സ്‌പൈസ് ജെറ്റ് എയർലൈൻസിനു മിനിസ്ട്രി ഓഫ് സിവിൽ എവിയേഷൻസ് കോൺട്രാക്ട് നൽകി. വില്ലിംഗ്ടൺ ഐലൻഡിൽ പുതുതായി നിർമിക്കുന്ന ഫ്ലോട്ടിങ് സീപ്ലൈൻ ബേസിൽ നിന്നായിരിക്കും സർവീസ്.  മാലിദ്വീപ് ടൂറിസത്തിനു ബദലായി ലക്ഷദ്വീപിനെ ഉയർത്തി കൊണ്ട്വരാനുള്ള കേന്ദ്രസർക്കാർ നീക്കമാണ് സീപ്ലൈൻ സർവീസിനു വഴി തുറന്നത്. ലക്ഷദീപിലേക്കുള്ള പ്രധാന ട്രാൻസിറ്റ് പോയിന്റ് എന്ന നിലയിൽ കൊച്ചിയുടെ ടൂറിസംവും ഇതോടെ വളരും. വാട്ടർ മെട്രോയും സീപ്ലെയിനുമെല്ലാം ഇനി കൊച്ചികായലിൽ സ്ഥിരം കാഴ്ചകളായി മാറും. കൊച്ചി – കൽപ്പേനി കൊച്ചി – ബംഗാരം കൊച്ചി – ബിത്ര എന്നിവയാണ് സീപ്ലൈൻ റൂട്ടുകൾ.

    Read More »
  • India

    രാജ്യം കണ്ട ഏറ്റവും വലിയ യുവജന പ്രക്ഷോഭം;കൊൽക്കത്ത ഡിവൈഎഫ്ഐയുടെ ബ്രിഗേഡ് റാലിയിൽ വൻ ജനപങ്കാളിത്തം

    കൊൽക്കത്ത: രാജ്യം കണ്ട ഏറ്റവും വലിയ യുവജന പ്രക്ഷോഭത്തിന്  സാക്ഷ്യം വഹിച്ച് കൊൽക്കത്ത. ഡിവൈഎഫ്ഐ യുടെ ഇൻസാഫ് യാത്രയുടെ ഭാഗമായി കൊൽക്കത്തയിലെ ബ്രിഗേഡ് മൈതാനത്തിൽ സംഘടിപ്പിച്ച മാർച്ചാണ് ജനപങ്കാളിത്തം കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ യുവജന പ്രക്ഷോഭത്തിന്  സാക്ഷ്യം വഹിച്ചത്. തൊഴിലില്ലായ്മ ഉൾപ്പെടെ ഉയർത്തിപ്പിടിച്ചു കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും മമത ബാനർജി സർക്കാരിന്റെ നയങ്ങൾക്കെതിരെയുമാണ് റാലി സംഘടിപ്പിച്ചിച്ചത്. 15 വർഷങ്ങൾക്ക് ശേഷമാണ് ബ്രിഗേഡ് മൈതാനത്ത് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത് . ബംഗാളിലെ മണ്ണിലെ എണ്ണമറ്റ തൊഴിലന്വേഷകർ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയത്തിന്റെ തെളിവാണെന്നു പ്രതിഷേധ സമ്മേളനം വിലയിരുത്തി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. എ. റഹിം, ജനറൽ സെക്രട്ടറി ഹിമാഗ്നരാജ് ഭട്ടാചര്യ, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി മണിഷാ മുഖർജി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.  വിവിധ സാംസ്കാരിക മണ്ഡലങ്ങളിൽ നിന്നുള്ളവർ റാലിയിൽ പങ്കാളികളായി.ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ തുറസ്സായ സ്ഥലമാണ് കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ട്. ഒൻപത് ഫുട്ബാൾ കോർട്ട് വലുപ്പമുള്ള ബ്രിഗേഡ് നിറയാൻ 29…

    Read More »
Back to top button
error: