KeralaNEWS

പത്തനംതിട്ടയില്‍ നിന്ന് കോയമ്ബത്തൂര്‍ വഴി ബാംഗ്ലൂരിലേക്ക്, കെഎസ്‌ആര്‍ടിസി എസി ബസ് 

ബാംഗ്ലൂര്‍ യാത്രകള്‍ക്ക് മലയാളികള്‍ക്ക് ആശ്രയം കെഎസ്‌ആര്‍ടിസി ബസുകളാണ്. സ്ഥിരം സര്‍വീസുകളും മികച്ച സേവനവും മാത്രമല്ല, താരതമ്യേന കുറഞ്ഞ നിരക്കുമുള്ളതിനാല്‍ ധൈര്യമായിട്ട് കെഎസ്‌ആര്‍ടിസി ബസില്‍ പോവുകയും ചെയ്യാം.

ഇത്തരത്തില്‍ ഇപ്പോൾ പത്തനംതിട്ടയില്‍ നിന്നും ബാംഗ്ലൂരിലേക്ക് ഒരു പുതിയ കെഎസ്‌ആര്‍ടിസി എസി ബസ് സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്.പത്തനംതിട്ടയില്‍ നിന്നാരംഭിച്ച്‌ കോട്ടയം-പാലക്കാട്  കോയമ്ബത്തൂര്‍ സേലം വഴി ബാംഗ്ലൂരില്‍ എത്തിച്ചേരുന്ന വിധത്തിൽ സ്വിഫ്റ്റ് ഗരുഡാ എസി സീറ്റര്‍ ബസ് സര്‍വീസാണ്  ക്രമീകരിച്ചിരിക്കുന്നത്.

പത്തനംതിട്ട-കോയമ്ബത്തൂര്‍-ബാംഗ്ലൂര്‍ ബസ്

Signature-ad

പത്തനംതിട്ട കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡില്‍ നിന്നും എല്ലാ ദിവസവും വൈകിട്ട് 5.00 മണിക്ക് പുറപ്പെടുന്ന സ്വിഫ്റ്റ് ഗരുഡാ എസി സീറ്റര്‍ ബസ് പിറ്റേന്ന് രാവിലെ 7.00 മണിക്ക് ബാംഗ്ലൂരില്‍ എത്തിച്ചേരും. 13 മണിക്കൂര്‍ 27 മിനിറ്റാണ് യാത്രാ സമയം.

05.30 PM പത്തനംതിട്ട

6.15 PM തിരുവല്ല

07.00 PM കോട്ടയം

8.00 PM മൂവാറ്റുപുഴ

09.30 PM തൃശ്ശൂര്‍

11.00 PM പാലക്കാട്

12.35 AM കോയമ്ബത്തൂര്‍

03.15 AM സേലം

05.50 AM ഹൊസൂര്‍

07.00 AM ബാംഗ്ലൂര്‍.

 

ബാംഗ്ലൂര്‍-കോയമ്ബത്തൂര്‍- പത്തനംതിട്ട ബസ്

ബാംഗ്ലൂരില്‍ നിന്നും രാത്രി 8.30ന് പുറപ്പെടുന്ന ബസ്   പിറ്റേന്ന് രാവിലെ 10.15ന് പത്തനംതിട്ടയില്‍ എത്തിച്ചേരും,

8.30 PM ബാംഗ്ലൂര്‍

09.30 PM ഹൊസൂര്‍

11.30 PM സേലം

02.45 AM കോയമ്ബത്തൂര്‍

04.00 AM പാലക്കാട്

05.30 AM തൃശ്ശൂര്‍

06.59 AM മൂവാറ്റുപുഴ

08.30 AM കോട്ടയം

10.15 AM

 

കെ.എസ്.ആര്‍.ടി.സി യുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട0468-2222366/2229213

കെഎസ്‌ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7)

മൊബൈല്‍ – 9447071021

ലാൻഡ്‌ലൈൻ – 0471-2463799 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.

Back to top button
error: