IndiaNEWS

രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് പിരിവ്; യു.പിയിൽ സംഘർഷത്തിനിടെ  ഒരാൾ മരിച്ചു

ലഖ്നോ: ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ആഘോഷിക്കാൻ ഉത്തർപ്രദേശിലെ ഉന്നാവോയിൽ സംഭാവന ശേഖരിക്കുന്നതിനിടെ മർദനമേറ്റ 35 കാരൻ മരിച്ചു. വിനോദ് കശ്യപ് എന്നയാളാണ് മരിച്ചത്
പണം പിരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് ഗംഗാഘട്ട് പ്രദേശത്തെ പ്രാദേശിക ക്ഷേത്രത്തിനായി സംഭാവനകൾ ശേഖരിക്കുന്നതിനിടയിലായിരുന്നു സംഭവം.
കാലെ ഖാൻ എന്നയാളുടെ മർദ്ദനമേറ്റാണ് വിനോദ് കശ്യപ് മരിച്ചത്.പണം ചോദിച്ചപ്പോൾ കൊടുക്കാതിരുന്നതിനെ തുടർന്ന് കാലെ ഖാന്റെ കടയ്ക്കു മുന്നിലിരുന്ന് വിനോദ് ജയ് ശ്രീറാം വിളിച്ചതാണ് പ്രകോപനപരമായതെന്നാണ് വിവരം.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നതെന്ന് ഉന്നാവോ പൊലീസ് സൂപ്രണ്ട് സിദ്ധാർഥ് ശങ്കർ മീണ പറഞ്ഞു.വിനോദിനെ കല്ലുകൊണ്ട് അടിച്ച് ആക്രമിക്കുകയുമായിരുന്നു. അക്രമത്തിൽ ഒരാൾക്കു കൂടി പരിക്കേറ്റു. ചികിത്സയിലിരിക്കെയാണ് വിനോദ് മരിച്ചത്.
സംഭവത്തെ തുടർന്ന് പോലീസ് കേസെടുക്കുകയും കാലെ ഖാനെയും അനുയായികളായ ഛോട്ടു ഖാൻ, സുഹൈൽ, ജംഷീദ് എന്നിവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്

Back to top button
error: