SportsTRENDING

സിക്കിമിനെതിരെ കേരളത്തിന്‌ ഏഴ്‌ വിക്കറ്റ്‌ ജയം

ബംഗളുരു: സിക്കിമിനെതിരേ നടന്ന വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റ്‌ എ ഗ്രൂപ്പ്‌ മത്സരത്തില്‍ കേരളത്തിന്‌ ഏഴ്‌ വിക്കറ്റ്‌ ജയം.

ആദ്യം ബാറ്റ്‌ ചെയ്‌ത സിക്കിം 83 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത കേരളം 13.2 ഓവറില്‍ ലക്ഷ്യം കടന്നു. മൂന്ന്‌ വിക്കറ്റ്‌ വീതമെടുത്ത അഖില്‍ സക്കറിയ, അഭിജിത്‌ പ്രവീണ്‍, സുധേശന്‍ മിഥുന്‍ എന്നിവരാണു സിക്കിമിനെ തകര്‍ത്തത്‌.

Signature-ad

കേരളത്തിനായി ഓപ്പണര്‍ കൃഷ്‌ണ പ്രസാദ്‌ (39 പന്തില്‍ പുറത്താകാതെ 38) മികച്ച ബാറ്റിങ്‌ പുറത്തെടുത്തു. ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ (25), അജിനാസ്‌ (10), സല്‍മാന്‍ നിസാര്‍ (രണ്ട്‌) എന്നിവരാണു പുറത്തായത്‌. അഞ്ച്‌ കളികളില്‍നിന്നു 16 പോയിന്റ്‌ നേടിയ കേരളം രണ്ടാം സ്‌ഥാനത്താണ്‌. 20 പോയിന്റ്‌ നേടിയ മുംബൈയാണ്‌ ഒന്നാമത്‌.

Back to top button
error: