KeralaNEWS

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രാ ബസില്‍ ലിഫ്റ്റും കോണ്‍ഫറൻസ് റൂമും ശുചിമുറിയും: വിമർശനവുമായി മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: നവകേരള സദസ്സിന് ഉപയോഗിച്ചത് ആഡംബര ബസാണെന്ന് വിശേഷിപ്പിച്ച കെ. സുധാകരനും വി.ഡി. സതീശനും ഭാരത് ജോഡോ ന്യായ് യാത്രാ ബസിന് എന്ത് വിശേഷണം നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.

സ്വന്തം നേതാവ് യാത്ര നടത്തുമ്ബോള്‍ മിണ്ടാതിരിക്കുന്ന ഇരട്ടത്താപ്പാണ് വി.ഡി. സതീശന്‍റേതും കെ. സുധാകരന്‍റേതുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Signature-ad

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രാ ബസില്‍ ലിഫ്റ്റും കോണ്‍ഫറൻസ് റൂമും ശുചിമുറിയുമുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ അത്യാഡംബര ബസെന്ന് വിശേഷിപ്പിക്കേണ്ടിവരും. രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന യാത്രയില്‍ ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഇതൊക്കെ തെറ്റെന്ന് വിളിച്ചുപറയുകയും സ്വന്തം നേതാവ് യാത്ര നടത്തുമ്ബോള്‍ മിണ്ടാതിരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ്- മന്ത്രി പറഞ്ഞു.

രാഹുല്‍ ഗാന്ധി ബസില്‍ യാത്ര നടത്തുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍,നവകേരള സദസ്സിന് ഉപയോഗിച്ചത് ആഡംബര ബസാണെന്ന് വിശേഷിപ്പിച്ച കേരള നേതാക്കൾ ഇതിനൊരു മറുപടി നൽകാൻ ബാധ്യസ്ഥരാണ്.വിവാദങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന സംസ്ഥാന നേതാക്കള്‍ കോണ്‍ഗ്രസിന്റെ തന്നെ കുഴിതോണ്ടുകയാണെന്നും ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു.

Back to top button
error: