KeralaNEWS

കാറും സ്‌കൂട്ടറും കുട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

കാസർകോട്:കാറും സ്‌കൂട്ടറും കുട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം.ഉപ്പള പത്വാടി മൊഗര്‍ സ്വദേശി മുഹമ്മദ് ഉമിക്കള (38) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് സോങ്കാലിലായിരുന്നു അപകടം. ബായാര്‍ ഭാഗത്ത് നിന്നും ഉപ്പളയിലേക്ക് വരികയായിരുന്ന കാറും കൊടങ്കയില്‍ നിന്നും ഉപ്പളയിലേക്ക് പോവുകയായിരുന്ന മുഹമ്മദ് സഞ്ചരിച്ച സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

Signature-ad

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച്‌ വീണ് ഗുരുതരമായി പരുക്കേറ്റ മുഹമ്മദിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ ആരോപിച്ചു.

Back to top button
error: