Month: January 2024

  • Kerala

    കൊച്ചിയില്‍ ക്രൂയിസ് കപ്പല്‍ സര്‍വീസ് ആരംഭിച്ചു

    കൊച്ചി: നക്ഷത്ര ഹോട്ടലുകള്‍ക്ക് തുല്യമായ സൗകര്യങ്ങളോടെ സഞ്ചാരികള്‍ക്ക് അറബിക്കടലില്‍  യാത്ര ചെയ്യാൻ സൗകര്യം ഒരുക്കി കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ക്രൂയിസ് ഷിപ്പ് നെഫര്‍ടിറ്റിയാണ് ഈ മാസം 13 മുതല്‍ കൊച്ചിയില്‍ നിന്ന് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.നക്ഷത്ര ഹോട്ടലുകള്‍ക്ക് തുല്യമായ സൗകര്യങ്ങളാണ് ഈ കപ്പലിലുളളത്. സംഗീതം, നൃത്തം, വിവിധ വിനോദങ്ങളും ഭക്ഷണവും കപ്പലില്‍ ഒരുക്കിയിട്ടുണ്ട്. 200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്കറ്റ് ഹാള്‍, റസ്റ്റോറന്റ്, ലോഞ്ച് ബാര്‍, 3 ഡി തീയറ്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, സണ്‍ഡക്ക് തുടങ്ങിയവയും നെഫര്റ്റിറ്റിയിലുണ്ട്. ബിസിനസ് മീറ്റിംഗ്, ബര്‍ത്ത് ഡേ ഫംഗ്ഷന്‍, എന്‍ഗേജ്‌മെന്റ് പോലുള്ള മറ്റ് ആഘോഷങ്ങള്‍ക്കും വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫര്‍ടിറ്റിയില്‍ ലഭ്യമാണ്. ‘സെപ്ഷ്യല്‍ അണ്‍ലിമിറ്റഡ് ബുഫെ ഡിന്നര്‍, വെല്‍ക്കം ഡ്രിങ്ക്, ചായ/കോഫി, ലഘുഭക്ഷണം തുടങ്ങിയവയുമുണ്ടാകും. നെഫര്‍റ്റിറ്റി യാത്രയ്‌ക്കുളള ടിക്കറ്റുകള്‍ ഓണ്‍ലൈനായി https://www.nefertiticruise.com/എന്ന വെബ്‌സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.ക്രൂയിസ് ബുക്കിംഗിനും സംശയങ്ങള്‍ക്കും 9744601234, 9846211144 എന്നീ നമ്ബറുകളിലും ബന്ധപ്പെടാവുന്നതാണ്.

    Read More »
  • NEWS

    ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ‘ഈ ദശകത്തിലെ ഏറ്റവും മികച്ച ചിത്രവു’മായി ഇറ്റാലിയൻ ഫോട്ടോഗ്രാഫർ

    ഒരു ചിത്രം ക്യാമറയില്‍ പകര്‍ത്താന്‍ ആരെങ്കിലും വര്‍ഷങ്ങളോളം കാത്തിരിക്കാറുണ്ടോ? സാധ്യത കുറവാണ്. എന്നാല്‍ ഇറ്റാലിയന്‍ ഫോട്ടോഗ്രാഫര്‍ വലേരിയോ മിനാറ്റോ തന്റെ പ്രിയപ്പെട്ട ചിത്രം പകര്‍ത്താന്‍ കാത്തിരുന്നത് ആറ് വര്‍ഷമാണ്. ഒടുവിൽ കാലത്തിന്റെ കാവ്യനീതി പോലെ അത് ഈ ദശകത്തിലെ ഏറ്റവും മികച്ച ചിത്രവുമായി. ആറ് വര്‍ഷത്തെ പ്രയത്‌നത്തിനിടയിൽ  ചന്ദ്രന്റെ സഞ്ചാരപദവും കാലാവസ്ഥാ മാറ്റങ്ങളുമെല്ലാം അദ്ദേഹത്തിന്  പഠിക്കേണ്ടി വന്നു. ഇപ്പോഴിതാ നാസയെ പോലും വിസ്മയ്പ്പിക്കുന്ന  ചിത്രവുമായെത്തിയിരിക്കുകയാണ് വലെറിയോ. 2023 ഡിസംബര്‍ 15 -ന് രാത്രി 6.52 -നാണ് വലെറിയ വര്‍ഷങ്ങളോളം കാത്തിരുന്ന ആ ഷോട്ട് ക്യാമറയില്‍ പതിഞ്ഞത്. ചാന്ദ്ര വിന്യാസത്തിന്റെ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്.   ടൂറിനിലെ സുപെര്‍ഗ ബസിലിക്കയുടെ ഗോപുരവും പിന്നില്‍ മോന്റാവിസോ മലനിരകളും അതിന് പിന്നിലായി ചന്ദ്രനും വരുന്ന മാജിക്കല്‍ ഫ്രെയിമാണ് ഇറ്റാലിയന്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്. ഡിസംബറില്‍ നാസയുടെ ‘അസ്‌ട്രോണമി പിക്ചര്‍ ഓഫ് ദി ഡേ’ അവാര്‍ഡും ഈ ചിത്രം  നേടിയെടുത്തു.   നാസ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച…

    Read More »
  • Sports

    ഖത്തർ ഏഷ്യൻ കപ്പ്:  ഇന്ത്യക്ക് ഇനി പ്രീ ക്വാർട്ടർ സാധ്യതകൾ ഉണ്ടോ?

    ദോഹ: ഖത്തർ ഏഷ്യൻ കപ്പിലെ  തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയം രുചിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ശക്തരായ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. പക്ഷേ ഈ തോൽവിയിൽ ഇന്ത്യക്ക് നിരാശപ്പെടാൻ ഒന്നുമില്ല. ഇത് നമ്മൾ നേരത്തെ പ്രതീക്ഷിച്ചാണ്.കഴിഞ്ഞ ലോകകപ്പ് ഫുട്ബാൾ ടൂർണ്ണമെന്റിൽ സാക്ഷാൽ അർജന്റീനയെ വരെ വെള്ളം കുടിപ്പിച്ച ടീമാണ് ഓസ്‌ട്രേലിയ.2022 ഡിസംബർ 4 ന് നടന്ന മത്സരത്തിൽ 2-1 നാണ് അർജന്റീന രക്ഷപെട്ടത്.ആദ്യപകുതിയിൽ ഇതേ ഓസ്‌ട്രേലിയയെ ഗോൾരഹിത സമനിലയിൽ തളയ്ക്കാൻ ഇന്ത്യക്കായിരുന്നു.രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്. ഒന്നാം പകുതിയില്‍ വളരെ സമര്‍ഥമായിത്തന്നെ ഓസ്ട്രേലിയയെ ഇന്ത്യ പിടിച്ചുകെട്ടിയിരുന്നു. ഇന്ത്യൻ പ്രതിരോധത്തെ ഒരു ഘട്ടത്തിലും ഓസ്ട്രേലിയക്ക് മറികടക്കാനായില്ല. പ്രതിരോധനിരയ്ക്കൊപ്പം മധ്യനിരകൂടി ഉണര്‍ന്നുകളിച്ചതോടെ റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ ഏറെ മുന്നിലുള്ള ഓസ്ട്രേലിയ വിയര്‍ക്കുക തന്നെ ചെയ്തു.ഖത്തറില്‍ 2022 നടന്ന ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ വരെയെത്തിയ ടീമാണ് ഓസ്‌ട്രേലിയ.അതിലുപരി 2015-ലെ ഏഷ്യൻ കപ്പ് ജേതാക്കളുമാണ് അവർ. എന്നാൽ തോൽവിയോടെ ടൂർണമെന്റിൽ ഇന്ത്യയുടെ സാധ്യതകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നുവേണം…

    Read More »
  • NEWS

    ഹൂതികൾ എങ്ങനെ ലോകരാജ്യങ്ങൾക്ക് ഭീക്ഷണിയാകുന്നു ?

    സൻഅ: ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് യെമൻ. 2014-ല്‍ ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ തലസ്ഥാനമായ സൻഅ പിടിച്ചെടുക്കാൻ പദ്ധതികള്‍ ആരംഭിച്ചതോടെ രാജ്യം ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലുമാണ്. ആഭ്യന്തരയുദ്ധം കാരണം രാജ്യത്ത് വൻ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.അതിനിടയിലായിരുന്നു സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഹൂതികൾക്കെതിരെയുള്ള ദീര്‍ഘകാല പോരാട്ടം.ഇത്  നാശനഷ്ടങ്ങൾ ഒന്നുകൂടി വര്‍ധിപ്പിച്ചു, ഫലത്തിൽ  ദാരിദ്ര്യവും കൂടി. എന്നാല്‍ ഇതൊന്നും വകവെക്കാതെ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ചെങ്കടലിലൂടെ ചരക്കുകളുമായി പോകുന്ന കപ്പലുകള്‍ക്ക് നേരെ ഹൂതി വിമതര്‍ ആക്രമണം നടത്തുകയാണ്. ഇവരുടെ ആക്രമണം ഇതുവഴിയുള്ള വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ മറ്റ് പല രാജ്യങ്ങളുടെയും സഹായത്തോടെ അമേരിക്കയുടെയും ബ്രിട്ടന്റെയും സൈന്യം ഹൂതി വിമതരുടെ താവളങ്ങള്‍ ആക്രമിക്കാൻ തുടങ്ങിയിട്ടുണ്ട്.ഇസ്രായേലിന് സഹായവുമായി എത്തിയ കപ്പലുകളെ ആക്രമിച്ചതോടെയാണിത്.എന്നാല്‍  ആക്രമണങ്ങളെ ഭയന്ന് പലസ്തീനെയും ഗാസയേയും പിന്തുണയ്ക്കുന്നത് യെമൻ അവസാനിപ്പിക്കുമെന്ന് യുഎസും ബ്രിട്ടനും കരുതുന്നത് തെറ്റാണെന്ന് ഹൂതി വിമതര്‍ മുന്നറിയിപ്പ് നല്‍കി. ഹൂതികളുടെ ശക്തി   യെമൻ രണ്ട് വശങ്ങളില്‍ രണ്ട് രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു, മറ്റ്…

    Read More »
  • India

    ലോകത്തെ ഏറ്റവും മികച്ച അരിയായി ഇന്ത്യയുടെ ‘ബസുമതി’

    ന്യൂഡൽഹി: ലോകത്തെ ഏറ്റവും മികച്ച അരിയായി ഇന്ത്യയില്‍ നിന്നുള്ള ബസുമതിയെ തിരഞ്ഞെടുത്തു. ജനപ്രിയ ഫുഡ് ആന്റ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് നടത്തുന്ന 2023-24 വര്‍ഷാവസാന അവാര്‍ഡുകളുടെ ഭാഗമായാണ് ഈ അംഗീകാരം. ഇന്ത്യയിലും പാക്കിസ്ഥാനിലും കൃഷി ചെയ്യുന്ന ഒരു നീണ്ടതരം അരിയാണ് ബസുമതി അരി. മറ്റ് അരികളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ സ്വാദും മണവുമാണ്. ഒട്ടിപ്പിടിക്കാത്ത തരത്തിലുള്ളതാണ് ഈ അരി. കറികളുടേയും സോസുകളുടേയെല്ലാം കൂടെ കഴിക്കാന്‍ നല്ലതുമാണ്. നീളമനുസരിച്ച്‌ അരിയുടെ ഗുണനിലവാരവും കൂടും. നേരിയ സ്വര്‍ണനിറമാണ് ഇതിനുള്ളത്. ബസുമതിക്ക് പിന്നാലെ ഇറ്റലിയില്‍ നിന്നുള്ള അര്‍ബോറിയോ അരിയും പോര്‍ച്ചുഗലില്‍ നിന്നുള്ള കരോലിനോ അരിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. സ്‌പെയിനില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള നെല്ലിനങ്ങളാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. അരിയുടെ ഗുണമേന്മയുടെ കാര്യത്തിലായാലും രുചിയുടെയും ഗന്ധത്തിന്‍റെയും കാര്യത്തിലായാലും ഏറെ മുന്നില്‍ നില്‍ക്കുന്ന അരിയാണ് ബസുമതി. പുലാവ്, ബിരിയാണി എന്നിങ്ങനെ ആളുകളുടെ ഇഷ്ടവിഭവങ്ങള്‍ തയ്യാറാക്കാനെല്ലാം ഏറ്റവുമാദ്യം പരിഗണിക്കുന്ന അരി കൂടിയാണിത്.

    Read More »
  • Kerala

    പതിനാലുകാരിയെ കാണാനില്ല; ഹരിപ്പാടിനെ ഭീതിയിലാഴ്ത്തിയ മണിക്കൂറുകള്‍

    ആലപ്പുഴ: വീടിന് മുന്നില്‍ നിന്ന പതിനാലുകാരിയെ കാണാനില്ല, കാറിലെത്തിയ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി.ഹരിപ്പാടായിരുന്നു  സംഭവം. മാസങ്ങള്‍ക്ക് മുൻപ് കൊല്ലത്ത് നടന്ന തട്ടിക്കൊണ്ടുപോകലും ദിവസങ്ങളുടെ തെരച്ചിലും കോലാഹലങ്ങളും ഓര്‍ത്തതോടെ  കുട്ടിക്കായി വ്യാപക തെരച്ചില്‍ നടത്തി പൊലീസും നാട്ടുകാരും. ഇന്നലെ വൈകിട്ടാണ് പതിനാലുകാരിയെ വീട്ടില്‍ നിന്നും കാണാതായത്. ഇതോടെ വീട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. അന്വേഷണത്തില്‍ വീടിനു സമീപം കാറില്‍ അപരിചിതരായ ചിലരെ കണ്ടെന്നുള്ള വിവരം പൊലീസില്‍ ലഭിച്ചു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലും വന്നു തുടങ്ങി. പൊലീസ് സംഘം നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധന തുടങ്ങി. കുട്ടിയുടെ വീടിനു സമീപമുള്ള റോഡിലൂടെ പോയ കാറുകള്‍ കണ്ടെത്തി. ദേശീയപാതയിലും വാഹന പരിശോധന തുടങ്ങി. പെണ്‍കുട്ടിക്കായി രാത്രിയില്‍ സിനിമാ തിയറ്ററുകളില്‍ ഷോ നിര്‍ത്തി വച്ച്‌ വരെ പൊലീസ് പരിശോധന നടത്തി. കെഎസ്‌ആര്‍ടിസി ബസ്സ്റ്റേഷൻ, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണവും ആരംഭിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഫോണുകളും സുഹൃത്തുക്കളുടെ ഫോണുകളും നിരീക്ഷണത്തിലാക്കി. കുട്ടി ഉപയോഗിച്ചിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലെ…

    Read More »
  • Kerala

    കൃഷിയിടത്തിൽ നിന്നും തണ്ണിമത്തനും കുക്കുമ്ബറും പറിച്ചു കടത്തി; യുവാവിന് നഷ്ടം രണ്ടരലക്ഷം രൂപ

    ചേർത്തല: പാട്ടത്തിനെടുത്ത സ്ഥലത്ത് ബാങ്ക് വായ്പ ഉപയോഗിച്ച്‌ യുവാവ് നടത്തിയ കൃഷിയിലെ വിളവുകള്‍  മോഷ്ടിച്ചതായി പരാതി. വയലാര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍  വി.എസ് നന്ദകുമാറിന്റെ കൃഷിത്തോട്ടത്തിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി നന്ദകുമാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.   വയലാര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ മുക്കണ്ണന്‍ കവലയ്ക്ക് സമീപത്തെ ഒന്നരയേക്കര്‍ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു നന്ദകുമാര്‍ കൃഷിയിറക്കിയത്. തണ്ണിമത്തനും കുക്കുമ്ബറുമാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. ഏതാനും ദിവസത്തിനകം വിളവെടുക്കാന്‍ പാകമായവയാണ് മോഷ്ടിക്കപ്പെട്ടത്. പാതി വളര്‍ച്ച എത്തിയ തണ്ണി മത്തനും കുക്കുമ്ബറും പറിച്ച്‌ നശിപ്പിച്ചിട്ടുമുണ്ട്. ബാങ്കില്‍ നിന്നും ഒന്നര ലക്ഷം രുപ വായ്പ എടുത്താണ് ഇവിടെ കൃഷി നടത്തിയതെന്ന് നന്ദകുമാര്‍ പറഞ്ഞു.   ഓട്ടോ മൊബൈല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ നേടിയ ശേഷം എറണാകുളത്തെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന നന്ദകുമാര്‍, ഒന്നരവര്‍ഷം മുമ്ബാണ് ജോലി പൂര്‍ണ്ണമായും ഉപേക്ഷിച്ച്‌ കൃഷിയിലേക്കിറങ്ങിയത്. വയലാര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി, മൂന്നരയേക്കര്‍…

    Read More »
  • Kerala

    ബൈക്കിടിച്ച്‌ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചയുടൻ ബൈക്കോടിച്ചയാള്‍ കുഴഞ്ഞു വീണ് മരിച്ചു

    ആലത്തൂര്‍: ബൈക്കിടിച്ച്‌ പരിക്കേറ്റ കാല്‍നടയാത്രക്കാരനെ ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ ബൈക്കോടിച്ചയാള്‍ കുഴഞ്ഞുവീണു മരിച്ചു. തരൂര്‍ തോണിപ്പാടം ചെറാക്കോട്ടില്‍ സി.എം. ലക്ഷ്മണനാണ് (50) മരിച്ചത്. തലയ്ക്കുള്ളിലേറ്റ ക്ഷതമാണ് ലക്ഷ്മണന്റെ മരണ കാരണം.  ദേശീയപാതയില്‍ ആലത്തൂര്‍ വാനൂര്‍ മുക്കിലായിരുന്നു അപകടം. ലക്ഷ്മണന്റെ ബൈക്ക് ഇടിച്ച്‌ വഴിയാത്രക്കാരനായ ആലത്തൂര്‍ നെല്ലിയാങ്കുന്നം കലാധരനാണ് (38) പരിക്കു പറ്റിയത്. അപകടത്തില്‍ രണ്ടു പേരും നിലത്തു വീണു കാലില്‍ പരിക്കേറ്റ കലാധരനെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയാണ് ലക്ഷ്മണൻ കുഴഞ്ഞുവീണ് മരിച്ചത്. അപകടത്തില്‍ തലയില്‍ ചെറിയ മുറിവേറ്റിരുന്നു. നേരത്തേ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ ആളാണ്. ഗള്‍ഫില്‍നിന്നു മടങ്ങിയശേഷം ആലത്തൂര്‍ വാനൂര്‍ സഫ റെസിഡൻസി മാനേജരായി ജോലി ചെയ്യുകയായിരുന്നു ലക്ഷ്മണൻ.ആറു വര്‍ഷംമുൻപ് മകള്‍ ശ്രീമോള്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഭാര്യ: സരിത

    Read More »
  • Kerala

    മാവേലിക്കരയിൽ മദ്യപാനം എതിര്‍ത്ത അമ്മയെ മകൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

    മാവേലിക്കര: വീട്ടില്‍ മദ്യപാനം എതിര്‍ത്ത അമ്മയെ മകൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തഴക്കര കല്ലിമേല്‍ ബിനീഷ് ഭവനം പരേതനായ മോഹനൻ ആചാരിയുടെ ഭാര്യ ലളിതയാണ്(60) കൊല്ലപ്പെട്ടത്. മകൻ ബിനീഷിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. പ്രമേഹത്തെത്തുടര്‍ന്ന് ഇടതു കാല്‍ മുറിച്ചു മാറ്റിയ ലളിത വീട്ടില്‍ കിടപ്പിലായിരുന്നു. വീട്ടിലിരുന്നുള്ള മകന്റെ മദ്യപാനത്തെ ലളിത ചോദ്യം ചെയ്ത വിരോധത്തിലാണു കൊലപാതകമെന്ന് പോലീസ് പറഞ്ഞു.

    Read More »
  • Kerala

    വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

    മാനന്തവാടി: ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ വയോധികയുടെ ഒന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന  തമിഴ്‌നാട് സ്വദേശിനികളായ മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി. ചെന്നൈ, ചെങ്കല്‍പേട്ട സ്വദേശിനികളായ കൂടാച്ചേരി ഇന്ദു എന്ന കാവ്യ (37), ജാന്‍സി എന്ന സരസ്വതി (30), ദേവി എന്ന സുധ (39) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളിലെ പ്രതികളാണിവര്‍. ജനുവരി 12ന് ഉച്ചയോടെ കണിയാരം സ്വദേശിനിയായ 78 വയസുള്ള തങ്കമ്മ മാനന്തവാടി മെഡിക്കല്‍ കോളജില്‍നിന്ന് ചികിത്സ തേടിയ ശേഷം മടങ്ങുമ്ബോഴാണ് സംഭവം. തങ്കമ്മയെ പിന്തുടര്‍ന്ന സ്ത്രീകള്‍ ഇവരോട് സൗഹൃദം നടിച്ച്‌ എങ്ങോട്ടാണ് പോകേണ്ടത് എന്ന് ചോദിച്ച ശേഷം ഞങ്ങളും ആ വഴിക്കാണെന്ന് പറയുകയും നിര്‍ബന്ധിച്ച്‌ ഒരു ഓട്ടോയില്‍ കയറ്റുകയുമായിരുന്നു. പകുതിവഴിയില്‍ ഇവര്‍ ഇറങ്ങിപ്പോവുകയും ചെയ്തു. പിന്നീട് കഴുത്തില്‍ പരതി നോക്കിയപ്പോഴാണ് മാലയില്ലെന്ന് തിരിച്ചറിയുന്നതും പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നതും. ടൗണ്‍ പരിസരത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 75000 രൂപയോളം…

    Read More »
Back to top button
error: