കൊല്ലത്തുനിന്ന് തിരുവനന്തപുരം വഴി ബംഗളൂരുവിലേക്ക് സര്‍വിസ് നടത്തി വന്ന പുഞ്ചിരി ട്രാവല്‍സിന്‍റെ ബസാണ് പിടികൂടിയത്.
കോണ്‍ട്രാക്‌ട് കാര്യേജ് പെര്‍മിറ്റ് ആണെങ്കിലും കൊല്ലം ആറ്റിങ്ങല്‍ തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്ന് യാത്രക്കാരെ കയറ്റിയാണ് വന്നത്. തിരുവനന്തപുരം ഇഞ്ചക്കലില്‍ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ച് പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റി.
ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ സാധാരണ പാസഞ്ചര്‍ ബസ് പോലെ സ്റ്റേജ് കാര്യേജായി സര്‍വിസ് നടത്തിയാല്‍ അധികൃതര്‍ക്ക് നടപടിയെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ടൂറിസ്റ്റ് പെര്‍മിറ്റെടുത്ത് സ്റ്റേജ് കാര്യേജ് സര്‍വിസ് നടത്തിയതിന് പിഴ ഈടാക്കിയത് ചോദ്യം.ചെയ്ത് കൊല്ലം സ്വദേശിയായ ബസുടമ ഫയല്‍ ചെയ്ത ഹർജിയിലായിരുന്നു വിധി.
ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള റോബിൻ ബസ് പത്തനംതിട്ടയില്‍നിന്ന് കോയമ്ബത്തൂരേക്ക് സ്റ്റേജ് കാരിയറായി സര്‍വിസ് നടത്തിയതും എം.വി.ഡി നിരവധി തവണ പിഴയീടാക്കിയതും വിവാദമായിരുന്നു. നിയമപരമായാണ് സര്‍വിസ് എന്നായിരുന്നു ബസ് ഉടമയുടെ നിലപാട്. എന്നാല്‍, ഹൈക്കോടതി വിധി റോബിൻ ബസിനും തിരിച്ചടിയായി.