കൂത്തുപറമ്ബ് മൂര്യാട് താഴെപുരയില്‍ സലാം (36), കൂവപ്പാടിയിലെ ജംഷീര്‍ മൻസിലില്‍ ടി.വി.റംഷാദ് (26) എന്നിവരെയാണ് കൂത്തുപറമ്ബ് മജിസ്ട്രറ്റിന്റെ ചുമതല വഹിക്കുന്ന മട്ടന്നൂര്‍ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്.
ഗള്‍ഫില്‍നിന്നും കഴിഞ്ഞ ദിവസം നെടുമ്ബാശ്ശേരിയില്‍ വിമാനമിറങ്ങിയ കോഴിക്കോട് കൊടുവള്ളി നരിക്കുനി സ്വദേശിനി ബുഷറയില്‍നിന്നാണ് ക്വട്ടേഷൻ സംഘം ഒരു കിലോയോളം വരുന്ന സ്വര്‍ണം തട്ടിയെടുത്തത്.
യുവതി കൂത്തുപറമ്ബിലെ ലോഡ്ജില്‍ ഉണ്ടെന്ന് മനസ്സിലാക്കിയ കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് സംഘം ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെ നീറോളിച്ചാലിലെ ലോഡ്ജിന്റെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്ന് ഉമ്മയേയും മകനേയും ആക്രമിക്കുകയും ബാഗ് ഉള്‍പ്പെടെ കൈക്കലാക്കുകയുമായിരുന്നു.
ബുഷറയുടെ മകൻ മുഹമ്മദ് മുബാറക്കിനെ തട്ടിക്കൊണ്ടുപോയ സംഘം പോലീസിൽ വിവരം അറിയിച്ചാൽ മകനെ വധിക്കുമെന്ന് ബുഷറയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.