Month: January 2024

  • India

    സിമി നിരോധനം അഞ്ചുവര്‍ഷത്തേക്കുകൂടി നീട്ടി

    ന്യൂഡൽഹി: സ്റ്റുഡന്റ്‌സ് ഇസ്്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ(സിമി) നിരോധനം അഞ്ചു വർഷത്തേക്കുകൂടി നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ഇക്കാര്യം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്. യു.എ.പി.എ നിയമപ്രകാരം നിയമവിരുദ്ധ സംഘടനയെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. ഭീകരവാദത്തോട് സഹിഷ്ണുതയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തിക്കൊണ്ട് യു.എ.പി.എ പ്രകാരം അഞ്ചു വർഷത്തേക്കുകൂടി സിമിയുടെ നിരോധനം നീട്ടുകയാണെന്ന് അമിത് ഷായുടെ പോസ്റ്റിൽ പറയുന്നു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയുയർത്തുന്ന തരത്തിൽ സംഘടന മതസൗഹാർദവും സമാധാനവും തകർക്കുകയും ഭീകരവാദത്തെ വളർത്തുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.   1977ൽ ഉത്തർപ്രദേശിലാണ് സിമി രൂപംകൊള്ളുന്നത്. 2001ൽ സെപ്റ്റംബർ 11 ആക്രമണത്തിനു പിന്നാലെ എ.ബി വാജ്‌പെയി സർക്കാരാണ് ഭീകരസംഘടനയാണെന്നു പറഞ്ഞ് ആദ്യമായി നിരോധനമേർപ്പെടുത്തിയത്. 2008 ഓഗസ്റ്റിൽ സ്‌പെഷൽ ട്രിബ്യൂൺ നിരോധനം നീക്കിയെങ്കിലും ദിവസങ്ങൾക്കകം ദേശീയ സുരക്ഷ മുൻനിർത്തി സുപ്രിംകോടതി നിരോധനം പുനഃസ്ഥാപിച്ചു. 2014ലും 2019ലും നിരോധനം നീട്ടിയിരുന്നു.

    Read More »
  • India

    പള്ളികള്‍ കുഴിച്ചാല്‍ ക്ഷേത്രം കാണുമെങ്കില്‍ ക്ഷേത്രം കുഴിച്ചാല്‍ കണ്ടെത്തുക ബുദ്ധവിഹാരങ്ങള്‍ ആയിരിക്കും: പ്രകാശ് രാജ്

    പള്ളികള്‍ കുഴിച്ചാല്‍ ക്ഷേത്രം കാണുമെങ്കില്‍ ക്ഷേത്രം കുഴിച്ചാല്‍ കണ്ടെത്തുക ബുദ്ധവിഹാരങ്ങള്‍ ആയിരിക്കുമെന്ന് നടൻ പ്രകാശ് രാജ്. ഏറ്റവും മികച്ച നടനാണ് നരേന്ദ്രമോദിയെന്നും നടൻമാർ രാഷ്ട്രീയത്തിലിറങ്ങുന്നത് തെറ്റല്ലെന്നും വരികള്‍ക്കിടയിലൂടെ വായിക്കാനുള്ള കഴിവുണ്ടാകുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ‘സാഹിത്യകാരനും സാഹിത്യകാരനായി ആരോപിക്കപ്പെടുന്നവരുമുണ്ട്, നിങ്ങള്‍ക്കു വേണ്ടി യുദ്ധം ചെയ്യാൻ ആരും വരില്ല. നിങ്ങള്‍ തന്നെ പോരാട്ടം നടത്തണം. പലരുടെയും യഥാർത്ഥ രൂപം വ്യക്തമാക്കാൻ വഴിയൊരുക്കിയത് മോദി സർക്കാരാണ്. പള്ളികള്‍ കുഴിച്ചാല്‍ അമ്ബലം കാണുമെങ്കില്‍ അമ്ബലങ്ങള്‍ കുഴിച്ചാല്‍ കണ്ടെത്തുക ബുദ്ധവിഹാരങ്ങള്‍ ആയിരിക്കും’- പ്രകാശ് രാജ് പറഞ്ഞു. അതിജീവിക്കാനുള്ള ഒരേയൊരു മാർഗ്ഗം കലയാണ്. രാമായണം പോലും ഒരു കലയാണെന്നും എന്തുകൊണ്ട് സീതായണത്തെ കുറിച്ച്‌ നാം സംസാരിക്കുന്നില്ലെന്നും കാശ്മീർ ഫയല്‍സിന് ദേശീയ അവാർഡ് കിട്ടുന്നതും ജയ് ഭീമിന് ദേശീയ അവാർഡ് കിട്ടാത്തതും പ്രൊപഗണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. വലതുപക്ഷം എല്ലാക്കാലവും നില നിന്ന ചരിത്രമില്ലെന്നും നമ്മുടെ ഭയമാണ് വലതുപക്ഷ ഫാസിസ്റ്റുകളുടെ ശക്തിയെന്നും പ്രകാശ് രാജ് ഓർമിപ്പിച്ചു. അവർ സ്വയം ശക്തരല്ലെന്നും…

    Read More »
  • India

    ഇന്ത്യൻ ഭരണഘടനയും പതാകയും ഇഷ്ടമല്ലെങ്കില്‍ ബിജെപിക്കാര്‍ പാക്കിസ്ഥാനിലേക്ക് പോകൂ; കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ

    ബംഗളൂരു: ഇന്ത്യൻ ഭരണഘടനയും ദേശീയപതാകയും ഇഷ്ടമല്ലെങ്കില്‍ ബിജെപിക്കാർ നിങ്ങുടെ ഇഷ്ടസ്ഥലമായ പാകിസ്താനില്‍ പോകണമെന്ന് കർണാടക ഐ.ടി മന്ത്രി പ്രിയങ്ക് ഖാർഗെ. കർണാടകയിലെ മാണ്ഡ്യയിലെ കാവിക്കൊടി വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രിയങ്ക്. കെറാഗോഡുവില്‍ സർക്കാർ ഭൂമിയിലെ കൊടിമരത്തില്‍ ഹനുമാന്റെ ചിത്രമടങ്ങിയ കാവിക്കൊടി ഉയർത്തിയത് അഴിപ്പിച്ചിരുന്നു. വിഷയം ഉയർത്തി ബി.ജെ.പി രംഗത്തെത്തിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ കൂടിയായ പ്രിയങ്ക് വിമർശനവുമായി രംഗത്തെത്തിയത്. ”ത്രിവർണക്കൊടിയെ വെറുക്കുന്ന ആർ.എസ്.എസ്സിനെപ്പോലെ അവർ പരിശീലിപ്പിച്ചു വിട്ട ബി.ജെ.പിക്കാർക്കും ദേശീയപതാകയോട് വെറുപ്പാണ്. ദേശീയപതാകയെ ബഹുമാനിക്കുകയല്ല, വെറുക്കുകയാണ് അവർ ചെയ്യുന്നത്.  കൊടിമരത്തില്‍ ദേശീയപതാക ഉയർത്തുകയാണ് സർക്കാർ ചെയ്തത്. എന്നിട്ടും എന്തിനാണ് നിങ്ങള്‍ ദേഷ്യം പിടിക്കുന്നത്? ദേശീയപതാകയോടുള്ള എതിർപ്പിലൂടെ ദേശദ്രോഹികളാണെന്നു സ്വയം അംഗീകരിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്.”-പ്രിയങ്ക് വിമർശിച്ചു. സമൂഹം സമാധാനത്തോടെ കഴിയുന്നത് ബി.ജെ.പിക്ക് അസ്വസ്ഥകരമാണെന്നു തോന്നുന്നു. മാണ്ഡ്യയില്‍ രാഷ്ട്രീയനേട്ടങ്ങള്‍ക്കു വേണ്ടി തീകത്തിക്കുന്ന തരത്തിലേക്കു തരംതാണിരിക്കുകയാണ് ബി.ജെ.പി നേതാക്കള്‍. പ്രതിപക്ഷ നേതാവ് ആദരിക്കപ്പെടുന്ന പദവിയാണ്. എന്നാല്‍, ഇപ്പോഴത്തെ നേതാവിന്റെ പ്രവർത്തനങ്ങള്‍ ആ…

    Read More »
  • Kerala

    കേന്ദ്രം വെട്ടിയ 57,400 കോടി രൂപ തന്നാല്‍ ക്ഷേമപെന്‍ഷന്‍ 2,500 രൂപയാക്കും: ധനമന്ത്രി

    തിരുവനന്തപുരം: കേന്ദ്രം വെട്ടിയ 57,400 കോടി രൂപ തന്നാല്‍ ക്ഷേമപെന്‍ഷന്‍ 2,500 രൂപയാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ക്ഷേമപെന്‍ഷന്‍ താളം തെറ്റിച്ചത് കേന്ദ്രമാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു ധനമന്ത്രി. യു ഡി എഫ് കാലത്തു 18 മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക തീര്‍ത്തത് ഈ‌ ഗവൺമെന്റാണെന്നും ബാലഗോപാല്‍ പറഞ്ഞു.

    Read More »
  • NEWS

    ഇസ്രായേലിനായി ചാരപ്രവര്‍ത്തി നടത്തിയ നാലു പേരെ ഇറാൻ വധിച്ചു

    ടെഹ്റാൻ: ഇസ്രായേലിനായി ചാരപ്രവര്‍ത്തി നടത്തിയ നാലു പേരെ ഇറാൻ വധിച്ചു.ഇവരുടെ അപ്പീല്‍ ഇറാൻ സുപ്രിംകോടതി തള്ളിയതിന് പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയത്. മുഹമ്മദ് ഫറാമർസി, മുഹ്‌സിൻ മസ്‌ലൗം, വഫ അസർബാർ, പെജ്മാൻ ഫതേഹി എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. 2022 ജൂലൈയിലാണ് ഇവർ ഇറാൻ ഇന്റലിജൻസിന്റെ പിടിയിലായത്.  ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ നിർദേശപ്രകാരം ഇറാൻ പ്രതിരോധ മന്ത്രാലയത്തിനായി ഉപകരണങ്ങള്‍ നിർമിക്കുന്ന ഇസ്ഫഹാനിലെ ഫാകട്‌റിയില്‍ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടു എന്നതാണ് ഇവർക്കെതിരായ കുറ്റം. ആഫ്രിക്കൻ രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങളില്‍ മൊസാദിന്റെ നേതൃത്വത്തില്‍ ഇവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് ഇറാന്റെ ആരോപണം. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കോടതി വധശിക്ഷ വിധിച്ചത്.പാക്കിസ്ഥാൻ സ്വദേശികളാണ് നാലുപേരും എന്നാണ് ലഭിക്കുന്ന വിവരം.

    Read More »
  • Kerala

    വിഴിഞ്ഞത്ത് ഹരിത ഹൈഡ്രജൻ പദ്ധതി; കേരളത്തിൽ 26,400 കോടി നിക്ഷേപവുമായി ‘റിന്യു’ പവർ

    തിരുവനന്തപുരം: വിഴിഞ്ഞത്ത് 26,400 കോടി നിക്ഷേപവുമായി റിന്യൂവബ്ള്‍ എനർജി മേഖലയിലെ പ്രമുഖ കമ്ബനിയായ ‘റിന്യു’ പവർ. ബൃഹത്തായ ഹരിത ഹൈഡ്രജൻ പദ്ധതിയാണ് കമ്പനി വിഴിഞ്ഞത്ത് സ്ഥാപിക്കുന്നത്.ദേശീയ ഹരിത ഹൈഡ്രജൻ മിഷന്റെ ഭാഗമാണ് പദ്ധതി. വൈദ്യുതി മേഖലയില്‍  വലിയ പ്രതീക്ഷ നല്‍കുന്ന പദ്ധതിയാണിത്. ഉത്പാദിപ്പിക്കുന്ന ഹരിത ഹൈഡ്രജൻ കയറ്റുമതിക്കായി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.മൂന്നുഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ വർഷം തോറും 100 കിലോടണ്‍ ശേഷിയുള്ള ഹരിത ഹൈഡ്രജൻ പ്ലാന്റ്. പിന്നീട് രണ്ടും മൂന്നും ഘട്ടത്തില്‍ 500 കിലോടണ്‍ വീതവും ഉ്ത്പാദിപ്പിക്കും. ഓരോ ഘട്ടവും പൂർത്തിയാക്കാൻ 36 മുതല്‍ 42 മാസം വരെ വേണ്ടി വരും. ഗ്രീൻ ഹൈഡ്രജൻ ഉണ്ടാക്കുന്നത് പുനരുപയോഗ ഊർജം (സൗരോർജ്ജം, കാറ്റ് മുതലായവ) ഉപയോഗിച്ച്‌ ജലത്തിന്റെ വൈദ്യുതവിശ്ലേഷണം വഴിയാണ്. അതിനാല്‍ അന്തരീക്ഷത്തിലേക്ക് കാർബണ്‍ ഡൈ ഓക്‌സൈഡ് പോകുന്നില്ല. കേരളത്തില്‍ റിന്യു നടപ്പാക്കുന്ന പദ്ധതിക്ക് ദിവസം 50 ദശലക്ഷം ലിറ്റർ വെള്ളം വേണ്ടി വരുമെന്ന് കണക്കാക്കുന്നു. 4000 മുതല്‍ 5000 വരെ വിദഗ്ധ-അവിഗദ്ധ…

    Read More »
  • Kerala

    ക്ഷേത്രോത്സവത്തിനിടെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിയേറ്റ യുവാവ് മരിച്ചു

    ആലപ്പുഴ: തോട്ടപ്പള്ളിയിൽ ക്ഷേത്രോത്സവത്തിനിടെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിയേറ്റ യുവാവ് മരിച്ചു. ആനന്ദ് ഭവനില്‍ നന്ദു ശിവാനന്ദ്(27) ആണ് മരിച്ചത്.സംഭവത്തിൽ അഞ്ചുപേർ പോലീസ് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് ഒറ്റപ്പന കുരുട്ടൂർ ക്ഷേത്രോത്സവത്തിനിടെയായിരുന്നു ആക്രമണം.ക്ഷേത്രോത്സവുമായി ബന്ധപ്പെട്ടുണ്ടായ  തര്‍ക്കത്തിന് പിന്നാലെ നന്ദു വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയിൽ തടഞ്ഞുനിര്‍ത്തുകയും ഇവിടെ വച്ചുണ്ടായ വാക്കേറ്റത്തിന് പിന്നാലെ നന്ദുവിനെ  ഹെല്‍മറ്റ് കൊണ്ട് അടിക്കുകയുമായിരുന്നു. അക്രമത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ നന്ദുവിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തിൽ ജഗത്ത് , ആര്‍ജുന്‍, ഇന്ദ്രജിത്ത്, സജിത്ത്, സജി എന്നിവരാണ് അറസ്റ്റിലായത്.

    Read More »
  • Kerala

    തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ചു

    തിരുവനന്തപുരം: സബ് ജയില്‍ ഉദ്യോഗസ്ഥന്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ചു. തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് എസ് സുരേന്ദ്രന്‍ (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വെങ്ങാനൂര്‍ വെണ്ണിയൂര്‍ സ്വദേശിയാണ്.വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വിഴിഞ്ഞം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘമാണ് കിണറിനുള്ളില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ബിന്ദുവാണ് ഭാര്യ. മകന്‍ നിഖില്‍.

    Read More »
  • Kerala

    സംഗീതം പഠിക്കാനെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

    കൊച്ചി: സംഗീതം പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. വൈപ്പിന്‍ എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൊട്ടിക്കത്തറ കെ കെ ഉണ്ണികൃഷ്ണനാണ് (61) അറസ്റ്റിലായത്. ജനുവരി 21നായിരുന്നു കേസിനാസ്പദമായ സംഭവം.സംഗീതാധ്യാപകന്‍ കൂടിയായ പ്രതി മാലിപ്പുറം വളപ്പില്‍ സോപാനം എന്ന സംഗീത വിദ്യാലയം നടത്തുന്നുണ്ട്.ഇവിടെ സംഗീതം പഠിക്കാനെത്തിയ വിവാഹിതയും 26 വയസ്സുമുള്ള യുവതിയെ ഉണ്ണികൃഷ്ണന്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.  യുവതിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

    Read More »
  • India

    ഇസ്രായേലിലേക്ക് തൊഴിലാളികളെ അയക്കാൻ ഉത്തർപ്രദേശ്- ഹരിയാന  സർക്കാരുകൾ ; ശമ്ബളം മാസം 1.37 ലക്ഷം രൂപ !

    ന്യൂഡൽഹി: ഉത്തർ പ്രദേശ്, ഹരിയാന സംസ്ഥാന സർക്കാർ ഏജൻസികള്‍ തങ്ങളുടെ സംസ്ഥാനങ്ങളില്‍നിന്ന് 10,0000 ജോലിക്കാരെ ഇസ്രയേലിലേക്കായി  അയക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അതിൻ്റെ മുന്നോടിയായി ഇന്നലെ ഹരിയാനയിലെ രോഹ്ത്തക്കിലുള്ള മഹർഷി ഡയാനന്ദ് യൂണിവേഴ്സിറ്റി (MDU), ക്യാമ്ബസില്‍ വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം നടന്നു. മാസം 1.37 ലക്ഷം രൂപയാണ് ശമ്ബളം. ഇൻഷുറൻസ് തുക മാസം ഇന്ത്യൻ രൂപ 3000 വും താമസസൗകര്യത്തിനു പകരമായി 5000 രൂപയും ശമ്ബളത്തില്‍ നിന്നും ഇസ്രായേല്‍ സർക്കാർ ഈടാക്കും. ആഹാരവും സ്വന്തം ചെലവിലായിരിക്കും. 5 വർഷമാണ് ജോബ് എഗ്രിമെന്റ്. ജനുവരി 23 മുതല്‍ ഉത്തർപ്രദേശിലും ഇസ്രായേലിലേക്ക് റിക്രൂട്ട്മെന്റ് നടക്കുകയാണ്. തെരഞ്ഞെടുക്ക പ്പെടുന്ന ഉദ്യോഗാർ ത്ഥികള്‍ ഒരു മാസത്തിനകം ഇസ്രായേലിലേക്ക് പുറപ്പെടും എന്നാണ് ലഭിക്കുന്ന വിവരം. മേസണ്‍ ,പ്ലാസ്റ്റർ വർക്ക്, ടൈല്‍സ് വർക്ക്, വെല്‍ഡർ,പ്ലംബർ ,ഫ്രെയിം വർക്ക് തുടങ്ങിയ തസ്തികകളിലാണ് ഭൂരിഭാഗം വേക്കൻസികളും. ഇന്ത്യ – ഇസ്രായേല്‍ സർക്കാരുകള്‍ ഒപ്പുവച്ച പുതിയ കരാർ പ്രകാരം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഒരു ലക്ഷം ആളുകളെ…

    Read More »
Back to top button
error: