ജയ്പുര്‍: അശ്ലീല വീഡിയോകള്‍ സാമൂ?ഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ മുന്‍ എം.എല്‍.എയെ സസ്‌പെന്‍ഡ് ചെയ്ത് രാജസ്ഥാന്‍ കോണ്‍ഗ്രസ്. ബാര്‍മറിലെ മുന്‍ എം.എല്‍.എ മേവാരം ജയിനെയാണ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിന്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ ജയിനിന്റെ ഭാഗത്ത് നിന്നും ഉണ്ടായതായി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുന്നതായി സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോട്ടസാര അറിയിച്ചു.
നേരത്തെ, 2023 ഡിസംബര്‍ 20-ന് കൂട്ടബലാത്സംഗം ആരോപിച്ച് ജയിനിനെതിരെ ഒരു യുവതി പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, അന്ന് എം.എല്‍.എ ആയിരുന്ന ജയിന്‍ തന്റെ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് അവര്‍ ആരോപിച്ചു. പിന്നാലെ, ജയിനിന് പകരം പണം തട്ടാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് തന്നെ അറസ്റ്റ് ചെയ്തതായും അവര്‍ വ്യക്തമാക്കിയിരുന്നു.
ജോധ്പുരിലെ രാജിവ് ഗാന്ധി പോലീസ് സ്റ്റേഷനിലായിരുന്നു ജെയിന്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ യുവതി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, രാജസ്ഥാന്‍ ഹൈക്കോടതി ജനുവരി 25 വരെ എംഎല്‍എയുടെ അറസ്റ്റ് സ്റ്റേ ചെയ്യുകയും പോലീസ് അന്വേഷണവുമായി സഹകരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.