കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് തകരാത്ത ഒരു മേഖലയുമില്ല.’മരുന്നിന് പോലും മരുന്നില്ല’ എന്ന് ഒരു പത്രം അന്ന് എഴുതി. അത് അന്നത്തെ യു ഡി എഫ് ഭരണകാലത്തിന് യോജിക്കുന്ന തലക്കെട്ടാണ്. 13 ഇനം കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. കേന്ദ്ര സമീപനം കാര്‍ഷികാഭിവൃദ്ധിക്ക് അനുയോജ്യമല്ല. കേന്ദ്രത്തിന്റെ ഈ നിലപാട് കാര്‍ഷിക മേഖലയെ വലിയ തരത്തില്‍ തളര്‍ത്തി.
വെള്ളിയാമറ്റത്തെ ക്ഷീര കര്‍ഷകരായ കുട്ടികള്‍ക്ക് പ്രയാസമുണ്ടായപ്പോള്‍ അവരുടെ അരികിലേയ്ക്ക് സര്‍ക്കാര്‍ ഓടിയെത്തി. സര്‍ക്കാര്‍ അവര്‍ക്ക് നേരത്തെയും സഹായം നല്‍കിയിരുന്നു. രാജ്യത്തെ പാവപ്പെട്ടവരെ പാപ്പരീകരിക്കുന്ന നയം കേന്ദ്ര സര്‍ക്കാര്‍ തുടരുന്നു. നവകേരള സദസ് ബഹിഷ്കരിക്കും എന്നതിന് പുറമെ പ്രതിപക്ഷം മനപൂർവം പ്രകോപനം സൃഷ്ടിക്കുന്നു.ഇത് കുറേ കണ്ടതാണ്.
ചെറുപ്പക്കാര്‍ വലിയ പട്ടികയുമായി ബസിന് നേരെ പാഞ്ഞടുക്കുന്നു. പ്രതിപക്ഷ നേതാവിന്റെ അതിമോഹം ഇവിടെ ചെലവാകില്ല. മറ്റൊരു രാഷ്ട്രീയ നേതാവും ഈ സമീപനം സ്വീകരിച്ചിട്ടില്ല ബി ജെ പി യ്ക്ക് കേരളത്തോടുള്ള എതിര്‍പ്പ് സ്വാഭാവികമാണ്. എന്നാല്‍ അതോടൊപ്പം ചേരാൻ എങ്ങനെ കോണ്‍ഗ്രസിനും കഴിയുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളും പൂർത്തിയാക്കി നവകേരള സദസ് ഇന്നലെ സമാപിച്ചു. എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറ,കുന്നത്തുനാട് മണ്ഡലങ്ങളിലായിരുന്നു അവസാന യോഗങ്ങൾ.