ഇന്നലെ എരുമേലി-പമ്ബ ശബരിമല പാതയില്‍ കണമല കഴിഞ്ഞ് പഞ്ചാരമണല്‍ ഭാഗത്തായിരുന്നു സംഭവം.
തുലാപ്പള്ളി സ്വദേശികളായ തിനയപ്ലാക്കല്‍ ഷിനു, പയ്യാനിപ്പള്ളി ശശി എന്നിവര്‍ ആങ്ങമൂഴിയിലുള്ള ബന്ധുവീട്ടിലേക്ക് പോകാൻ കാറില്‍ സഞ്ചരിക്കുമ്ബോഴാണ് കാട്ടുപോത്ത് കാറിനു മുകളിലേക്ക് ചാടിയത്. കാറിന്‍റെ ബോണറ്റ് തകര്‍ന്നെങ്കിലും ഗ്ലാസ് തകർന്നില്ല. ഭാഗ്യംകൊണ്ടാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് ഇവര്‍ പറഞ്ഞു.
അതേസമയം സംഭവത്തില്‍ കാർ യാത്രികർക്ക് നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന് വനംവകുപ്പ് അറിയിച്ചു. അപകടത്തില്‍ കാട്ടുപോത്ത് ചത്തിരുന്നുവെങ്കില്‍ കാർ ഉടമയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്യേണ്ട നിലയിലാണ് നിയമമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വനംവകുപ്പിന്‍റെ ഈ നിലപാടിനെതിരേ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വന്യമൃഗങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് വനംവകുപ്പില്‍നിന്ന് നഷ്ടപരിഹാരം അനുവദിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും വാഹനങ്ങളുടെ കേടുപാട് പരിഹരിക്കാനുള്ള വ്യവസ്ഥ ഇല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.