Month: January 2024

  • Local

    എം.ജെ.എസ്.എസ്.എ. മണർകാട് ഡിസ്ട്രിക്ട് തല പ്രവേശനോത്സവം നടത്തി

    മണർകാട്: എം.ജെ.എസ്.എസ്.എ. മണർകാട് ഡിസ്ട്രിക്ട് തല പ്രവേശനോത്സവം മാങ്ങാനം സെന്റ് മേരീസ് സൺഡേ സ്കൂളിൽ മണർകാട് കത്തീഡ്രൽ സഹവികാരി ഫാ.ജെ. മാത്യൂസ് മണവത്ത് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഇൻസ്പെക്ടർ മനോജ് പി വി പായ്ക്കാട്ടുവേലിൽ അധ്യക്ഷത വഹിച്ചു. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ എം.കെ. കുര്യൻ പുതുതായി എത്തിയ കുരുന്നുകൾക്ക് പഠന കിറ്റുകൾ നൽകി സ്വീകരിച്ചു. സൺഡേ സ്കൂളിൽ പ്രതിനിധി റോണി വർഗീസ് വാണിയപ്പുരക്കൽ, പി.ടി.എ പ്രസിഡണ്ടും പഞ്ചായത്ത് വാർഡ് മെമ്പറുമായ ബിനു മറ്റത്തിൽ, ഡിസ്ട്രിക്ട് അസിസ്റ്റൻറ് ഇൻസ്പെക്ടർ പ്രിയ ജിജോ, ഡിസ്ട്രിക്ട് അധ്യാപക പ്രതിനിധി അരുൺ വർഗീസ് കൊല്ലംകുഴിയിൽ, പ്രിൻസി ഷിബു ചിറക്കുഴിയിൽ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ നടത്തപ്പെടുകയും ചെയ്തു.

    Read More »
  • Kerala

    കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം: രാഷ്ട്രീയ മുതലെടുപ്പിന് വരുന്നവർ ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യരാകും; വാക്ക് പാലിക്കാനായതിൽ സന്തോഷമെന്നും തോമസ് ചാഴികാടൻ എംപി

    കോട്ടയം: പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പുതുവത്സര സമ്മാനമായി നൽകുമെന്ന് പറഞ്ഞ വാക്ക് പാലിക്കാനായതിൽ ഏറെ സന്തോഷമെന്ന് തോമസ് ചാഴികാടൻ എംപി. കഴിഞ്ഞ 10 മാസമായി ഇതിനായുള്ള പ്രവർത്തനത്തിലായിരുന്നെന്നും ഇക്കാര്യത്തിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എംപിയുടെ പ്രതികരണം. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറെ നേരിൽ കണ്ടു. ചീഫ് പാസ്പോർട്ട് ഓഫീസറുമായി പലവട്ടം സംസാരിച്ചു. പാർലമെന്റിൽ മൂന്നു തവണ സബ്മിഷനായി വിഷയം ഉന്നയിച്ചു. എല്ലാത്തിനുമൊടുവിൽ പാസ്പോർട്ട് കേന്ദ്രത്തിനായി കണ്ടെത്തിയ കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ ജോലികളുടെ തടസ്സം നീക്കാൻ വരെ ഇടപെട്ടുവെന്നും എംപി പറഞ്ഞു. ഒടുവിൽ ഇക്കാര്യത്തില്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ നീക്കം നടത്തുന്നുണ്ടെന്നും വാസ്തവമറിയുന്ന ജനത്തിന് മുന്നില്‍ അവര്‍ പരിഹാസ്യരാകുമെന്നും തോമസ് ചാഴികാടൻ എം പി പറഞ്ഞു. ഈ മാസം 12നാണ് പാസ്പോർട്ട് സേവാ കേന്ദ്രം വീണ്ടും പ്രവർത്തനം തുടങ്ങുന്നത്.

    Read More »
  • Local

    കോട്ടയം ജില്ലാ പഞ്ചായത്തിലെ കുറിച്ചി ഡിവിഷനിൽ എട്ടു മുറി കോളനിയിലെ അഞ്ചു കുടുംബങ്ങൾക്ക് വീടായി

    കോട്ടയം: ജില്ലാ പഞ്ചായത്തിലെ കുറിച്ചി ഡിവിഷനിലെ എട്ടു മുറി കോളനിയിലെ അഞ്ചു കുടുംബങ്ങൾക്ക് സ്വന്തമായി വീടായി. ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് ഡിവിഷൻ ഫണ്ടിൽനിന്നു വകയിരുത്തിയ ഫണ്ട് ഉപയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. സർ സി.പി രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായിരുന്ന കാലത്ത് നിർമിച്ച ഗോശാലയിൽ ഏഴ് മുറികളാണ് പിന്നീട് ഏഴ് കുടുംബങ്ങൾക്ക് പാർപ്പിടമായി തീർന്ന എട്ടു മുറി കോളനി ആയി തീർന്നത്. 7 ഗുണഭോക്താക്കളിൽ 2 പേർ വീട് ആവശ്യമില്ലായെന്ന് രേഖാമൂലം എഴുതി നൽകിയിരുന്നു. ബാക്കി 5 പേർക്ക് ഒറ്റമുറിയിൽ നിന്നും സ്വന്തമായി ഒരു ഭവണമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ജില്ലാ പഞ്ചായത്തിൽ നിന്നും സാധിച്ചു. എട്ടു മുറി കോളനിയിലെ 3 പട്ടികജാതി കുടുംബങ്ങളും 2 പട്ടിക വർഗ്ഗ കുടുംബങ്ങളും 2 ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ട കുടുംബങ്ങളും ഉൾപെടുന്നു. 100 വർഷത്തിനുമേൽ പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയാണ് വീടുകൾ നിർമ്മിച്ചത്. ആദ്യം സാങ്കേതിക അനുമതി നിഷേധിച്ച പ്രോജക്ട് പിന്നീട് സെൻട്രൽ കമ്മിറ്റിയുടെ അംഗീകാരം…

    Read More »
  • Kerala

    വയനാട്ടില്‍ കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്; മൂന്നു പേരുടെ നില ഗുരുതരം

    കല്പറ്റ: വയനാട് വെള്ളാരംകുന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 22 പേര്‍ക്ക് പരിക്ക്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം. കല്പറ്റയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ്  താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ കല്പറ്റയിലെ വിവിധ ആശുപത്രികളിലും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

    Read More »
  • Kerala

    തിരുവനന്തപുരത്ത് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവ് നായക്കൂട്ടം കടിച്ചുകീറി; കുട്ടി ഗുരുതരാവസ്ഥയിൽ 

    തിരുവനന്തപുരം: കരുംകുളത്ത് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവ് നായക്കൂട്ടം കടിച്ചുകീറി. പുതിയതുറ ചെക്കിട്ട വിളാകത്ത് താഴെ വീട്ടുവിളാകം വീട്ടില്‍ ശിലുവയ്യന്‍ – അജിത ദമ്ബതികളുടെ മകന്‍ സ്റ്റിജോയെ (8) ആണ് തെരുവുനായകള്‍ കടിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയാണ് സംഭവം. സ്‌കൂളില്‍ നിന്നും വന്ന ശേഷം ബീച്ച്‌ റോഡില്‍ കളിക്കാന്‍ പോകവെയാണ് കൂട്ടമായെത്തിയ തെരുവ് നായകള്‍ കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ കാല്‍മുട്ടിന് പിന്നിലും പിന്‍ഭാഗത്തും കടിയേറ്റ് മാംസം അടര്‍ന്ന നിലയിലാണ്. കടപ്പുറത്ത് വിശ്രമിക്കുകയായിരുന്ന മത്സ്യതൊഴിലാളികളാണ് കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലാക്കിയത്. കുട്ടിയുടെ ശരീരത്തില്‍ 12 ഓളം മുറിവുകളുണ്ട്. സ്റ്റിജോയെ കമഴ്ത്തി കിടത്തിയാണ് പുല്ലുവിള കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. രക്തം നിലയ്ക്കാതെ വന്നതോടെ എസ്എടി  ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും  പ്രവേശിപ്പിച്ചു.

    Read More »
  • NEWS

    നഴ്സറിയിലെ കൂട്ടുകാരിക്ക് 4 വയസുകാരന്‍ സമ്മാനിച്ചത് 12 ലക്ഷത്തിന്റെ സ്വര്‍ണം; ഞെട്ടി മാതാപിതാക്കള്‍

    ബെയ്ജിങ്: സഹപാഠിക്ക് 12 ലക്ഷത്തിന്റെ സ്വര്‍ണം നല്‍കി നാലു വയസുകാരന്‍! ചൈനയിലെ സെച്ച്വാന്‍ പ്രവിശ്യയിലാണ് സംഭവം. നഴ്സറിയില്‍ ഒപ്പം പഠിക്കുന്ന പെണ്‍കുട്ടിയ്ക്ക് ഏകദേശം 12 ലക്ഷം രൂപ വില മതിയ്ക്കുന്ന സ്വര്‍ണബിസ്‌കറ്റുകളാണ് നാലുവയസ്സുകാരന്‍ സമ്മാനമായി കൊടുത്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ 22 നായിരുന്നു സംഭവം. വീട്ടിലെത്തിയയുടനെ പെണ്‍കുട്ടി തനിക്ക് കിട്ടിയ സമ്മാനം അത്യാഹ്ളാദത്തോടെ വീട്ടുകാരെ കാണിച്ചു. മകള്‍ക്കുകിട്ടിയ സമ്മാനം കണ്ട് മാതാപിതാക്കള്‍ ‘ഞെട്ടി’. പിറ്റേദിവസം തന്നെ സമ്മാനം മടക്കിനല്‍കണമെന്ന് പെണ്‍കുട്ടിയോട് പറഞ്ഞു. സമ്മാനം കൊടുത്ത കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് കാര്യമറിയിക്കുകയും ചെയ്തു. നാലുവയസ്സുകാരന്റെ മാതാപിതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോട് ക്ഷമ ചോദിച്ചു. സ്വര്‍ണബിസ്‌കറ്റുകള്‍ വീട്ടില്‍ സൂക്ഷിക്കുന്നതുകണ്ട് കൗതുകത്താല്‍ അതെന്തിനാണെന്ന് മകന്‍ ചോദിച്ചപ്പോള്‍ അവന്റെ ഭാവിവധുവിനായാണ് അവ സൂക്ഷിക്കുന്നതെന്ന് മറുപടി നല്‍കിയിരുന്നതായും എന്നാല്‍ ആരുമറിയാതെ ആ ബിസ്‌കറ്റുകളെടുത്ത് അവന്‍ ഏതെങ്കിലും പെണ്‍കുട്ടിയ്ക്ക് നല്‍കുമെന്ന് തങ്ങളൊരിക്കലും കരുതിയിരുന്നില്ലെന്നും കുട്ടിയുടെ അച്ഛനുമമ്മയും പറഞ്ഞു. 2023 ലും ചൈനയില്‍ സമാനമായ സംഭവമുണ്ടായിരുന്നു. കൂട്ടുകാരിയ്ക്ക് അമ്മയുടെ സ്വര്‍ണവളയാണ് നഴ്സറിക്കുട്ടി സമ്മാനിച്ചത്. അധ്യാപിക…

    Read More »
  • Sports

    23 റണ്‍സ് എടുക്കുന്നതിനിടയിൽ 4 വിക്കറ്റുകൾ; രഞ്ജി ട്രോഫിയിൽ ലീഡ് നേടാനാകാതെ കേരളം

    ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരായ മത്സരത്തില്‍ ലീഡ് പ്രതീക്ഷിച്ച്‌ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ കേരളത്തിന് 23 റണ്‍സ് എടുക്കുന്നതിനിടയിൽ ശേഷിച്ച 4 വിക്കറ്റുകളും നഷ്ടപ്പെട്ടു. ഇതോടെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 243 റണ്‍സില്‍ അവസാനിച്ചു.രണ്ടാം ദിനം കളിയവസാനിക്കുമ്ബോള്‍ ആറിന് 220 എന്ന നിലയിലായിരുന്നു കേരളം.  ലീഡ് പ്രതീക്ഷിച്ച്‌ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ കേരളത്തിന് . കേവലം 23 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടയിൽ  ശേഷിക്കുന്ന നാല് വിക്കറ്റുകളും നഷ്ടമായി. നേരത്തെ, ഒന്നാം ഇന്നിങ്‌സില്‍ ഉത്തര്‍പ്രദേശ് 302 റണ്‍സ് നേടിയിരുന്നു. വിഷ്ണു വിനോദാണ്  കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. വിഷ്ണു വിനോദ് 74 റണ്‍സ് നേടി. സച്ചിന്‍ ബേബി (38), ശ്രേയസ് ഗോപാല്‍ (36), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (35) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഉത്തര്‍പ്രദേശിനുവേണ്ടി അങ്കിത് രാജ്പുത് അഞ്ചു വിക്കറ്റം കുല്‍ദീപ് സിങ് യാദവ് മൂന്ന് വിക്കറ്റും നേടി. യാഷ് ദയാല്‍, സൗരഭ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റുംനേടി.

    Read More »
  • Crime

    ചക്ക വേവിച്ച് നല്‍കിയില്ല; മദ്യലഹരിയില്‍ മാതാവിന്റെ കൈകള്‍ തല്ലിയൊടിച്ചു, മകന്‍ അറസ്റ്റില്‍

    പത്തനംതിട്ട: റാന്നിയില്‍ മദ്യലഹരിയില്‍ യുവാവ് അമ്മയുടെ രണ്ടു കൈകളും തല്ലിയൊടിച്ചതായി പരാതി. പരിക്കേറ്റ തട്ടയ്ക്കാട് സ്വദേശി സരോജിനിയെ (65) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സരോജിനിയുടെ മകന്‍ വിജേഷിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന വിജേഷ് ബന്ധുവീട്ടില്‍ നിന്ന് ചക്കയുമായാണ് വീട്ടില്‍ എത്തിയത്. ഉടന്‍ തന്നെ ചക്ക വേവിച്ച് തരണമെന്ന് വിജേഷ് ആവശ്യപ്പെട്ടു. പുറത്ത് പുല്ല് വെട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സരോജിനി ഇപ്പോള്‍ ചക്ക വെട്ടാന്‍ കഴിയില്ലെന്ന് പറഞ്ഞു. ദേഷ്യത്തില്‍ പുറത്തുപോയി വീണ്ടും മദ്യപിച്ചെത്തിയ വിജേഷ് അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വീടിന്റെ പരിസരത്ത് തന്നെ ഉണ്ടായിരുന്ന ആഞ്ഞിലി മരത്തിന്റെ കമ്പ് എടുത്ത് സരോജിനിയുടെ ഇരു കൈകളും തല്ലിയൊടിക്കുകയായിരുന്നു. കൂടാതെ തലയ്ക്കും നടുവിനും പരിക്കുണ്ട്. സരോജിനിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. താലൂക്ക് ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്ഥിരമായി മദ്യപിച്ചെത്തി വിജേഷ് പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.  

    Read More »
  • Kerala

    ആലത്തൂർ പോലീസ് സ്റ്റേഷനില്‍ ‘അയ്യപ്പൻ -കോശി സ്റ്റൈലില്‍’ വാക്ക്പോര്

    പാലക്കാട്: ആരാടാ നീയെന്ന് എസ്‌ഐ, മര്യാദയ്ക്ക് സംസാരിക്കണമെന്ന് വക്കീൽ.ആലത്തൂർ പോലീസ് സ്റ്റേഷനില്‍ സിനിമയെ വെല്ലുന്ന ‘അയ്യപ്പൻ -കോശി ‘ വാക്ക്പോര്. വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ വാഹനം വിട്ടു കൊടുക്കാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകൻ അക്വിബ് സുഹൈലും ആലത്തൂര്‍ എസ് ഐ വിആര്‍ റിനീഷും തമ്മിലാണ് സ്റ്റേഷനില്‍ വച്ച്‌ വാക്കുതര്‍ക്കമുണ്ടായത്. ഇരുവരും പരസ്പരം വാക്കേറ്റത്തിലേര്‍പ്പെടുന്നതിന്‍റെ വീഡിയോയും പുറത്തുവന്നു.  ഇരുവരും പരസ്പരം രൂക്ഷമായ വാഗ്വാദത്തിലേര്‍പ്പെടുന്നതും കൈചൂണ്ടി സംസാരിക്കുന്നതും വീഡിയോയിലുണ്ട്. കൈയ്യാങ്കളിയിലേക്ക് നീങ്ങുന്ന തരത്തില്‍ പരസ്പരം വെല്ലുവിളിച്ചുകൊണ്ട് ‘സിനിമ സ്റ്റൈലിലുള്ള’ രൂക്ഷമായ വാക്കേറ്റമാണ് ഇരുവരും തമ്മില്‍ നടന്നത്. ഇക്കഴിഞ്ഞ നാലാം തീയതിയാണ് സംഭവം .വാഹനാപകടവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത വാഹനമിറക്കാനെത്തിയ അഭിഭാഷകനായ അക്വിബ് സുഹൈലും ആലത്തൂര്‍ എസ്‌ഐ വിആര്‍ റിനീഷും തമ്മിലായിരുന്നു തര്‍ക്കമുണ്ടായത്. നീ ആരാടായെന്നും ഷോ കാണിക്കേണ്ടെന്നുമൊക്കെ പറഞ്ഞുകൊണ്ടാണ് എസ്‌ഐ അഭിഭാഷകനോട് തര്‍ക്കിക്കുന്നത്. നീ പോടായെന്നും പലതവണ എസ് ഐ വിളിക്കുന്നുണ്ട്. മര്യാദയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞ് അഭിഭാഷകനും എസ്‌ഐയോട് തിരിച്ച്‌ കയര്‍ക്കുന്നുണ്ട്. തര്‍ക്കങ്ങള്‍ക്കൊടുവില്‍…

    Read More »
  • Kerala

    കടബാധ്യത: കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി

    കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കടബാധ്യതയെത്തുടര്‍ന്ന് കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിലാണ് കര്‍ഷകന്‍ ജീവനൊടുക്കിയത്. നൂലിട്ടാമല ഇടപ്പാറയ്ക്കല്‍ ജോസ് ആണ് മരിച്ചത്. 64 വയസ്സായിരുന്നു. വാഴക്കര്‍ഷകനായിരുന്നു. ഇന്നു രാവിലെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കര്‍ഷക വായ്പയെടുത്തിരുന്നു. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്നതാണ് ജാവനൊടുക്കാന്‍ കാരണമെന്നാണ് സൂചന.  

    Read More »
Back to top button
error: