തൃശൂര്‍: താന്‍ പോപ്പുലര്‍ ഫ്രണ്ടുകാരനാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ആരോപണത്തിനെതിരെ ടിഎന്‍ പ്രതാപന് എംപിയുടെ ഓഫീസ് സ്റ്റാഫ് അബ്ദുല്‍ ഹമീദ്. സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു അബ്ദുല്‍ ഹമീദ് വ്യക്തമാക്കി. വിഷയത്തില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അബ്ദുല്‍ ഹമീദ്.
സിഎഎ സമരത്തില്‍ എന്‍ഐഎ ചോദ്യം ചെയ്തുവന്നത് കള്ള പ്രചാരണമാണ്. വിഷയത്തില്‍ സുരേന്ദ്രന് തന്നോടു മാപ്പ് പറയേണ്ടി വരുമെന്നും അബ്ദുല്‍ ഹമീദ് വ്യക്തമാക്കി. മുസ്ലിം പേരുള്ള യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയൊക്കെ തീവ്രവാദി ചാപ്പ കുത്തുന്ന ബിജെപിയോടു പുച്ഛമാണ്. അബ്ദുല്‍ ഹമീദ് കൂട്ടിച്ചേര്‍ത്തു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വേണ്ടപ്പെട്ടയാളാണ് ടിഎന്‍ പ്രതാപന്. ഡല്‍ഹിയിലിരുന്നുകൊണ്ട് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ നരേറ്റീവ് മുഴുവന്‍ ഉണ്ടാക്കുന്നത് ആരാണ്? അബ്ദുള്‍ ഹമീദ് എന്നയാളാണ്. ഒന്നാന്തരം പിഎഫ്ഐക്കാരനാണ് അയാളെന്നായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം.