KeralaNEWS

ഒന്നാം സമ്മാനം 20 കോടി ;ക്രിസ്തുമസ് – ന്യൂ ഇയർ ബമ്പർ വിപണിയിൽ 

ണം ബമ്പറിനൊപ്പം കിടപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇത്തവണത്തെ ക്രിസ്തുമസ് – ന്യൂ ഇയർ ബമ്പർ.പൂജാ ബമ്പറിന്റെ ആവേശത്തിന് പിന്നാലെ അടുത്ത ബമ്പറായ ക്രിസ്തുമസ് – ന്യൂഇയര്‍ ബമ്പർ ഇതിനകം തന്നെ വിപണിയിലെത്തിയിട്ടുമുണ്ട്.
ഇത്തവണ കോടിപതികളെ സൃഷ്ടിക്കുന്നതില്‍ ക്രിസ്തുമസ് ബമ്പറിന്റെ സ്ഥാനം ഓണം ബമ്പറിനൊപ്പമാണ്. 400 രൂപ ടിക്കറ്റില്‍ ഇത്തവണ 22 ഭാഗ്യശാലികളാണ് കോടിപതികളാകുന്നത്.

10 സീരീസിലാണ് ബമ്പർ പുറത്തിറക്കുന്നത്.ഒന്നാം സമ്മാനം 20 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 16 കോടി രൂപയായിരുന്നു. രണ്ടാം സമ്മാനവും ഇത്തവണ 20 കോടി രൂപയാണ്. ഒരു കോടി വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം.

 

Signature-ad

ഒന്നാം സമ്മാനം നേടുന്ന ഒരു കോടിപതിയും രണ്ടാം സമ്മാനം നേടുന്ന 20 കോടിപതികളും ഒപ്പം ഒന്നാം സമ്മാനത്തിന്റെ ലോട്ടറി വിറ്റ ഭാഗ്യശാലിയും ചേര്‍ത്താണ് ഇത്തവണ 22 പേര്‍ കോടിപതികളാകുന്നത്.

 

ഒന്നാം സമ്മാനത്തിന് അര്‍ഹമായ ലോട്ടറി വിറ്റ ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷനായി 2 കോടി  ലഭിക്കും. രണ്ടാം സമ്മാനത്തിന്റെ ടിക്കറ്റ് വിറ്റ ഏജൻസികള്‍ക്ക് ആകെ കമ്മീഷനായി ലഭിക്കുന്നതും 2 കോടി രൂപയാണ്.

 

ഒന്നാം സമ്മാനം നേടിയ ടിക്കറ്റിന്റെ അതേ  അക്കമുള്ള മറ്റ് സീരീസിലെ ടിക്കറ്റ് ഉടമകള്‍ക്ക് ഒരു ലക്ഷം രൂപ സമാശ്വാസ സമ്മാനമായി ലഭിക്കും. 10 ലക്ഷം രൂപ വീതം 30 പേര്‍ക്കാണ് മൂന്നാം സമ്മാനം. ഓരോ സീരീസില്‍ നിന്നും 3 സമ്മാനര്‍ഹര്‍ ഉണ്ടാകും. 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതമാണ് നാലാം സമ്മാനം. ഓരോ സീരീസില്‍ നിന്ന് രണ്ട് ജേതാക്കള്‍ വീതം ഉണ്ടാകും.

 

നാലാം സമ്മാന 20 പേര്‍ക്ക് 2 ലക്ഷം രൂപ വീത നല്‍കും. ഓരോ സീരീസില്‍ നിന്നും രണ്ട് വിജയികളെ നറുക്കെടുക്കും.5000 മുതൽ ടിക്കറ്റിന്റെ അവസാന നാല് അക്കങ്ങള്‍ക്ക് 400 രൂപ വരെയാണ് തുടർന്നുള്ള സമ്മാനങ്ങൾ.

 

സമ്മാന ഘടന മാറ്റിയതോടെ ഇത്തവണ സമ്മാന തുകയും സമ്മാനങ്ങളുടെ എണ്ണവും മാറിയിട്ടുണ്ട്. 2022 ലെ ക്രിസ്തുമസ് ന്യൂഇയര്‍ ബമ്പർ 3,88,840 സമ്മാനങ്ങളാണ് നല്‍കിയത്. ഈ വര്‍ഷം മൊത്തം സമ്മാനങ്ങളുടെ എണ്ണം 6,91,300 ആണ്. മുന്‍ വര്‍ഷത്തെക്കാള്‍ 3,02,460 സമ്മാനങ്ങളാണ് ഇക്കുറിയുള്ളത്. അതേസമയം ടിക്കറ്റ് നിരക്ക് കഴിഞ്ഞ വർഷത്തെ പോലെ 400 രൂപ  തന്നെയാണ്.

 

54 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചിരിക്കുന്നത്.2024 ജനുവരി 24 നാണ് നറുക്കെടുപ്പ്

Back to top button
error: