IndiaNEWS

തൊഴിൽരഹിതനായ ഭർത്താവ് മജിസ്ട്രേറ്റായ ഭാര്യയെ  ശ്വാസംമുട്ടിച്ചു കൊന്നു, സർവ്വീസ് ബുക്കിൽ തന്നെ നോമിനിയാക്കിയില്ല എന്നതാണ് കാരണം

  സർവ്വീസ് ബുക്കിൽ ഭർത്താവിനെ നോമിനിയാക്കിയില്ല എന്ന കാരണത്താൽ  സബ് ഡിവിഷനൽ മജിസ്ട്രേറ്റായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി മധ്യപ്രദേശിലെ ഡിൻഡോരി ജില്ലയിൽ  ഷാപുരയിലെ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് നിഷ നാപിറ്റിനെയാണ് ഭർത്താവ് മനീഷ് ശർമ (45) തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊന്നത്. സർവീസ് ബുക്കിൽ തന്നെ നോമിനിയാക്കാത്തതിൻ്റെ പകയാണത്രേ കൊലപാതക കാരണം.

സംഭവം ഞായറാഴ്ചയായിരുന്നു. തൊഴിൽരഹിതനായ മനീഷ് ശർമ പണത്തിനായി നിഷയെ ഉപദ്രവിക്കുമായിരുന്നു. ഇതിനിടെ സർവീസ് ബുക്ക്, ഇൻഷുറൻസ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയിൽ തന്നെ നോമിനിയാക്കിയിട്ടില്ല എന്ന വസ്തുത തിരിച്ചറിഞ്ഞതോടെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

Signature-ad

നിഷയെ അബോധാവസ്ഥയിൽ  ഇയാൾ ആശുപത്രിയിൽ എത്തിച്ചത് ഞായറാഴ്ച രാത്രിയാണ്. മരണം സ്ഥിരീകരിച്ച ആശുപത്രി അധികൃതർ, വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്നെന്നും അതിനാലാകം മരണമെന്നുമാണ് മനീഷ് ശർമ മൊഴി നൽകിയത്. എന്നാൽ നിഷയുടെ സഹോദരി അത് നിഷേധിച്ചു. പണത്തിനായി തന്റെ സഹോദരിയെ എപ്പോഴും മനീഷ് ഉപദ്രവിക്കുമായിരുന്നു എന്ന‌ു പൊലീസിനു മൊഴിനൽകി. മൂക്കിലും വായിലും രക്തം കണ്ടതിനാൽ പോസ്റ്റ്‌മോർട്ടം നടത്തി. അതില്‍ ശ്വാസംമുട്ടിയുള്ള മരണമെന്ന് ബോധ്യപ്പെട്ടതോടെ ഇയാളെ വിശദമായി ചോദ്യംചെയ്തു. ഒടുവിൽ മനീഷ് ശർമ കുറ്റം സമ്മതിച്ചു. 24 മണിക്കൂറിനകം കൊലപാതകം തെളിയിച്ച അന്വേഷണസംഘത്തിന് 20,000 രൂപ ഡിഐജി പാരിതോഷികവും പ്രഖ്യാപിച്ചു.
മാട്രിമോണിയൽ സൈറ്റ് വഴി 2020ൽ പരിചയപ്പെട്ടായിരുന്നു ഇവരുടെ വിവാഹം.

Back to top button
error: