5 ഫോറും 1 സിക്സും ഉള്‍പ്പെടെയാണ് സഞ്ജുവിന്റെ പ്രകടനം. ഏഴാമനായാണ് സഞ്ജു ബാറ്റ് ചെയ്യാനിറങ്ങിയത്. നിര്‍ണ്ണായക പ്രകടനത്തോടെ കേരളത്തെ ലീഡിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മികവിനൊത്തുയരാന്‍ സഞ്ജുവിന് സാധിക്കാതെ പോയി.
ഉത്തര്‍പ്രദേശിന്റെ 302 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിക്കിറങ്ങിയ കേരളം രണ്ടാം ദിനം കളിനിര്‍ത്തുമ്ബോള്‍ 6 വിക്കറ്റിന് 220 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റ് മാത്രം ശേഷിക്കെ ഉത്തര്‍ പ്രദേശിനെക്കാള്‍ 82 റണ്‍സിന് കേരളം പിന്നിലാണ്.
കേരളത്തിന്റെ മുന്‍നിരയും മികവിനൊത്ത് ഉയര്‍ന്നില്ല. ഓപ്പണര്‍ കൃഷ്ണ പ്രസാദ് ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്. രോഹന് കുന്നുമ്മലും (11) നിരാശപ്പെടുത്തി. രോഹന് പ്രേമില്‍ കേരളം വലിയ പ്രതീക്ഷവെച്ചെങ്കിലും 14 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. മുന്‍ നായകന് സച്ചിന് ബേബി നന്നായി തുടങ്ങിയെങ്കിലും വലിയ സ്കോറിലേക്ക് ഉയരാനായില്ല. 38 റണ്‍സാണ് സച്ചിന് നേടാനായത്.
മധ്യനിരയില്‍ വിഷ്ണു വിനോദിന്റെ ബാറ്റിങ്ങാണ് കേരളത്തെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ വിഷ്ണു 94 പന്ത് നേരിട്ട് 74 റണ്‍സാണ് നേടിയത്. അഞ്ച് ഫോറും 4 സിക്സും ഉള്‍പ്പെടെ 78ന് മുകളില്‍ സ്ട്രൈക്ക് റേറ്റിലാണ് അദ്ദേഹം കസറിയത്.
ഉത്തര്‍ പ്രദേശിനായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അങ്കിത് രജപുത്, യാഷ് ദയാല്‍, സൗരഭ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റാണ് നേടിയത്.