SportsTRENDING

ചഹാലിന് ആശ്വാസം !! ആ റെക്കോര്‍ഡ് ഇനി പ്രസീദ് കൃഷ്ണയ്ക്ക് സ്വന്തം

സ്ട്രേലിയക്കെതിരായ ടി20 പരമ്ബരയിലെ മൂന്നാം മത്സരത്തിലെ മോശം പ്രകടനത്തോടെ നാണക്കേടിൻ്റെ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യൻ പേസര്‍ പ്രസീദ് കൃഷ്ണ.

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഈ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് പരാജയപെട്ടിരുന്നു.

മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 223 റണ്‍സിൻ്റെ വിജയലക്ഷ്യം അവസാന പന്തിലാണ് ഓസ്ട്രേലിയ മറികടന്നത്. 48 പന്തില്‍ 8 ഫോറും 8 സിക്സും ഉള്‍പ്പടെ 104 റണ്‍സ് നേടിയ ഗ്ലെൻ മാക്സ്വെല്ലാണ് ഓസ്ട്രേലിയക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. വേഡ് 16 പന്തില്‍ 28 റണ്‍സും ട്രാവിസ് ഹെഡ് 18 പന്തില്‍ 35 റണ്‍സും നേടി.

Signature-ad

മത്സരത്തില്‍ നാലോവറുകള്‍ എറിഞ്ഞ പ്രസീദ് കൃഷ്ണയ്ക്കെതിരെ 68 റണ്‍സാണ് ഓസ്ട്രേലിയ അടിച്ചുകൂട്ടിയത്. അവസാന ഓവറില്‍ വിജയിക്കാൻ 21 റണ്‍സ് വേണമെന്നിരിക്കെ 24 റണ്‍സ് താരം വിട്ടുകൊടുത്തു.

ഈ മോശം പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 യില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഇന്ത്യൻ ബൗളറെന്ന മോശം റെക്കോര്‍ഡ് പ്രസീദ് കൃഷ്ണ സ്വന്തമാക്കി. 2018 ല്‍ സൗത്താഫ്രിക്കയ്ക്കെതിരെ നാലോവറില്‍ 64 റണ്‍സ് വഴങ്ങിയ യുസ്വെന്ദ്ര ചഹാലിൻ്റെ പേരിലായിരുന്നു ഇതിന് മുൻപ് ഈ റെക്കോര്‍ഡ് ഉണ്ടായിരുന്നത്.

Back to top button
error: