പരിക്കില്‍ നിന്ന് സഹല്‍ ഇപ്പോഴും മുക്തനായില്ലെന്നും താരം പരിശീലനം പാതിവഴിയില്‍ നിര്‍ത്തിയെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പരിക്കിന്റെ പിടിയിലായ സഹല്‍ കുറച്ചുനാളായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഏഷ്യന്‍ കപ്പിനുള്ള അന്തിമ സ്‌ക്വാഡ് പ്രഖ്യാപിക്കുന്നതിന് മുന്നേ സഹലിനെക്കുറിച്ച് ഫിറ്റ്‌നസ് ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പരിക്ക് മാറുമെന്ന പ്രതീക്ഷയില്‍ താരത്തെ കോച്ച് ഇഗോര്‍ സ്റ്റിമാക് ടീമിലുള്‍പ്പെടുത്തുകയായിരുന്നു
ജനുവരി 12 മുതല്‍ ആരംഭിക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പിനായി ടൂര്‍ണമെന്റിനായി ശനിയാഴ്ചയാണ് ഇന്ത്യന്‍ ടീം ഖത്തറിലെത്തിയത്. ഇതിനിടെ സഹലിന്റെ പരിക്ക് വീണ്ടും വഷളാവുകയായിരുന്നു. കഠിനമായ കണങ്കാല്‍ വേദനയെ തുടര്‍ന്ന് താരത്തിന് പരിശീലനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി മൂന്നാം വാരത്തോടെ മാത്രമാണ് താരത്തിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് വ്യക്തത വരിക.
ഇതോടെ ഏഷ്യന്‍ കപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ സഹലിന് നഷ്ടമാവുമെന്ന് ഏതാണ്ട് ഉറപ്പായിക്കുകയാണ്. ജനുവരി 13ന് ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തുടര്‍ന്ന് 18ന് ഉസ്‌ബെക്കിസ്ഥാനെതിരെയും 23ന് സിറിയയ്ക്കെതിരെയുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍.