വടകര: കഥാപ്രസംഗത്തിന് മലബാറിൽ ജനകീയ അംഗീകാരം നേടിക്കൊടുത്ത പ്രശസ്ത കാഥികൻ സി. വാസുദേവൻ (84) അന്തരിച്ചു.
കണ്ണൂക്കര കലാ സമിതിയിലൂടെ കലാ രംഗത്തെത്തിയ വാസുദേവന്‍ പ്രശസ്ത സാഹിത്യകാരന് വി.ടി.കുമാരന്റെ പ്രിയ ശിഷ്യനായാണ് കഥാപ്രസംഗ വേദിയിലക്ക് വരുന്നത്.
കണ്ണൂക്കരയിലെ പരേതനായ തുണ്ടിയില്‍ ഗോവിന്ദന്റെയും ചള്ളയില്‍ ചീരുവിന്റയും മകനാണ്. കവി സത്യന് മാടാക്കര സഹോദര പുത്രനാണ്.
ഭാര്യ: സരോജിനി. മക്കള്‍: വിജിത്ത്കുമാര്‍, സുജിത്ത് ശൈലി ചോമ്പാല, ഇന്ദു ലേഖ (ടീച്ചര്‍ കുഞ്ഞിപ്പള്ളി എസ്എംഐ ഹൈസ്കൂള്‍). മരുമക്കള്‍: ഭാഗ്യ (പള്ളൂര്‍), ഗായത്രി (പള്ളൂര്‍), അനില്‍ കുമാര്‍ ചോമ്പാല.