KeralaNEWS

എംഡിഎംഎയും കഞ്ചാവുമായി യൂട്യൂബ് വ്ലോഗറായ യുവതി പിടിയില്‍

എറണാകുളം: കാലടിയില്‍ ലഹരി പദാര്‍ത്ഥങ്ങളുമായി യൂട്യൂബ് വ്ലോഗറായ യുവതി പിടിയില്‍. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ്(26) എക്സൈസിന്റെ പിടിയിലായത്.

ഇവരില്‍ നിന്നും മൂന്ന് ഗ്രാം എം ഡി എം എ യും 20 ഗ്രാം കഞ്ചാവും പിടികൂടി. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സ്വാതിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Back to top button
error: