Month: November 2023

  • India

    ദീര്‍ഘദൂര ട്രെയിനുകളില്‍ ഇനി ഷോപ്പിംഗും നടത്താം!

    മുംബൈ: ദീര്‍ഘദൂര ട്രെയിനുകളില്‍ ഷോപ്പിംഗുകള്‍ നടത്താൻ അവസരമൊരുക്കി ഇന്ത്യൻ റെയില്‍വേ. അംഗീകൃത കച്ചവടക്കാര്‍ക്കാണ് ട്രെയിനുകളില്‍ കച്ചവടം നടത്താൻ കഴിയുക. ആദ്യ ഘട്ടത്തില്‍ മധ്യ റെയില്‍വേയുടെ മുംബൈ ഡിവിഷനുകളില്‍ നിന്നുള്ള ദീര്‍ഘദൂര ട്രെയിനുകളിലാണ് ഈ സംവിധാനം നടപ്പാക്കുക. ഭക്ഷ്യവസ്തുക്കള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, പത്രമാസികകള്‍, പുസ്തകങ്ങള്‍, മൊബൈല്‍/ലാപ്ടോപ്പ് ആക്സസറീസ്, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവയാണ് പര്‍ച്ചേസ് ചെയ്യാൻ സാധിക്കുക. 500 ഓളം കച്ചവടക്കാര്‍ക്കാണ് ദീര്‍ഘദൂര ട്രെയിനുകളില്‍ ഇത്തരത്തില്‍ കച്ചവടം നടത്താനുള്ള അംഗീകാരം നല്‍കുക. തിരഞ്ഞെടുക്കപ്പെടുന്ന കച്ചവടക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ലൈസൻസ് നല്‍കുന്നതാണ്. മെയില്‍, എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളില്‍ കച്ചവടക്കാരുടെ സേവനം ലഭ്യമാകും.

    Read More »
  • India

    കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷല്‍ ട്രെയിനുകള്‍ കൂടി

    കോട്ടയം: ശബരിമല തീര്‍ഥാടകരുടെ തിരക്ക് പരിഗണിച്ച്‌ കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു. ഹുബ്ബള്ളി-കോട്ടയം റൂട്ടിലാണ് സർവീസ്.ആദ്യ ട്രെയിൻ  (07305) ഡിസംബര്‍ രണ്ടുമുതലും ഹുബ്ബള്ളി-കോട്ടയം രണ്ടാമത്തെ  സ്പെഷല്‍ എക്സ്പ്രസ് (07307) ഡിസംബര്‍ അഞ്ചുമുതലും സര്‍വിസ് നടത്തും. ജനുവരി 17 വരെയാണ് സര്‍വിസ്.  സ്പെഷല്‍ എക്സ്പ്രസ് (07305) ശനിയാഴ്ചകളില്‍ രാവിലെ 10.30ന് ഹുബ്ബള്ളിയില്‍നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 8.15ന് കോട്ടയത്തെത്തും. സ്പെഷല്‍ എക്സ്പ്രസ് (07307) ചൊവ്വാഴ്ചകളില്‍ രാവിലെ 11ന് ഹുബ്ബള്ളിയില്‍നിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 8.15ന് കോട്ടയത്തെത്തും. ഹാവേരി, റാണിബെന്നൂര്‍, ദാവൻഗരെ, ബിരുര്‍, അരസിക്കരെ, തുമകൂരു, ചിക്കബാണവാര, എസ്.എം.വി.ടി ബംഗളൂരു, കെ.ആര്‍. പുരം, വൈറ്റ്ഫീല്‍ഡ്, ബംഗാര്‍പേട്ട്, സേലം, ഈറോഡ്, പോത്തന്നൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുണ്ടാകുക. ഡിസംബര്‍ മൂന്നുമുതല്‍ കോട്ടയം-ഹുബ്ബള്ളി വീക്ക്‍ലി സ്പെഷല്‍ എക്സ്പ്രസ് (07306) ഞായറാഴ്ചകളിലും കോട്ടയം- ഹുബ്ബള്ളി വീക്ക്‍ലി സ്പെഷല്‍ എക്സ്പ്രസ് (07308) ഡിസംബര്‍ ആറുമുതല്‍ ബുധനാഴ്ചകളിലും രാവിലെ 11ന് കോട്ടയത്തുനിന്ന് പുറപ്പെട്ട്…

    Read More »
  • India

    മാല മോഷണം; കോയമ്പത്തൂരിൽ മൂന്ന് മലയാളികള്‍ അറസ്റ്റില്‍

    കോയമ്ബത്തൂരിലെ കുനിയമുത്തൂരില്‍ നിന്ന് മാല മോഷ്ടിച്ച കേസില്‍ മൂന്ന് മലയാളികള്‍ അറസ്റ്റില്‍. കേരളത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന റിഷഭ് (27), മുഹമ്മദ് യാസിൻ (20), റോബിൻ (25) എന്നിവരെയാണ് സ്‌പെഷല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് കമ്മീഷണര്‍ ബാലകൃഷ്ണന്‍റെ നിര്‍ദേശപ്രകാരം അസിസ്റ്റന്‍റ് കമ്മീഷണര്‍ രഘുപതിരാജയുടെ നേതൃത്വത്തില്‍ നാല് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച്‌ 300 സിസിടിവി കാമറകള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ദീപാവലി ദിനത്തില്‍ രാവിലെ 6.30 ഓടെ രണ്ട് സ്ത്രീകളുടെ മാലകള്‍ അക്രമികള്‍ തട്ടിയെടുത്തു. 22ന് പുലര്‍ച്ചെ വീണ്ടും കുനിയമുത്തൂരിലും പ്രാന്തപ്രദേശങ്ങളിലും മാല മോഷണം നടന്നിരുന്നു. ഇവരില്‍ നിന്ന് 21 പവൻ ആഭരണങ്ങളും കത്തിയും ഇരുചക്രവാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

    Read More »
  • Food

    കല്ലു പോലെ ഇരിക്കാത്ത മൃദുലമായ ദോശയുണ്ടാക്കാൻ ഇതാ ചില പൊടിക്കൈകൾ 

    മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് ദോശ.പലതരത്തിലുള്ള ദോശകൾ ഉണ്ടെങ്കിലും എല്ലാത്തിനും എന്നും ഡിമാൻഡാണ്.ദോശയുടെ രുചികൂട്ടുന്നത് അതിൻ്റെ മയവും മൃദുലതയുമാണ്.കല്ലു പോലെ ഇരിക്കാത്ത മൃദുലമായ ദോശയുണ്ടാക്കാൻ ചില പൊടിക്കൈകളുണ്ട്. മൂന്ന് കപ്പ് അരിയ്ക്ക് ഒരു കപ്പ് ഉഴുന്ന് എന്ന അനുപാതത്തില്‍ വേണം ദോശയ്ക്കുള്ള മാവ് തയ്യാറാക്കേണ്ടത്. ദോശമാവ് ഉണ്ടാക്കുമ്പോള്‍ ഒരു സ്പൂണ്‍ കടലയും ഒരു സ്പൂണ്‍ തുവരപരിപ്പും അര സ്പൂണ്‍ ഉലുവയും ചേര്‍ത്താല്‍ ദോശയുടെ സ്വാദും മണവും കൂടും.മാവില്‍ അല്‍പ്പം അവല്‍ ചേര്‍ത്തരച്ചാൽ, മൊരിഞ്ഞ ദോശയുണ്ടാക്കാം. ദോശ മാവ് തയ്യാറാക്കുമ്പോള്‍ ഒരു കൈപ്പത്തി ചോറ് ചേര്‍ത്തരച്ചാല്‍ മൃദുവായ ദോശ ലഭിക്കും.ദോശക്കല്ലില്‍ മാവ് ഒട്ടിപ്പിടിച്ചാല്‍, സവാള മുറിച്ച് കല്ല് തുടച്ചശേഷം ദോശയുണ്ടാക്കുക.കല്ല് അധികം ചൂടായാല്‍, ഒരു കപ്പ് വെള്ളത്തില്‍ അര ടേബിള്‍ സ്പൂണ്‍ എണ്ണ ചേര്‍ത്തിളക്കിയ വെള്ളം തളിച്ചശേഷ ദോശ ചുടാം. ദോശമാവില്‍ അല്‍പ്പം മൈദ ചേര്‍ത്ത്, പുളിക്കുമ്പോള്‍ ദോശയുണ്ടാക്കുക, നല്ല മയമുള്ള ദോശ കിട്ടും.ദോശമാവിന് പുളി കൂടിയാല്‍ എന്തുചെയ്യും. സവാള അരിഞ്ഞ് ചേര്‍ത്ത് ദോശയുണ്ടാക്കൂ.…

    Read More »
  • NEWS

    സലാം എയറിന്‍റെ മസ്കത്ത്-തിരുവനന്തപുരം സർവീസ്‌  ജനുവരി മൂന്ന് മുതൽ തുടങ്ങും

    തിരുവനന്തപുരം:ഒമാന്‍റെ ബജറ്റ് എയർ വിമാനമായ സലാം എയറിന്‍റെ മസ്കത്ത്-തിരുവനന്തപുരം സർവീസ്‌  ജനുവരി മൂന്ന് മുതൽ തുടങ്ങും. ആഴ്ചയിൽ രണ്ട് വീതം സർവിസുകളായിരിക്കും ഉണ്ടാവുക. ടിക്കറ്റ് ബുക്കിങ്‌ തുടങ്ങിയിട്ടുണ്ട്. ബുധൻ, ഞായർ ദിവസങ്ങളിൽ മസ്കത്തിൽനിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.25ന് തിരുവനന്തപുരത്തെത്തും. 66.20 റിയാലാണ് ടിക്കറ്റ് നിരക്ക്. ഇതിൽ ഏഴ് കിലോ ഹാൻഡ് ബാഗും 20 കിലോ ചെക്ക് ഇൻ ലഗേജും കൊണ്ടുപോകാൻ കഴിയും.ഏഴ് റിയാൽ അധികം നൽകിയാൽ ചെക്ക് ഇൻ ലഗേജ് 30 കിലോ ആക്കി ഉയർത്താനും സാധിക്കും.  തിരുവനന്തപുരത്തുനിന്ന് മസ്കത്തിലേക്ക് തിങ്കൾ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവിസ്. പുലർച്ചെ 4.10ന് പുറപ്പെടുന്ന വിമാനം രാവിലെ 6.30ന് മസ്കത്തിൽ എത്തും. 115.50റിയാലാണ് ടിക്കറ്റ് നിരക്ക്.

    Read More »
  • NEWS

    ഹൃദയാഘാതത്തെ തുടർന്ന് പൊന്നാനി സ്വദേശി കുവൈത്തിൽ മരിച്ചു

    കുവൈറ്റ് സിറ്റി : പൊന്നാനി പുല്ലോണത്ത് അത്താണി സ്വദേശി ഷാജി വട്ടപ്പറമ്പിൽ  (53)  ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മരണപ്പെട്ടു.  22 വർഷത്തേളമായി പ്രവാസ ജീവിതം നയിക്കുന്ന ഷാജി, പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ജലീബ് മേഖല അംഗമായിരുന്നു. യുണൈറ്റഡ് അലുമിനിയം മെറ്റൽ കോട്ടിങ്ങ് കമ്പനിയിൽ പി ആർ ഒ ആയി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: ആർ വി കുഞ്ഞിമോൻ. മാതാവ് : സുഹറ. ഭാര്യ:  ഷാഹിന, സഹോദരൻ : ആർ വി നവാസ് (ഖത്തർ) സഹോദരി: ഫൗസിയ (സഊദി റിയാദ് )  മൃതദേഹം  വൈകിട്ടത്തെ എമിറേറ്റ്സ് ഫ്ലൈറ്റിൽ നാട്ടിലേക്ക് കൊണ്ട്പോകും.

    Read More »
  • India

    ഗുജറാത്തിൽ പുതിയ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി കേന്ദ്രം

    ന്യൂഡൽഹി: ഗുജറാത്തിൽ പുതിയ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി കേന്ദ്രം.ഗുജറാത്തിലെ ബിലിമോറ മുതല്‍ സൂറത്ത് വരെയുള്ള 50 കിലോമീറ്റര്‍ ദൂരമാകും ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടുക. 2026-ഓടെ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ എത്തുമെന്നും തുടർന്ന് കൂടുതൽ നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും റയിൽവെ മന്ത്രി  അശ്വിനി വൈഷ്‌ണവ് പറഞ്ഞു .  രാജ്യത്തെ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ച വന്ദേ ഭാരത് ട്രെയിനുകള്‍, സെക്കന്റ് ക്ളാസ് അണ്‍ റിസര്‍വ്ഡ്, സെക്കന്റ് ക്ളാസ് 3 ടയര്‍ സ്ളീപ്പര്‍ അടങ്ങിയ നോണ്‍ എസി വന്ദേ സാധാരണ്‍ ട്രെയിനുകള്‍ എന്നിവയ്‌ക്ക് പുറമേയാണ് ബുള്ളറ്റ് ട്രെയിനുകള്‍ എത്തുന്നത്. കൊവിഡിന് മുൻപ് രാജ്യത്തെ യാത്രാട്രെയിനുകള്‍ 1768  ആയിരുന്നെങ്കില്‍ ഇപ്പോഴത് 2124 ആയതായും റെയില്‍വെ മന്ത്രി പറഞ്ഞു. സബര്‍ബൻ, പാസഞ്ചര്‍ സര്‍വീസുകളും കൂടി.

    Read More »
  • India

    കനത്ത മഴ: വെള്ളക്കെട്ടില്‍ മുങ്ങി ചെന്നൈ നഗരം; സ്കൂളുകൾക്ക് അവധി 

    ചെന്നൈ: കനത്ത മഴയില്‍  മുങ്ങി ചെന്നൈ നഗരം.ഇന്നലെ വൈകിട്ട് പെയ്ത ശക്തമായ മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ചെന്നൈ അടക്കം അഞ്ച് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖാപിച്ചിട്ടുണ്ട്. ഇന്നും തീവ്ര മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച വരെ മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍ അടിയന്തിരമായി സന്ദര്‍ശിക്കാൻ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിര്‍ദ്ദേശം നല്‍കി.

    Read More »
  • Kerala

    സന്നിധാനത്ത് എല്ലാ കുട്ടികള്‍ക്കും പൊലീസിന്റെ ടാഗ് സംവിധാനം

    സന്നിധാനത്ത് അയ്യപ്പ ദര്‍ശനത്തിനെത്തുന്ന കുഞ്ഞയ്യപ്പന്മാര്‍ക്ക് സുരക്ഷയൊരുക്കാൻ ടാഗ് സംവിധാനവുമായി കേരള പൊലീസ്. ശബരിമലയില്‍ എത്തുന്ന കുട്ടികള്‍ കൂട്ടം തെറ്റിയാല്‍ അവരെ സുരക്ഷിത കരങ്ങളില്‍ എത്തിക്കാനാണ് കേരളാ പൊലീസിന്റെ ടാഗ് സംവിധാനം. ഒറ്റ നോട്ടത്തില്‍ ടാഗ് കണ്ടാല്‍ ഒരു വാച്ചാണെന്ന് തോന്നും. എന്നാല്‍ ഇതില്‍ ചില എഴുത്തുകളും അക്കങ്ങളും ഉണ്ട്. കുട്ടിയുടെ ഒപ്പം വന്നവരുടെ ഒപ്പമുള്ളവരുടെ ഫോണ്‍ നമ്ബര്‍, പേര് എന്നിവയാണ് വളയത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.  തിരക്കില്‍ കുഞ്ഞുങ്ങള്‍ കൈവിട്ട് പോയാല്‍ പൊലീസുകാരുടെ ശ്രദ്ധയില്‍ പെടുകയും കുഞ്ഞിന്റെ കയ്യിലെ ടാഗിലെ ഫോണ്‍ നമ്ബറില്‍ പൊലീസുകാര്‍ക്ക് ആശയവിനിമയം നടത്താനാകും. ബന്ധുവിന്റെ ഫോണ്‍ നമ്ബര്‍, പേര് എന്നിവ എഴുതിയ ടാഗ് കയ്യില്‍ കെട്ടിയാണ് പൊലീസ് ദര്‍ശനത്തിന് എത്തുന്ന കുട്ടികളെ പമ്ബയില്‍ നിന്ന് മല കയറ്റി വിടുന്നത്

    Read More »
  • Kerala

    300 രൂപയ്ക്ക് മൂന്നര മണിക്കൂര്‍ കൊച്ചിയുടെ മനം മയക്കുന്ന കാഴ്ചകള്‍ ബോട്ടിലിരുന്ന് ആസ്വദിക്കാം

    കൊച്ചി: 300 രൂപയ്ക്ക് മൂന്നര മണിക്കൂര്‍ കൊച്ചിയുടെ മനം മയക്കുന്ന കാഴ്ചകള്‍ ബോട്ടിലിരുന്ന് ആസ്വദിക്കാന്‍ സംസ്ഥാന ജലഗതാഗത വകുപ്പ് അവസരമൊരുക്കുന്നു. 2023 ഡിസംബറില്‍ ‘ ഇന്ദ്ര ‘ എന്ന ക്രൂസ് ബോട്ട് സര്‍വീസാണ് 300 രൂപയുടെ പാക്കേജുമായി എത്തുന്നത്.ദിവസേന രണ്ട് ട്രിപ്പുകളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. രാവിലെ 10.30നും, വൈകുന്നേരം 3.30നുമായിരിക്കും ട്രിപ്പ് ആരംഭിക്കുക. 100 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ് ക്രൂസ്.കൊച്ചിയില്‍ ആദ്യമായിട്ടാണ് ജലഗതാഗത വകുപ്പ് ക്രൂസ് സര്‍വീസ് ആരംഭിക്കുന്നത്. എറണാകുളം ജെട്ടിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഇന്ദ്ര വൈപ്പിൻ കടൽമുഖം, ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ കാഴ്ചകൾ കണ്ടാണ് മടങ്ങുക.ദിവസവും രണ്ടു സർവീസാണ് ഉണ്ടാകുക.

    Read More »
Back to top button
error: