Month: November 2023

  • Kerala

    എല്‍ഡിസി വിജ്ഞാപനം ഇന്ന്; പ്രിലിമിനറി ഇല്ല, യോഗ്യത പത്താം ക്ലാസ്

    തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ എല്‍ഡി ക്ലാര്‍ക്ക് (എല്‍ഡിസി) തസ്തികയിലേക്കുള്ള വിജ്ഞാപനം പിഎസ്സി ഇന്ന് പുറത്തിറക്കും. ഏറെക്കാലമായി ഉദ്യോഗാര്‍ഥികള്‍ കാത്തിരിക്കുന്ന വിജ്ഞാപനമാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ ഒരുമാസത്തെ സമയപരിധിയുണ്ടാകും. പരീക്ഷാ തീയതി ജനുവരി ഒന്നിനാകും പ്രഖ്യാപിക്കുക. ഇത്തവണ പ്രിലിമിനറി പരീക്ഷ ഇല്ല. 2024 പകുതിയോടെയാകും പരീക്ഷകള്‍ നടത്തുക. 2025ല്‍ റാങ്ക് ലിസ്റ്റ് നിലവില്‍വരും. എല്‍ഡിസിയ്ക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സിയാണ്. പ്രായപരിധി 18 – 36. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 5 വര്‍ഷവും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും. നിലവിലുള്ള എല്‍ഡി ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റിന്റെ കാലാവധി 2025 ജൂലൈ 31നാണ് അവസാനിക്കുക. ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീര്‍ന്ന് തൊട്ടടുത്ത ദിവസം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. കഴിഞ്ഞ തവണ എല്‍ഡി ക്ലാര്‍ക്ക് തസ്തികയ്ക്ക് 17,58,338 പേര്‍ അപേക്ഷ നല്‍കിയിരുന്നു. എല്‍ഡിസിയ്ക്ക് പിന്നാലെ ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനം ഡിസംബറില്‍ പ്രസിദ്ധീകരിച്ചേക്കും. പിഎസ്സിയില്‍ ഏറ്റവും കൂടുതല്‍…

    Read More »
  • NEWS

    ഹെന്റി കിസിഞ്ജര്‍ അന്തരിച്ചു; വിടപറഞ്ഞത് ശീതയുദ്ധ തന്ത്രങ്ങളുടെ ശില്‍പി

    വാഷിങ്ടണ്‍: നയതന്ത്രജ്ഞതയുടെ നായകനെന്ന് വിശേഷിക്കപ്പെടുന്ന നൊബേല്‍ സമ്മാജന ജേതാവും യു.എസ്. മുന്‍ സുരക്ഷാ ഉപദേഷ്ടാവുമായ ഹെന്റി എ. കിസിഞ്ജര്‍ (100) അന്തരിച്ചു. ബുധനാഴ്ച സ്വവസതിയിലായിരുന്നു അന്ത്യമെന്ന് കിസിഞ്ജര്‍ അസോസിയേറ്റ്സ് അറിയിച്ചു. നയതന്ത്രജ്ഞന്‍, രാഷ്ട്രീയക്കാരന്‍, രാഷ്ട്രീയ തത്വചിന്തകന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ സുപ്രധാന സംഭാവനകള്‍ നല്‍കിയ കിസിജ്ഞര്‍, അമേരിക്കയുടെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശില്‍പി എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ധാര്‍മികാശയങ്ങള്‍ക്കുപരിയായി പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രയോക്താവായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഹെന്റി ആല്‍ഫ്രഡ് കിസിഞ്ജര്‍ എന്നാണ് പൂര്‍ണ്ണനാമം. ജനനം ജര്‍മനിയിലെ ജൂതകുടുംബത്തിലായിരുന്നു. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റുമാരായ റിച്ചാര്‍ഡ് നിക്‌സന്‍ പിന്‍ഗാമി ജെറാള്‍ഡ് ഫോഡ് എന്നിവര്‍ക്ക് കീഴില്‍ വിദേശകാര്യസെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നിക്‌സന്റെ ഭരണകാലത്ത് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു. രണ്ടു പദവികളും വഹിച്ച ഒരേയൊരു അമേരിക്കക്കാരന്‍. 1969 മുതല്‍ 1977 വരെയായിരുന്നു ഓദ്യോഗിക പ്രവര്‍ത്തനകാലം. വിയറ്റ്‌നാം യുദ്ധം മുതല്‍ ബംഗ്ലാദേശിന്റെ വിമോചനയുദ്ധം വരെ എല്ലായിടത്തും കിസിഞ്ജര്‍ക്ക് പങ്കുണ്ടായിരുന്നു. വിയറ്റ്‌നാം യുദ്ധകാലത്ത് കംബോഡിയയില്‍ അമേരിക്ക ബോംബിട്ടത് ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു. ചിലിയിലെയും അര്‍ജന്റിനയിലേയും പട്ടാള…

    Read More »
  • Kerala

    നവകേരള സദസ്സിനിടെ എന്‍സിസി കെഡറ്റിന്റെ കൈ കണ്ണില്‍ തട്ടി; അസ്വസ്ഥനായി സീറ്റിലിരുന്ന് മുഖ്യമന്ത്രി

    മലപ്പുറം: സല്യൂട്ട് ചെയ്തു മടങ്ങുമ്പോള്‍ എന്‍സിസി കെഡറ്റിന്റെ കൈ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണില്‍ തട്ടി. മഞ്ചേരിയിലെ നവകേരള സദസ്സിന്റെ വേദിയില്‍ മുഖ്യമന്ത്രി ഏതാനും സമയം അസ്വസ്ഥനായി. കസേരയില്‍ ഇരുന്ന് കണ്ണു തിരുമ്മിയ മുഖ്യമന്ത്രി പിന്നീട് മൈക്കിനടുത്തേക്ക് പ്രസംഗിക്കാനെത്തി. പരിപാടി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെ നേത്രരോഗ വിഭാഗം ഡോക്ടര്‍ ബസിനടുത്തുവച്ച് അദ്ദേഹത്തെ പരിശോധിക്കുകയും കണ്ണിലെ നീര്‍ക്കെട്ട് ഒഴിവാക്കാന്‍ തുള്ളിമരുന്നു നല്‍കുകയും ചെയ്തു. മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലെത്തിയപ്പോള്‍ പുസ്തകമായിരുന്നു ഉപഹാരം നല്‍കിയത്. എന്‍സിസി കെഡറ്റുകള്‍ക്കായിരുന്നു ഇതിന്റെ ചുമതല. മുഖ്യമന്ത്രിക്ക് ഉപഹാരം നല്‍കിയ ശേഷം കൈവീശി കെഡറ്റ് മടങ്ങുമ്പോള്‍ മുഖ്യമന്ത്രി പുസ്തകം താഴെ വയ്ക്കാന്‍ കുനിഞ്ഞു. ഈ സമയം കൈ കണ്ണില്‍ തട്ടുകയായിരുന്നു. കണ്ണു തിരുമ്മി അസ്വാസ്ഥ്യം പ്രകടിപ്പിച്ച മുഖ്യമന്ത്രിയുടെ അടുത്ത് ആദ്യം കെഡറ്റും പിന്നീട് ടി.കെ.ഹംസയും എത്തി. മന്ത്രി വീണാ ജോര്‍ജ് സമീപത്തെത്തിയപ്പോഴേക്കും മുഖ്യമന്ത്രി മൈക്കിനടുത്ത് എത്തി പ്രസംഗിക്കാന്‍ തുടങ്ങുകയായിരുന്നു.

    Read More »
  • Kerala

    നാലാം നാളും പൊലീസ് ഇരുട്ടില്‍ തന്നെ, പ്രതികള്‍ എവിടെ, തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ ലക്ഷ്യമെന്ത്…?  

          ഒരു ക്രൈം ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന ഉദ്വേഗവും നാടകീയതയുമാണ് ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഉടനീളം. നാലാംനാളും തട്ടിക്കൊണ്ടുപോയ സംഘത്തെ കണ്ടെത്താനാകാതെ  ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. എഡിജിപി എം.ആർ അജിത്കുമാർ നേരിട്ട് അന്വേഷണത്തിനു നേതൃത്വം നൽകുന്നു, പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം എന്നു വേണ്ട കിണഞ്ഞു ശമിച്ചിട്ടും യാതൊരു തുമ്പും ലഭിച്ചിട്ടില്ല ഇതുവരെ പൊലീസിന്. പ്രതികളുടെ സഞ്ചാരപാത കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. അയല്‍ജില്ലകളായ തിരുവനന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികൾക്കായി ജില്ലയിലെ പാരിപ്പള്ളി, ചാത്തന്നൂർ, പരവൂർ, ചിറക്കര ഭാഗങ്ങളിൽ തിരച്ചിൽ നടക്കുന്നതിനൊപ്പമാണ് സമീപ ജില്ലകളിലും അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ചിലർ അയൽജില്ലകൾ കേന്ദ്രീകരിച്ചു നടത്തിയ ഇടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം. ഇവര്‍ ഒരു സംഘം മാത്രമാണോ, അതോ ഒന്നിലധികം സംഘങ്ങള്‍ ഉണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നു. പലയിടങ്ങളില്‍ ഒരേ സമയം സമാനമായ കാറുകള്‍ കണ്ട പശ്ചാത്തലത്തില്‍ പ്രതികള്‍ അന്വേഷണ സംഘത്തെ വഴിതെറ്റിക്കാന്‍…

    Read More »
  • Kerala

    ഒന്നാം സമ്മാനം 20 കോടി ;ക്രിസ്തുമസ് – ന്യൂ ഇയർ ബമ്പർ വിപണിയിൽ 

    ഓണം ബമ്പറിനൊപ്പം കിടപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇത്തവണത്തെ ക്രിസ്തുമസ് – ന്യൂ ഇയർ ബമ്പർ.പൂജാ ബമ്പറിന്റെ ആവേശത്തിന് പിന്നാലെ അടുത്ത ബമ്പറായ ക്രിസ്തുമസ് – ന്യൂഇയര്‍ ബമ്പർ ഇതിനകം തന്നെ വിപണിയിലെത്തിയിട്ടുമുണ്ട്. ഇത്തവണ കോടിപതികളെ സൃഷ്ടിക്കുന്നതില്‍ ക്രിസ്തുമസ് ബമ്പറിന്റെ സ്ഥാനം ഓണം ബമ്പറിനൊപ്പമാണ്. 400 രൂപ ടിക്കറ്റില്‍ ഇത്തവണ 22 ഭാഗ്യശാലികളാണ് കോടിപതികളാകുന്നത്. 10 സീരീസിലാണ് ബമ്പർ പുറത്തിറക്കുന്നത്.ഒന്നാം സമ്മാനം 20 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 16 കോടി രൂപയായിരുന്നു. രണ്ടാം സമ്മാനവും ഇത്തവണ 20 കോടി രൂപയാണ്. ഒരു കോടി വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം.   ഒന്നാം സമ്മാനം നേടുന്ന ഒരു കോടിപതിയും രണ്ടാം സമ്മാനം നേടുന്ന 20 കോടിപതികളും ഒപ്പം ഒന്നാം സമ്മാനത്തിന്റെ ലോട്ടറി വിറ്റ ഭാഗ്യശാലിയും ചേര്‍ത്താണ് ഇത്തവണ 22 പേര്‍ കോടിപതികളാകുന്നത്.   ഒന്നാം സമ്മാനത്തിന് അര്‍ഹമായ ലോട്ടറി വിറ്റ ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷനായി 2 കോടി  ലഭിക്കും. രണ്ടാം…

    Read More »
  • Sports

    ഇതിലും ഭേദം സഞ്ജു; ഇഷാന്‍ കിഷനെതിരെ ആരാധകരുടെ രൂക്ഷ വിമര്‍ശനം

    ഗുവാഹത്തി:ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 യില്‍ ഇന്ത്യ തോല്‍ക്കാനുള്ള കാരണങ്ങളില്‍ ഒന്ന് ഇഷാന്‍ കിഷന്‍ ആയിരുന്നു. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഇഷാന്‍ സമ്ബൂര്‍ണ പരാജയമായിരുന്നു. അവസാന രണ്ട് ഓവറില്‍ ഓസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 43 റണ്‍സാണ്. അക്ഷര്‍ പട്ടേല്‍ എറിഞ്ഞ 19-ാം ഓവറില്‍ 22 റണ്‍സും പ്രസിത് കൃഷ്ണ എറിഞ്ഞ 20-ാം ഓവറില്‍ 23 റണ്‍സും ഓസ്‌ട്രേലിയ അടിച്ചെടുത്തു. അക്ഷര്‍ പട്ടേലിന്റെ ഓവറില്‍ ഇഷാന്‍ കിഷന്റെ പിഴവ് കാരണം 11 റണ്‍സാണ് ഓസ്‌ട്രേലിയയ്ക്ക് ബോണസായി ലഭിച്ചത്. 19-ാം ഓവറിന്റെ നാലാം പന്തില്‍ സ്റ്റംപിങ്ങിനായി ഇഷാന്‍ ഒരു ശ്രമം നടത്തിയിരുന്നു. മാത്യു വെയ്ഡ് ആയിരുന്നു അപ്പോള്‍ ക്രീസില്‍. സ്റ്റംപിങ്ങിനായി ഇഷാന്‍ കിഷന്‍ അപ്പീല്‍ ചെയ്തു. ഇത് ഇന്ത്യക്ക് പാരയായി. കാരണം സ്റ്റംപിന് മുന്നില്‍ നിന്നാണ് ഇഷാന്‍ ബോള്‍ പിടിച്ചത്. അങ്ങനെ വന്നാല്‍ നോ ബോള്‍ വിളിക്കും. ഇഷാന്‍ കിഷന്‍ സ്റ്റംപിന് മുന്നില്‍ നിന്ന് പന്ത് പിടിച്ചതിനെ തുടര്‍ന്ന് നോ ബോള്‍ അനുവദിക്കുകയും…

    Read More »
  • Sports

    ചഹാലിന് ആശ്വാസം !! ആ റെക്കോര്‍ഡ് ഇനി പ്രസീദ് കൃഷ്ണയ്ക്ക് സ്വന്തം

    ഓസ്ട്രേലിയക്കെതിരായ ടി20 പരമ്ബരയിലെ മൂന്നാം മത്സരത്തിലെ മോശം പ്രകടനത്തോടെ നാണക്കേടിൻ്റെ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യൻ പേസര്‍ പ്രസീദ് കൃഷ്ണ. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഈ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് പരാജയപെട്ടിരുന്നു. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 223 റണ്‍സിൻ്റെ വിജയലക്ഷ്യം അവസാന പന്തിലാണ് ഓസ്ട്രേലിയ മറികടന്നത്. 48 പന്തില്‍ 8 ഫോറും 8 സിക്സും ഉള്‍പ്പടെ 104 റണ്‍സ് നേടിയ ഗ്ലെൻ മാക്സ്വെല്ലാണ് ഓസ്ട്രേലിയക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. വേഡ് 16 പന്തില്‍ 28 റണ്‍സും ട്രാവിസ് ഹെഡ് 18 പന്തില്‍ 35 റണ്‍സും നേടി. മത്സരത്തില്‍ നാലോവറുകള്‍ എറിഞ്ഞ പ്രസീദ് കൃഷ്ണയ്ക്കെതിരെ 68 റണ്‍സാണ് ഓസ്ട്രേലിയ അടിച്ചുകൂട്ടിയത്. അവസാന ഓവറില്‍ വിജയിക്കാൻ 21 റണ്‍സ് വേണമെന്നിരിക്കെ 24 റണ്‍സ് താരം വിട്ടുകൊടുത്തു. ഈ മോശം പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 യില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഇന്ത്യൻ ബൗളറെന്ന മോശം റെക്കോര്‍ഡ് പ്രസീദ് കൃഷ്ണ സ്വന്തമാക്കി.…

    Read More »
  • Kerala

    നവകേരള ബസ് പുതുവര്‍ഷാരംഭം മുതല്‍ ബജറ്റ് ടൂറിസത്തിന് വിട്ടുനല്‍കും

    തിരുവനന്തപുരം:നവകേരള ബസ് പുതുവര്‍ഷാരംഭം മുതല്‍ ബജറ്റ് ടൂറിസത്തിന് വിട്ടുനല്‍കും.കോഴിക്കോടിനാണ് ബസ് ആദ്യം അനുവദിക്കുക.  കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പദ്ധതിയുടെ ഈ വര്‍ഷത്തെ പുതുവര്‍ഷാഘോഷം വയനാട്ടില്‍ നടത്താനും ഇതിന് നവകേരള ബസ് ഉപയോഗിക്കാനുമാണ് പദ്ധതി. ആദ്യ 15 ദിവസം കോഴിക്കോട് ജില്ലയില്‍ ഉപയോഗിച്ചതിന് ശേഷം തിരുവനന്തപുരം യൂനിറ്റിന് കൈമാറാനും ആലോചനയുണ്ട്. അപേക്ഷ പരിഗണിച്ച്‌ ആദ്യത്തെ ആറുമാസം എല്ലാ ജില്ലകള്‍ക്കും ബസ് അനുവദിക്കും. ഏതെല്ലാം റൂട്ടുകളില്‍ ബസ് ഓടിക്കാൻ കഴിയുമെന്നത് സംബന്ധിച്ച്‌ ഡിസംബര്‍ 10നകം റിപ്പോര്‍ട്ട് നല്‍കാനും കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 25 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബസില്‍ നിലവിലെ എ.സി ബസുകള്‍ ഈടാക്കുന്ന നിരക്കിന് ആനുപാതികമായ ചാര്‍ജ് വാങ്ങാനാണ് തീരുമാനം. ബയോ ടോയ്‌ലറ്റ്, ഫ്രിഡ്‌ജ് തുടങ്ങിയ സംവിധാനങ്ങളുള്ള ബസില്‍ ഒരു മിനി കാരവൻ സൗകര്യങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ആവശ്യക്കാര്‍ കൂടുതലായിരിക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ പ്രതീക്ഷ. ഡിസംബര്‍ 24ന് നവകേരള യാത്ര സമാപിച്ച്‌ 26ഓടെ ബസ് കെ.എസ്.ആര്‍.ടി.സിക്ക് വിട്ടുനല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    Read More »
  • Kerala

    കാനം ചികിത്സയിൽ തുടരുന്നു, പകരം ബിനോയ് വിശ്വം …? സിപിഐ നിര്‍ണായക നേതൃയോഗം ഇന്ന്

         പ്രമേഹരോഗത്തെ തുടര്‍ന്ന് വലതുകാല്‍പാദം മുറിച്ചുമാറ്റി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി നല്‍കണമെന്ന കാനം രാജേന്ദ്രന്റെ ആവശ്യത്തില്‍ ഇന്ന് ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനമെടുക്കും. കാനത്തിന് പകരം പാര്‍ട്ടിയെ നയിക്കാന്‍ ആരെത്തും എന്ന ചോദ്യത്തിന് ഉത്തരം ഉണ്ടാകും എന്നതിനാല്‍ എക്‌സിക്യൂട്ടിവിനെ നിര്‍ണായക യോഗമായാണ് കാണുന്നത്. അനാരോഗ്യത്തെ തുടര്‍ന്ന് മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടാണ് കാനം പാര്‍ട്ടിക്ക് കത്ത് നല്‍കിയത്. പ്രമേഹത്തെ തുടര്‍ന്ന് വലതുകാല്‍പാദം മുറിച്ചുമാറ്റിയ കാനം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും തുടര്‍ചികിത്സകള്‍ പൂര്‍ത്തിയാക്കാന്‍ സമയം വേണ്ടിവരും. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരികയാണ്. നിര്‍ണ്ണായക തീരുമാനങ്ങളെടുക്കേണ്ട സമയം കൂടി ആയതിനാല്‍ അവധിയില്‍ പോകുന്ന കാനത്തിന് പകരം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് സംഘടനാ ശേഷിയുള്ള നേതാവ് വേണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന്റെ പേരാണ് മുൻ നിരയിലുള്ളത്. പക്ഷേ ലോക്‌സഭാ സ്ഥാനാര്‍ത്ഥി സാധ്യത കൂടി കണക്കിലെടുത്താകും തീരുമാനം.…

    Read More »
  • Kerala

    കൊല്ലത്തുനിന്ന് ബംഗളൂരുവിലേക്ക്  സര്‍വിസ് നടത്തിയ സ്വകാര്യ ബസ് പിടികൂടി

    തിരുവനന്തപുരം: കൊല്ലം – ബംഗളൂരു റൂട്ടിൽ സ്റ്റേജ് കാര്യേജ് ആയി സര്‍വിസ് നടത്തിയ കോണ്‍ട്രാക്‌ട് കാര്യേജ് ബസ്  മോട്ടര്‍ വാഹന വകുപ്പ് പിടികൂടി. കൊല്ലത്തുനിന്ന് തിരുവനന്തപുരം വഴി ബംഗളൂരുവിലേക്ക് സര്‍വിസ് നടത്തി വന്ന പുഞ്ചിരി ട്രാവല്‍സിന്‍റെ ബസാണ് പിടികൂടിയത്. കോണ്‍ട്രാക്‌ട് കാര്യേജ് പെര്‍മിറ്റ് ആണെങ്കിലും കൊല്ലം ആറ്റിങ്ങല്‍ തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്ന് യാത്രക്കാരെ കയറ്റിയാണ് വന്നത്. തിരുവനന്തപുരം ഇഞ്ചക്കലില്‍ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ച്‌ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റി. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ സാധാരണ പാസഞ്ചര്‍ ബസ് പോലെ സ്റ്റേജ് കാര്യേജായി സര്‍വിസ് നടത്തിയാല്‍ അധികൃതര്‍ക്ക് നടപടിയെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ടൂറിസ്റ്റ് പെര്‍മിറ്റെടുത്ത് സ്റ്റേജ് കാര്യേജ് സര്‍വിസ് നടത്തിയതിന് പിഴ ഈടാക്കിയത് ചോദ്യം.ചെയ്ത് കൊല്ലം സ്വദേശിയായ ബസുടമ ഫയല്‍ ചെയ്ത ഹർജിയിലായിരുന്നു വിധി. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള റോബിൻ ബസ് പത്തനംതിട്ടയില്‍നിന്ന് കോയമ്ബത്തൂരേക്ക് സ്റ്റേജ് കാരിയറായി സര്‍വിസ് നടത്തിയതും എം.വി.ഡി നിരവധി തവണ പിഴയീടാക്കിയതും വിവാദമായിരുന്നു. നിയമപരമായാണ് സര്‍വിസ് എന്നായിരുന്നു…

    Read More »
Back to top button
error: