കോഴിക്കോട്: വിവാഹത്തിന് മുന്‍പ് പ്രണയ ബന്ധത്തിലായിരുന്നപ്പോള്‍ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഭര്‍ത്താവിനെ വെറുതെവിട്ട് കോടതി. 18 വയസ് തികയുന്നതിന് മുന്‍പ് പീഡനത്തിന് ഇരയാക്കി എന്നാണ് ഭര്‍ത്താവിനെതിരെ യുവതി നല്‍കി പരാതി. പീഡനത്തിന് സഹായമൊരുക്കി എന്ന കുറ്റത്തിന് ഭര്‍ത്താവിന്റെ എട്ട് സുഹൃത്തുക്കള്‍ക്കെതിരെയും കേസെടുത്തിരുന്നു. ഇവരേയും വെറുതെ വിട്ടു.
18 വയസ് ആകുന്നതിന്നു മുമ്പ് സുഹൃത്തിന്റെ വീട്ടില്‍ വച്ച് ഭര്‍ത്താവ് പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. പിന്നീട് ഇരുവരും വിവാഹം ചെയ്‌തെങ്കിലും വിവാഹ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായതോടെ പീഡന പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തു.
യുവതിയുടെ ഭര്‍ത്താവിനെ ഒന്നാം പ്രതിയാക്കിയും പീഡനത്തിന് സഹായം ചെയ്തു എന്ന് ആരോപിച്ച് എട്ട് സുഹൃത്തുക്കളെ മറ്റ് പ്രതികളാക്കിയും 2021ല്‍ കുറ്റപത്രം നല്‍കി. തുടര്‍ന്ന് വാദം കേട്ട കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജി രാജീവ് ജയരാജ് ആണ് എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് വെള്ളിയാഴ്ച ഉത്തരവിട്ടത്.