LocalNEWS

കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പിന്റെ ഏണി വൈദ്യുതി ലൈനിലേക്ക് വീണു, പിടിച്ചിരുന്ന വീട്ടമ്മ ഷോക്കേറ്റു മരിച്ചു, ഭർത്താവിനും ഗുരുതരമായി പൊള്ളലേറ്റു

    കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പിന്റെ ഏണി ചെരിഞ്ഞ് 11 കെ.വി ലൈനില്‍ തട്ടി തോട്ടം തൊഴിലാളിയായ വീട്ടമ്മക്ക് ദാരുണാന്ത്യം. പത്തനംതിട്ട വടശ്ശേരിക്കര പേഴുംപാറ പത്താം ബ്ലോക്ക് ഇരവുംമണ്ണില്‍ സുജാത(55) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് രാജേന്ദ്രനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്കാണ് അപകടം നടന്നത്. വീടിനടുത്ത പുരയിടത്തില്‍ ഇരുമ്പിന്റെ ഏണി ഉപയോഗിച്ച് കുരുമുളക് പറിക്കുകയായിരുന്നു ദമ്പതികള്‍. 20 അടി ഉയരമുള്ള ഏണിയില്‍ കയറി രാജേന്ദ്രന്‍ മുളക് പറിക്കുമ്പോള്‍ ഏണി പെട്ടെന്ന് ചെരിഞ്ഞു. ഏണി വീണത് 11 കെ.വി ലൈനിലേക്കാണ്. ഷോക്കേറ്റ് രാജേന്ദ്രന്‍ തെറിച്ചുവീണു. എന്നാല്‍, ചുവട്ടില്‍ ഏണിയില്‍ പിടിച്ചുനിന്ന സുജാതക്ക് ഗുരുതരമായി ഷോക്കേറ്റു. ശരീരമാസകലം കത്തിക്കരിഞ്ഞ അവസ്ഥയിലായിരുന്നു.

Signature-ad

പൊലീസ്, കെഎസ്ഇബി ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

രാജേന്ദ്രൻ കൂലിപ്പണിക്കാരനാണ്. രാജേന്ദ്രന് കാലിനും മറ്റ് ശരീരഭാഗങ്ങളിലുമാണ് പരിക്ക്. തോട്ടം തൊഴിലാളിയാണ് മരിച്ച സുജാത. രമ്യ, സൗമ്യ എന്നിവരാണ് മക്കൾ. സന്തോഷ്, ​ഗിരീഷ് എന്നിവർ മരുമക്കൾ.

Back to top button
error: