LocalNEWS

ബൈക്കപകടം, മാഹി മഹാത്മഗാന്ധി ഗവ.ആർട്ട്സ് കോളേജ് വിദ്യാർത്ഥി മരിച്ചു

വടകര: അഴിയൂരിൽ വെച്ച് വ്യാഴാഴ്ച വൈകുന്നേരം ബൈക്കപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

മാഹി മഹാത്മ ഗാന്ധിഗവ.ആർട്ട്സ് കോളജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് അജ്മലാണ് (21)ഞയറാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്.

കുയ്യാൽ ദാറുൽ ഫാത്തിമയിൽ ഹനീഫയുടെയും,പരേതയായ നുസൈബയുടെയും മകനാണ്.
സഹോദങ്ങൾ: ഹാദി (ദുബൈ) സൻസ്വാർ, പരേതയായ ഫാത്തിമ്മ.

എട്ട് വർഷം മുമ്പ് പുന്നോൾ പെട്ടിപ്പാലത്തിന് സമീപം റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അജ്മലിന്റെ മാതാവും സഹോദരിയും അപകടത്തിൽ  മരണപ്പെട്ടിരുന്നു.

മുഹമ്മദ് അജ്മലിന്റെ ഖബറടക്കം ഇന്ന് (തിങ്കൾ) വൈകുന്നേരം പെരിങ്ങാടി ജുമാ മസ്ജിദിൽ നടന്നു.

Back to top button
error: