CrimeNEWS

ബൈക്കിലെത്തി പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ച് 16,500 രൂപ കവര്‍ന്നു; മലപ്പുറത്ത് മൂന്നംഗ സംഘം കസ്റ്റഡിയില്‍

മലപ്പുറം: പൊന്നാനിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ച് പണം കവര്‍ന്ന സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍. പെരുമ്പടപ്പിലെ പിഎന്‍എം ഫ്യൂവല്‍സില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ബൈക്കിലെത്തിയ മൂന്നംഗ സംഘം ജീവനക്കാരനെ മര്‍ദ്ദിച്ച് പമ്പിലുണ്ടായിരുന്ന 16,500 രൂപയുമായി കടക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

Signature-ad

സംഘത്തിലെ ഒരാള്‍ ജീവനക്കാരന്റെ അടുത്തേക്കു വന്ന് ചവിട്ടി വീഴ്ത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. മറ്റു ജീവനക്കാരെത്തി പ്രതികളെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കടന്നു കളഞ്ഞു. പിന്നാലെയാണ് പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.

 

Back to top button
error: