KeralaNEWS

കേരള സർവകലാശാലയിൽ ബി.ജെ.പിക്കാരെ കുത്തിനിറച്ച്‌ ഗവര്‍ണറുടെ നാമനിര്‍ദേശം

തിരുവനന്തപുരം:കേരള സര്‍വകലാശാല സമര്‍പ്പിച്ച പട്ടിക പൂര്‍ണമായും വെട്ടി ചാൻസലറായ ഗവര്‍ണര്‍ 17 പേരെ കേരള സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്തു.

ഇവരില്‍ ഭൂരിഭാഗവും ബി.ജെ.പി നോമിനികളാണ്.കേരള സര്‍വകലാശാലയില്‍നിന്ന് മൂന്നു തവണയായി 17 പേരുടെ പട്ടിക രാജ്ഭവനിലേക്ക് നല്‍കിയിരുന്നെങ്കിലും ഒന്നു പോലും പരിഗണിച്ചിട്ടില്ല.

Signature-ad

അധ്യാപക, വിദ്യാര്‍ഥി പ്രതിനിധികള്‍, ജേണലിസ്റ്റ് ഉള്‍പ്പെടെ മണ്ഡലങ്ങളില്‍ നാമനിര്‍ദേശം ചെയ്തവരെല്ലാം ബി.ജെ.പി പട്ടികയില്‍ നിന്നുള്ളവരാണ്. എ.ബി.വി.പി, ബി.ജെ.പി അനുകൂല അധ്യാപക സംഘടനയായ എൻ.ടി.യു എന്നിവയുടെ ഭാരവാഹികളും സജീവ പ്രവര്‍ത്തകരും ഇവരില്‍ ഉള്‍പ്പെടുന്നു.

ബി.ജെ.പി തിരുവനന്തപുരം ജില്ല കമ്മിറ്റി നല്‍കിയ പട്ടികയില്‍നിന്നാണ് ഗവര്‍ണര്‍ നാമനിര്‍ദേശം നടത്തിയതെന്നാണ് ആരോപണം.ഇതോടെ സിൻഡിക്കേറ്റിലും പ്രതിനിധിയെ ഉറപ്പിക്കാൻ ബി.ജെ.പിക്കാകും. കാലിക്കറ്റ് സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്തവരുടെ പട്ടികയിലും ബി.ജെ.പി പ്രതിനിധികളെ ഉള്‍പ്പെടുത്തിയിരുന്നു.

Back to top button
error: