IndiaNEWS

ഉത്തർപ്രദേശിൽ വൈദ്യുതി ബില്ലടച്ച വീട്ടുകാര്‍ക്ക് കിട്ടിയത് 197 കോടി രൂപയുടെ രസീത്

ലക്നൗ: ഉത്തർപ്രദേശിൽ വൈദ്യുതി ബില്ലടച്ച വീട്ടുകാര്‍ക്ക് കിട്ടിയത് 197 കോടി രൂപയുടെ രസീത്.ഗോരഖ്പൂരിലെ ചൊഹാരി ദേവിയും കുടുംബവുമാണ് വൈദ്യുതി ഓഫീസില്‍ നിന്നും കിട്ടിയ രസീത് കണ്ട് ഞെട്ടിയത്.
4950 രൂപയായിരുന്നു കുടുംബത്തിന്റെ വൈദ്യുതി ബില്‍.

ഇതടയ്ക്കാനായി ചൊഹാരി ദേവിയുടെ മകനാണ് വൈദ്യുതി ഓഫീസിലേക്ക് പോയത്. എന്നാല്‍ കിട്ടിയ രസീതിലുണ്ടായിരുന്നത് 197 കോടി രൂപ എന്നായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച്‌ മകന് ഒന്നും മനസിലായില്ല.

വീട്ടില്‍ വന്ന് കാര്യം പറഞ്ഞപ്പോള്‍ രസീതുമായി മാതാപിതാക്കള്‍ വൈദ്യുതി ഓഫീസിലേക്ക് പോയി. മുതിര്‍ന്ന ഉദ്യോഗസ്ഥരോട് കാര്യം അന്വേഷിച്ചു. അവര്‍ ബില്ലിങ് സെക്ഷനിലെ ജീവനക്കാരോട് ചോദിച്ചപ്പോഴാണ് 197 കോടിക്കു പിന്നിലെ കാരണം മനസിലായത്.

Signature-ad

യുവതിയുടെ വീടിന്റെ ഉപഭോക്തൃ നമ്ബര്‍ 197****000 ആണ്. ക്യാഷ്യര്‍ പേയ്‌മെന്റ് എൻട്രി നടത്തുമ്ബോള്‍ ബില്‍ തുകയ്ക്കായി നല്‍കിയ കോളത്തില്‍ തുകയ്ക്ക് പകരം ഉപഭോക്താവിന്റെ 10 അക്ക കണക്ഷൻ ഐ.ഡി തെറ്റായി കോപ്പി പേസ്റ്റ് ചെയ്യുകയായിരുന്നു. കംപ്യൂട്ടറില്‍ നടത്തിയ പരിശോധനയിലാണ് പിശക് കണ്ടെത്തിയത്.

തുടര്‍ന്ന്, ലഖ്‌നൗവിലെ ശക്തിഭവനില്‍ സ്ഥിതി ചെയ്യുന്ന ഡാറ്റാ സെന്ററിന്റെ നിര്‍ദേശപ്രകാരം പേയ്‌മെന്റ് റദ്ദാക്കി.

Back to top button
error: