Month: January 2024

  • Kerala

    എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡും ലോകോത്തര നിലവാരത്തിലേക്ക്

    എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ്  ലോകോത്തര മാതൃകയിൽ നവീകരിക്കാനുള്ള ധാരണാപത്രം ഒപ്പുവച്ചിരിക്കുന്നു. പ്രാഥമികമായ ഡി.പി.ആർ തയ്യാറാക്കി ഫെബ്രുവരി 24ന് ബസ് സ്റ്റാൻഡിന്റെ  തറക്കല്ലിടും. വൈറ്റില മോഡലിൽ മൊബിലിറ്റി ഹബ്ബായാണ് നിർമ്മാണം. ആദ്യഘട്ടത്തിൽ 12 കോടി രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നിർദ്ദിഷ്ട സ്ഥലം വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റിക്ക് ഉടമസ്ഥാവകാശമില്ലാതെ, കൈവശാവകാശത്തോടെ നൽകും. ഫുട്പാത്ത് ഭൂമി കെഎസ്ആർടിസി വിട്ടു നൽകും. കാരിക്കാമുറിയിലെ ഭൂമിയിൽ കെ.എസ്.ആർ.ടി.സി ബസുകൾക്കും സ്വകാര്യ ബസുകൾക്കും കയറാൻ കഴിയുന്ന മൊബിലിറ്റി ഹബ്ബിന്റെ അതേ മാതൃകയിലുള്ള കെട്ടിടം നിർമിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവ ഈ കെട്ടിടത്തിലുണ്ടാകും. ഇതോടെ കൊച്ചി നഗരത്തിന് കെഎസ്ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും രണ്ട് ഹബ്ബുകൾ സ്വന്തമാകും. സൗത്ത് റെയിൽവേ സ്റ്റേഷനും എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനുമുൾപ്പെടെയുള്ള സൗകര്യങ്ങൾ ചേർന്നുകിടക്കുന്ന കരിക്കാമുറിയിൽ പുതിയ മൊബിലിറ്റി ഹബ്ബ് വരുന്നതോടെ വലിയ രീതിയിലുള്ള കണക്റ്റിവിറ്റിയാണ് സൃഷ്ടിക്കപ്പെടാൻ…

    Read More »
  • NEWS

    അബുദാബിയില്‍ നിന്ന് ഫുജൈറയിലേക്ക് ഒന്നര മണിക്കൂർ ; യുഎഇയുടെ വികസനക്കുതിപ്പിന് കരുത്തേകാൻ  ഇത്തിഹാദ് റെയില്‍ വരുന്നു

    അബുദാബി: മിഡില്‍ ഈസ്റ്റിലെ ഗതാഗത മേഖലയില്‍  നിര്‍ണായക മാറ്റത്തിന് കളമൊരുക്കി ഇത്തിഹാദ് റെയില്‍ വരുന്നു.യുഎഇയുടെ ദേശീയ റെയില്‍ പദ്ധതിയാണ് ഇത്തിഹാദ് റെയില്‍. യുഎഇയിലെ 11 നഗരങ്ങളെ റെയില്‍ ശൃംഖല ബന്ധിപ്പിക്കും. അല്‍സില മുതല്‍ ഫുജൈറ വരെയുള്ള സര്‍വീസില്‍ യുഎഇയിലെ 11 നഗരങ്ങളെ റെയില്‍ ശൃംഖല ബന്ധിപ്പിക്കും. അല്‍സില മുതല്‍ ഫുജൈറ വരെയുള്ള സര്‍വീസില്‍ അബുദാബി, അല്‍ റുവൈസ്, അല്‍ മിര്‍ഫ, ദുബായ്, ഷാര്‍ജ, അല്‍ ദൈദ് എന്നീ നഗങ്ങളിലൂടെ റെയില്‍ കടന്നുപോകും. യാത്രാ സര്‍വീസ് തുടങ്ങുന്ന തിയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം ഇത്തിഹാദ് റെയില്‍ യാത്രക്കാരുമായുള്ള പരീക്ഷണ ഓട്ടം നടത്തി.അബുദാബിയില്‍ നിന്ന് ദുബായിലേക്ക് 50 മിനിറ്റും  ഫുജൈറയിലേക്ക് ഒന്നര മണിക്കൂറുമാണ് എടുത്തത്. സർവീസ് ആരംഭിക്കുന്നതോടെ രാജ്യത്തെ പൗരൻമാർക്കും, വിദേശികൾക്കും മറ്റു എമിറേറ്റിൽ പോയി ജോലി ചെയ്യാൻ സാധിക്കും. അബുദാബിയിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള അൽ ദന്നയിലേക്ക് വരെ ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കും. നിർമാണം പൂർത്തിയായാല്‍ 1200 കിലോമീറ്ററാകും ഇത്തിഹാദ്…

    Read More »
  • Kerala

    അച്ഛന്‍ അമ്മയെ നിര്‍ബന്ധിപ്പിച്ച്‌ മരുന്ന് കഴിപ്പിച്ചെന്ന് മകന്‍;ബാങ്ക് ജീവനക്കാരിയുടെ മരണം കൊലപാതകമെന്ന് പിതാവ്

    കണ്ണൂര്‍: എസ്.ബി.ഐ. ജീവനക്കാരിയും അടുത്തില സ്വദേശിയുമായ ദിവ്യയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച്‌ കുടുംബം.കടുത്ത ജാതി അധിക്ഷേപമാണ് ദിവ്യ അനുഭവിച്ചിരുന്നതെന്ന് ദിവ്യയുടെ പിതാവ് പറഞ്ഞു. താഴ്ന്ന ജാതിയില്‍പ്പെട്ടയാളായതുകൊണ്ട് ദിവ്യ ഉണ്ടാക്കിയ ഭക്ഷണം ഭര്‍തൃമാതാവ് കഴിച്ചിരുന്നില്ല.സംഭവ ദിവസം രാത്രി അമ്മയെ നിര്‍ബന്ധിച്ച്‌ ഗുളിക കഴിപ്പിച്ചിരുന്നതായും ഛര്‍ദ്ദിച്ചപ്പോള്‍ വീണ്ടും കഴിപ്പിച്ചതായും പത്തു വയസുകാരനായ മകന്‍ പറഞ്ഞു.25നാണ് ദിവ്യയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം അച്ഛന്‍ അമ്മയെ നിര്‍ബന്ധിപ്പിച്ച്‌ മരുന്ന് കഴിപ്പിച്ചു. മരുന്ന് കഴിച്ചപ്പോള്‍ അമ്മ ഛര്‍ദ്ദിച്ചു. വീണ്ടും അമ്മയെകൊണ്ട് മരുന്ന് കഴിപ്പിച്ചു. അമ്മ പലപ്പോഴും രാത്രി ഉറങ്ങാറില്ല. കരയാറുണ്ടെന്നും ദിവ്യയുടെ മകന്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും ദിവ്യയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പോലീസ് ഇതുവരെയും കേസ് എടുത്തിട്ടില്ല. 2023 ഏപ്രില്‍ 17നാണ് ദിവ്യയും ഉണ്ണികൃഷ്ണനും വിവാഹിതരാകുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു.

    Read More »
  • Kerala

    രക്ഷിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ പതിനാലുകാരിക്ക് പീഡനം; യുവാവ് അറസ്റ്റില്‍

    കോഴിക്കോട്: രക്ഷിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കൊടുവള്ളി തെക്കേപുരയില്‍ ടി കെ അജ്‌മലിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു സംഭവം. രാവിലെ പതിനൊന്നു മണിയോടെ രക്ഷിതാക്കളുമായി വഴക്കിട്ടാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. കുന്ദമംഗലം സ്റ്റാൻഡിലെത്തിയ പെണ്‍കുട്ടിയെ അജ്മല്‍ മുക്കത്തെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു, പെണ്‍കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. തുടർന്ന് പതിനാലുകാരിയെ കണ്ടെത്തിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ മുക്കത്ത് നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുപ്രകാരം കേസെടുത്തതായി കുന്ദമംഗലം പൊലീസ് അറിയിച്ചു.

    Read More »
  • Kerala

    കൊടുങ്ങല്ലൂരിലെ  മൂത്തകുന്നം പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ യുവതിയെ കാണാതായി

    തൃശ്ശൂര്‍: പുഴയില്‍ ചാടിയ യുവതിയെ കാണാതായി. എറണാകുളം ചാത്തേടം തുരുത്തിപ്പുറം സ്വദേശിനി ഷാലിമയാണ് കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം – മൂത്തകുന്നം പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയത്. ഇന്നാ വൈകിട്ട് 5 മണിയോടെയാണ് യുവതി പുഴയില്‍ ചാടിയത്. തീരദേശ പൊലീസും നാട്ടുകാരും ഏറെ നേരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവാഹിതയായ യുവതി കഴിഞ്ഞ ഏതാനും നാളുകളായി ആണ്‍സുഹൃത്തുമൊത്ത് അഞ്ചപ്പാലത്ത് താമസിച്ചു വരികയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.ഇയാൾ ഒളിവിലാണെന്നാണ് വിവരം.ഷാലിമയ്ക്ക് ഭർത്താവും രണ്ടു കുട്ടികളുമുണ്ട്.

    Read More »
  • NEWS

    ജോർദ്ദാനിൽ യുഎസ് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാനെതിരെ പടയൊരുക്കം; പങ്കില്ലെന്ന് ഇറാൻ

    ടെഹ്റാൻ: ജോർദാനിലെ യുഎസ് സൈനിക താവള ആക്രമണത്തില്‍ പങ്കില്ലെന്ന് ഇറാൻ. യുഎസ് മുൻവിധിയോടെ കാര്യങ്ങളെ സമീപിക്കരുതെന്നും ഇറാൻ അറിയിച്ചു. യുഎസ് നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും യുഎസ് സൈന്യവും ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളും തമ്മില്‍ സംഘർഷമുണ്ടെന്നും ഇതാണ് പ്രത്യാക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് ഇറാൻ വിശദീകരണം. വടക്കുകിഴക്കൻ ജോർദാനില്‍ സിറിയൻ അതിർത്തിക്ക് സമീപം ഇന്നലെ രാത്രി നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് തീർച്ചയായും തിരിച്ചടിക്കുമെന്ന് യുഎസ് ഇന്നലെ പ്രതികരിച്ചിരുന്നു.ഇറാൻ അനുകൂല സായുധ സംഘടനാ കൂട്ടായ്മ ഇസ്ലാമിക് റസിസ്റ്റൻസാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. സംഭവത്തിൽ ഇറാനെ നേരിട്ട് ആക്രമിക്കണമെന്ന് നിരവധി യുഎസ് സെനറ്റർമാർ എക്സില്‍ ആവശ്യപ്പെട്ടു. അതേസമയം സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിന്റെ തെക്ക് ഭാഗത്ത് ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പറേഷൻ അംഗങ്ങളുടെ ശക്തമായ സാന്നിധ്യമുള്ള സയ്യിദ സെയ്നബ് പ്രദേശത്താണ് വ്യോമാക്രമണം നടന്നത്.ഇതിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാൻ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ജലീല്‍ അബ്ബാസ് ജിലാനിയുമായി ഫോണിൽ…

    Read More »
  • India

    മണിപ്പൂരിലുണ്ടായത് ആസൂത്രിതമായ കലാപം. 36 മണിക്കൂര്‍കൊണ്ട് തകർക്കപ്പെട്ടത് 249 ക്രിസ്ത്യന്‍ പള്ളികള്‍ 

    ഇംഫാൽ: മണിപ്പൂരിലുണ്ടായത് ആസൂത്രിതമായ കലാപമെന്ന് റിപ്പോർട്ട്.36 മണിക്കൂര്‍കൊണ്ട് 249 ക്രിസ്ത്യന്‍ പള്ളികളാണ് തകർക്കപ്പെട്ടത്. ഇന്ത്യ കണ്ട ഏറ്റവും ആസൂത്രിതവും ദൈര്‍ഘ്യമേറിയതുമായ കലാപമാണ് മണിപ്പൂരിലേതെന്നാണ് പുറത്തുവരുന്ന സൂചനകൾ. കലാപത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട രണ്ടു പെണ്‍കുട്ടികള്‍ പോലീസില്‍ അഭയം തേടിയിട്ടുപോലും ജനക്കൂട്ടം പോലീസ് സ്റ്റേഷനില്‍ നിന്നും അവരെ ഇറക്കിക്കൊണ്ടുപോയി ക്രൂരമായി ബലാല്‍സംഗം ചെയ്ത സംഭവം ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.  പോലീസിന്‍റെ ആയുധപ്പുരകള്‍ ആക്രമിക്കപ്പെട്ടിട്ടും സർക്കാർ നിഷ്ക്രിയമായിരുന്നു. കാശ്മീര്‍ കഴിഞ്ഞാല്‍ ഇന്ത്യ കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ കലാപങ്ങളാണ് മണിപ്പൂരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇതില്‍ സര്‍ക്കാരുകളുടെ മൗനമാണ് ഏറ്റവും ഭയപ്പെടുത്തുന്നത്. സര്‍ക്കാര്‍ വിചാരിച്ചാല്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് അവസാനിപ്പിക്കാമായിരുന്ന ഒരു കലാപമാണ് മാസങ്ങള്‍ക്കുശേഷവും തുടരുന്നത്. പലപ്പോഴും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഏകപക്ഷീയമായ നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതും. ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് മണിപ്പൂര്‍. ഏകദേശ ജനസംഖ്യ 34 ലക്ഷം. ഹിന്ദു വിഭാഗത്തില്‍പ്പെട്ട മെയ്‌തേയ്കളാണ് പ്രബലര്‍. അവര്‍ മൊത്തം ജനസംഖ്യയുടെ 53 ശതമാനം വരുന്നു. സംസ്ഥാന വിസ്തൃതിയുടെ 10 ശതമാനം ഉള്‍ക്കൊള്ളുന്നതും മണിപ്പൂരിന്റെ തലസ്ഥാനവുമായ…

    Read More »
  • Local

    കാറിനു മുകളിലേക്ക് ചാടി കാട്ടുപോത്ത്;  കാട്ടുപോത്ത് ചത്തെങ്കിൽ കാർ ഉടമയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുമെന്ന്  വനംവകുപ്പ്  

    എരുമേലി: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് വനത്തില്‍നിന്ന് പാഞ്ഞെത്തിയ കാട്ടുപോത്ത് എടുത്തുചാടി. ബോണറ്റ് തകര്‍ന്ന് നിയന്ത്രണം തെറ്റിയ കാറില്‍നിന്നു യാത്രക്കാർ  അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ എരുമേലി-പമ്ബ ശബരിമല പാതയില്‍ കണമല കഴിഞ്ഞ്  പഞ്ചാരമണല്‍ ഭാഗത്തായിരുന്നു സംഭവം. തുലാപ്പള്ളി സ്വദേശികളായ തിനയപ്ലാക്കല്‍ ഷിനു, പയ്യാനിപ്പള്ളി ശശി എന്നിവര്‍ ആങ്ങമൂഴിയിലുള്ള ബന്ധുവീട്ടിലേക്ക് പോകാൻ കാറില്‍ സഞ്ചരിക്കുമ്ബോഴാണ് കാട്ടുപോത്ത് കാറിനു മുകളിലേക്ക് ചാടിയത്. കാറിന്‍റെ ബോണറ്റ് തകര്‍ന്നെങ്കിലും ഗ്ലാസ് തകർന്നില്ല. ഭാഗ്യംകൊണ്ടാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് ഇവര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ കാർ യാത്രികർക്ക് നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന് വനംവകുപ്പ് അറിയിച്ചു. അപകടത്തില്‍ കാട്ടുപോത്ത് ചത്തിരുന്നുവെങ്കില്‍ കാർ ഉടമയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്യേണ്ട നിലയിലാണ് നിയമമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വനംവകുപ്പിന്‍റെ ഈ നിലപാടിനെതിരേ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വന്യമൃഗങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക്‌ വനംവകുപ്പില്‍നിന്ന് നഷ്ടപരിഹാരം അനുവദിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും വാഹനങ്ങളുടെ കേടുപാട് പരിഹരിക്കാനുള്ള വ്യവസ്ഥ ഇല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

    Read More »
  • India

    ജനുവരി 30, ഗാന്ധിവധത്തിന്റെ 76 വർഷങ്ങൾ; ആ കറുത്ത ദിനത്തിൻ്റെ ഓർമകളിലൂടെ

        1948 ജനുവരി 30… നാഥുറാം ഗോഡ്സെ എന്ന മതഭ്രാന്തന്റെ വെടിയേറ്റ് ഇന്ത്യയുടെ രാഷ്ട്രപിതാവ്  മഹാത്മ ഗാന്ധി കൊല്ലപ്പെട്ട ദിനം. ഇന്ത്യാ മഹാരാജ്യത്തിന്റെ തണൽ മരത്തെയാണ് അന്ന് വേരറുത്തു  വീഴ്ത്തിയത്. ഡെൽഹിയിലെ ബിർളാ ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാർത്ഥനക്കെത്തിയവർക്കും അനുയായികൾക്കുമിടയിൽ വച്ച്,  കയ്യെത്തും ദൂരത്താണ് ഗോഡ്‌സേ ആ കൊലപാതകം ചെയ്തത്. ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയം തകർത്ത സംഭവമായിരുന്നു അത്. ഗാന്ധിജിയുടെ മരണശേഷം എ.ഐ.ആറിലൂടെ നടത്തിയ പ്രസംഗത്തിൽ വികാര നിർഭരമായ വാക്കുകളിൽ ജവഹർലാൽ നെഹ്രു പറഞ്ഞു: “നമ്മുടെ ജീവിതങ്ങളിൽ നിന്നും പ്രകാശം നിഷ്ക്രമിച്ചിരിക്കുന്നു. സർവ്വവും അന്ധകാരം നിറഞ്ഞിരിക്കുന്നു. നാം ബാപ്പു എന്ന് വിളിക്കുന്ന നമ്മുടെ പ്രിയനേതാവ്, രാഷ്ട്രത്തിന്റെ പിതാവ് ഇല്ലാതായിരിക്കുന്നു…” ഗാന്ധിജിയുടെ മരണം ഇന്ത്യയെ മാത്രമല്ല ലോകം മൊത്തം ചലനമുണ്ടാക്കി. ”മനുഷ്യ സാഹോദര്യത്തിൽ വിശ്വസിക്കുന്നവരെല്ലാം ഗാന്ധിജിയുടെ മരണത്തിൽ വിലപിക്കും” ഫ്രാൻസിന്റെ പ്രധാനമന്ത്രി ജോർജസ് ബിധാർ അഭിപ്രായപ്പെട്ടു. മുഹമ്മദ് അലി ജിന്ന ഗാന്ധിജിയുടെ മുഖ്യ രാഷ്ട്രീയ പ്രതിയോഗിയായിരുന്നു. അദ്ദേഹം ഗാന്ധിജിയുടെ മരണ സന്ദേശം…

    Read More »
  • India

    തൊഴിൽരഹിതനായ ഭർത്താവ് മജിസ്ട്രേറ്റായ ഭാര്യയെ  ശ്വാസംമുട്ടിച്ചു കൊന്നു, സർവ്വീസ് ബുക്കിൽ തന്നെ നോമിനിയാക്കിയില്ല എന്നതാണ് കാരണം

      സർവ്വീസ് ബുക്കിൽ ഭർത്താവിനെ നോമിനിയാക്കിയില്ല എന്ന കാരണത്താൽ  സബ് ഡിവിഷനൽ മജിസ്ട്രേറ്റായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി മധ്യപ്രദേശിലെ ഡിൻഡോരി ജില്ലയിൽ  ഷാപുരയിലെ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് നിഷ നാപിറ്റിനെയാണ് ഭർത്താവ് മനീഷ് ശർമ (45) തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊന്നത്. സർവീസ് ബുക്കിൽ തന്നെ നോമിനിയാക്കാത്തതിൻ്റെ പകയാണത്രേ കൊലപാതക കാരണം. സംഭവം ഞായറാഴ്ചയായിരുന്നു. തൊഴിൽരഹിതനായ മനീഷ് ശർമ പണത്തിനായി നിഷയെ ഉപദ്രവിക്കുമായിരുന്നു. ഇതിനിടെ സർവീസ് ബുക്ക്, ഇൻഷുറൻസ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയിൽ തന്നെ നോമിനിയാക്കിയിട്ടില്ല എന്ന വസ്തുത തിരിച്ചറിഞ്ഞതോടെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. നിഷയെ അബോധാവസ്ഥയിൽ  ഇയാൾ ആശുപത്രിയിൽ എത്തിച്ചത് ഞായറാഴ്ച രാത്രിയാണ്. മരണം സ്ഥിരീകരിച്ച ആശുപത്രി അധികൃതർ, വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്നെന്നും അതിനാലാകം മരണമെന്നുമാണ് മനീഷ് ശർമ മൊഴി നൽകിയത്. എന്നാൽ നിഷയുടെ സഹോദരി അത് നിഷേധിച്ചു. പണത്തിനായി തന്റെ സഹോദരിയെ എപ്പോഴും മനീഷ് ഉപദ്രവിക്കുമായിരുന്നു എന്ന‌ു പൊലീസിനു…

    Read More »
Back to top button
error: