SportsTRENDING

കലിംഗ സൂപ്പർ കപ്പിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്;3-2 ന് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ജംഷഡ്‌പൂർ

ഭു​വ​നേ​ശ്വ​ർ: ക​ലിം​ഗ സൂ​പ്പ​ർ ക​പ്പി​ൽ നോക്കൗട്ട് പ്രതീക്ഷയിലേക്ക് പന്തു തട്ടാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ജംഷഡ്പൂർ എ​ഫ്.​സി.രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കയിരുന്നു ജംഷഡ്‌പൂരിന്റെ വിജയം.
ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമന്റകോസും ജം​ഷ​ഡ്പൂ​രിനായി ഡാനിയൽ ചിമ ചുക്ക്വുവും ഇരട്ടഗോൾ നേടി. ജറെമി മൻസോറോയാണ് ജം​ഷ​ഡ്പു​രിനായി വിജയഗോൾ നേടിയത്.
29ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡെടുത്തത്. ദിമിത്രിയോസ് ഡയമന്റകോസ് പെനാൽറ്റിയിലൂടെയാണ് ഗോൾ കണ്ടെത്തിയത്. ബോക്സിൽ ഡയ്സൂക്കെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി, ജാം​ഷ​ഡ്പുരിന്റെ മലയാളി ഗോൾകീപ്പർ രഹിനേഷിന്റെ കണക്കൂകൂട്ടലുകൾ തെറ്റിച്ച് ഡയമന്റക്കോസ് വലയിലാക്കി.

എന്നാൽ, ബ്ലാസ്റ്റേഴ്സ് ആഹ്ലാദങ്ങൾക്ക് നാല് മിനിറ്റേ ആയുസുണ്ടായുള്ളൂ. 33ാം മിനിറ്റിൽ ഡാനിയൽ ചിമ ചുക്കു ജം​ഷ​ഡ്പൂരിനായി സമനില ഗോൾ നേടി. മുഹമ്മദ് ഉവൈസ് ബോക്സിലേക്ക് ഉയർത്തി നൽകിയ പാസ് ഉയർന്ന് ചാടി ചുക്കു വലങ്കാലിൽ കോരിയെടുത്ത് വലയിലെത്തിച്ചു.

 

Signature-ad

രണ്ടാം പകുതിയിൽ 57ാം മിനിറ്റിൽ ജം​ഷ​ഡ്പുർ വീണ്ടും ലീഡെടുത്തു(2-1). ഡാനിയൽ ചിമ ചുക്കു തന്നെയാണ് രണ്ടാം ഗോൾ കണ്ടെത്തിയത്. എന്നാൽ മൂന്ന് മിനിറ്റിനകം ബ്ലാസ്റ്റേഴ്സ് സ്കോർ തുല്യമാക്കി (2-2). വീണ്ടും ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ദിമിത്രിയോസ് ഡയമൻറിക്കോസ് പിഴവുകളില്ലാതെ  വലയിലാക്കുകയായിരുന്നു.

 

68ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ തന്നെയായിരുന്നു ജം​ഷ​ഡ്പൂർ  ലീഡെടുത്തതും.കിക്കെടുത്ത ജറെമി മൻസോറോ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സചിൻ സുരേഷിന് സാധ്യതകളൊന്നും നൽകാതെ പന്ത് വലയിലാക്കുകയായിരുന്നു (3-2).
തോൽവിയോടെ ബ്ലാസ്‌റ്റേഴ്‌സ് ടൂർണമെന്റിൽ  നിന്നും പുറത്തായി.ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആറ് പോയന്റുമായി ജംഷഡ്‌പൂരാണ് ഒന്നാമത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ നോർത്ത്ഈസ്റ്റിനെ തോൽപ്പിച്ചാലും ബ്ലാസ്റ്റേഴ്സിന് ഇനി ജംഷഡ്‌പൂരിനെ മറികടക്കാനാകില്ല. അവസാന ഗ്രൂപ്പ് മത്സരത്തിനു ശേഷം ജംഷഡ്‌പൂരിന്റെയും ബ്ലാസ്റ്റേഴ്സിന്റെയും പോയിന്റുകൾ തുല്യമായാൽ തമ്മിൽ കളിച്ചപ്പോഴുള്ള മത്സരഫലമാകും സെമി ബർത്തിന് പരിഗണിക്കുക.
 കളിതീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ബ്ലാസ്റ്റേഴ്സിന്റെ ലെസ്കോവിച്ചിനെ ചവിട്ടി വീഴ്ത്തിയതിന് കളിയിലെ താരമായ ചുക്കുവിനെ റഫറി ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കിയത് മത്സരത്തിന്റെ ആന്റി ക്ലൈമാക്സുമായി.

Back to top button
error: