ഭുവനേശ്വർ: സൂപ്പർ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്സി ഇന്ന് മുംബൈ സിറ്റിയെ നേരിടും.ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം.
നിലവില്‍ ഐ ലീഗ് സ്റ്റാൻഡിംഗില്‍ ആറാം സ്ഥാനത്തുള്ള ഗോകുലം കേരള എഫ്സി സെര്‍ബിയയില്‍ നിന്നുള്ള മിഡ്ഫീല്‍ഡര്‍ നിക്കോള സ്റ്റൊഹനോവിച്ചിനെ സൈൻ ചെയ്തുകൊണ്ട് ട്രാൻസ്ഫര്‍ വിൻഡോയില്‍ ശ്രദ്ധേയമായ നീക്കം നടത്തിയതിനു ശേഷമാണ് സൂപ്പർ കപ്പ് പോരാട്ടത്തിനായി ഇറങ്ങുന്നത്.
ഐ-ലീഗിന്റെ ജനുവരി ഇടവേളയില്‍ ടീമിന്റെ പെര്‍ഫോമൻസ് മിനുക്കിയെടുക്കാൻ മികച്ച അവസരമായിട്ടുമാണ് കലിംഗ സൂപ്പര്‍ കപ്പിനെ ക്ലബ് കാണുന്നത്.
ഗ്രൂപ്പ് സിയില്‍, ഗോകുലം കേരള എഫ്സി ജനുവരി 11 ന് മുംബൈ സിറ്റിക്കെതിരെയും ജനുവരി 16 ന് ചെന്നൈയിൻ എഫ്സിക്കെതിരെയും ജനുവരി 21 ന് പഞ്ചാബ് എഫ്സിക്കെതിരെയും മത്സരിക്കും.