ബിസിസി ഐയുടെ കരാറുള്ള താരമാണ് സഞ്ജു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജുവിന് വലിയ ആരാധക പിന്തുണയുമുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്ബരയില്‍ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനം നടത്തിയതോടെ സഞ്ജു വീണ്ടും കൈയടി നേടുകയാണ്.
ഇന്ത്യന്‍ ടീമിലും കൂടുതല്‍ അവസരം ലഭിക്കാന്‍ ഈ പ്രകടനം സഞ്ജുവിനെ സഹായിച്ചേക്കും. ഇന്ത്യന്‍ സെലക്ടര്‍മാര്‍ ആവശ്യത്തിന് അവസരം നല്‍കാതെ സഞ്ജുവിനെ തഴഞ്ഞത് പല തവണ കണ്ടിട്ടുള്ളതാണ്. അപ്പോഴെല്ലാം സഞ്ജുവിനെ പിന്തുണച്ച് നൂറുകണക്കിന് ആരാധകർ രംഗത്തെത്തിയിരുന്നു.
ഇതിൽ ഒന്നാമത്തെയാള്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖനായ ശശി തരൂരാണ്. സഞ്ജു സാംസണെ എപ്പോള്‍ ടീമില്‍ നിന്ന് തഴഞ്ഞാലും പ്രതികരിച്ച് ശശി തരൂര്‍ രംഗത്തെത്താറുണ്ട്. സഞ്ജുവിന് കൂടുതല്‍ അവസരം നല്‍കണമെന്ന് കൂടുതല്‍ ആവശ്യപ്പെടുന്നവരിലൊരാളാണ് ശശി തരൂര്‍. സഞ്ജുവിന്റെ വലിയ ആരാധകനാണ് താനെന്ന് ശരി തരൂര്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.
രണ്ടാമത്തെയാള്‍ ക്രിക്കറ്റില്‍ നിന്നാണ്. വനിതാ ക്രിക്കറ്റിലെ ഇന്ത്യയുടെ വെടിക്കെട്ട് താരമായ സ്മൃതി മന്ദാന. ഇടം കൈയന്‍ വെടിക്കെട്ട് ഓപ്പണറായ മന്ദാനയുടെ ഇഷ്ട താരങ്ങളിലൊരാള്‍ സഞ്ജു സാംസണാണ്. വെടിക്കെട്ട് ബാറ്റിങ് ഇഷ്ടപ്പെടുന്ന മന്ദാനക്ക് സഞ്ജുവിന്റെ ബാറ്റിങ് വളരെ ഇഷ്ടമാണ്. അനായാസം സിക്‌സുകള്‍ പറത്താനുള്ള സഞ്ജുവിന്റെ കഴിവിനെ പലവട്ടം മന്ദാന പ്രശംസിച്ചിട്ടുണ്ട്.
മറ്റൊരാൾ മലയാള സിനിമാ താരവും സംവിധായകനുമായ പൃഥ്വി രാജാണ്. സഞ്ജുവിന്റെ വലിയ ആരാധകനാണ് പൃഥ്വിരാജും. ക്രിക്കറ്റില്‍ വലിയ താല്‍പര്യമുള്ളയാളാണ് പൃഥ്വി. സഞ്ജുവിന്റെ മത്സരങ്ങള്‍ സമയം കിട്ടുമ്ബോഴെല്ലാം കാണുകയും മികച്ച പ്രകടനം കാഴ്ചവെക്കുമ്ബോള്‍ അഭിനന്ദിക്കുകയും ചെയ്യാന്‍ പൃഥ്വി മടികാട്ടാറില്ല.
മലയാളത്തിലെ യുവ നായകന്മാരിലെ ശ്രദ്ധേയനായ ടോവിനോ തോമസും സഞ്ജുവിന്റെ ആരാധകനാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ സഞ്ജുവിന്റെ പ്രകടനത്തെ ടോവിനോ പ്രശംസിക്കാറുണ്ട്. ടോവിനോക്ക് സഞ്ജു തന്റെ ഓട്ടോഗ്രാഫോട് കൂടിയ ജേഴ്‌സി അയച്ചുകൊടുത്തിട്ടുണ്ട്.
മലയാള സിനിമാ നടനും സംവിധാനകനുമായ ബേസില്‍ ജോസഫും സഞ്ജുവിന്റെ അടുത്ത സുഹൃത്തും ആരാധകനുമാണ്. സഞ്ജുവിന്റെ പ്രകടനങ്ങളെ പ്രശംസിക്കാന്‍ ബേസില്‍ സമയം കണ്ടെത്താറുണ്ട്. സഞ്ജുവിനൊപ്പം കഴിഞ്ഞിടെ ബേസില്‍ യാത്ര പോവുകയും അതിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ദീപികാ പതുക്കോണും സഞ്ജുവിന്റെ ഫാനാണ്. സഞ്ജുവിന്റെ ഐപിഎല്ലിലെ ബാറ്റിങ് പ്രകടനത്തെ ദീപികയും പ്രശംസിച്ച് സംസാരിച്ചിട്ടുണ്ട്.