തൃശൂര്‍: പെരിങ്ങോട്ടുകരയില്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. 1,200 ലിറ്റര്‍ മദ്യവുമായി ഡോക്ടര്‍ ഉള്‍പ്പെടെ ആറുപേര്‍ പിടിയിലായി.
ഇരിങ്ങാലക്കുട സ്വദേശി ഡോ. അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിന്‍, തൃശൂര്‍ കല്ലൂര്‍ സ്വദേശി സിറിള്‍, കൊല്ലം സ്വദേശി മെല്‍വിന്‍, തൃശൂര്‍ ചിറയ്ക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണു പിടിയിലായത്. സ്പിരിറ്റ് എത്തിച്ച് മദ്യം നിര്‍മിക്കുന്ന കേന്ദ്രമാണിത്.
എക്‌സൈസ് സംഘമാണു വ്യാജമദ്യം പിടികൂടിയത്. അറസ്റ്റിലായ ഡോ. അനൂപ് ‘വരയന്‍’ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.