Month: November 2023

  • India

    ശ്രീരാമ പ്രതിഷ്ഠ;അയോധ്യയിലേക്ക് നൂറിലധികം സ്പെഷ്യല്‍ ട്രെയിനുകൾ 

    ലക്നൗ:അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച്‌ സ്പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയില്‍വേ. ഒരാഴ്ചയ്‌ക്കുള്ള നൂറിലധികം സ്പെഷ്യല്‍ ട്രെയിനുകളാണ് അയോധ്യയിലേക്ക് സര്‍വീസ് നടത്തുക. ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്‌, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ വിവിധ സോണുകളില്‍ നിന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയില്‍വേ മന്ത്രാലയത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

    Read More »
  • Kerala

    കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടിക്കാൻ കൂടുതല്‍ പൊലീസുകാര്‍

    കൊല്ലം: : ഓയൂരില്‍ ആറ് വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതികളെ തിരയാൻ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചു. കൂടുതല്‍ പൊലീസുകാരെ അന്വേഷണ സംഘം വിന്യസിച്ചു തുടങ്ങി. മൂന്ന് ജില്ലകളിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സംഘത്തില്‍ തിരുവനന്തപുരം റൂറല്‍, കൊല്ലം റൂറല്‍, കൊല്ലം സിറ്റി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് ഉള്ളത്. കഴിഞ്ഞ ദിവസം ഡിജിപിയുടെയും എഡിജിപിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അന്വേഷണം രണ്ട് ദിവസം പിന്നിട്ടിട്ടും  പ്രതികളെ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ പോലും ഇതുവരെ കിട്ടിയില്ല. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് പൊലീസിന്റെ അന്വേഷണത്തെ സാരമായി ബാധിച്ചിച്ചിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍, സഞ്ചരിച്ച വഴി, താമസിപ്പിച്ച വീട്, വ്യാജ നമ്ബര്‍ പ്ലേറ്റ് ഉണ്ടാക്കിയ സ്ഥാപനം എന്നിവ ഇനിയും കണ്ടെത്താനുണ്ട്.

    Read More »
  • India

    ലോക്കോ പൈലറ്റുമാര്‍ പണിമുടക്കി; ഉത്തർപ്രദേശിൽ 2500 ട്രെയിൻ യാത്രക്കാർ പെരുവഴിയിൽ 

    ലഖ്‌നൗ: ലോക്കോ പൈലറ്റുമാര്‍ അപ്രതീക്ഷിതമായി ജോലിയില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് രണ്ട് എക്‌സ്പ്രസ് ട്രെയിനുകളിലെ 2500-ലധികം യാത്രക്കാര്‍ പെരുവഴിയില്‍. ബുധനാഴ്ച ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ ബുര്‍വാള്‍ ജംഗ്ഷനിലാണ് സംഭവം. ഒരു ട്രെയിനിലെ ജീവനക്കാര്‍ ഡ്യൂട്ടി സമയം കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി സേവനം അവസാനിപ്പിച്ചപ്പോള്‍ മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റ് അസുഖ ബാധിതനാണെന്ന് പറഞ്ഞ് പിന്മാറി. ട്രെയിനിനുള്ളില്‍ വെള്ളമോ ഭക്ഷണമോ വൈദ്യുതിയോ ഇല്ലാതെ മണിക്കൂറുകള്‍ യാത്രക്കാര്‍ വലഞ്ഞു. തുടര്‍ന്ന് രോഷാകുലരായ യാത്രക്കാര്‍ പ്രതിഷേധിക്കുകയും അതുവഴി വന്ന ട്രെയിൻ തടയുകയും ചെയ്തു. സഹര്‍സ – ന്യൂഡല്‍ഹി സ്‌പെഷ്യല്‍ ഫെയര്‍ ഛത്ത് പൂജ സ്‌പെഷ്യല്‍ (04021), ബറൗണി-ലക്‌നൗ ജംഗ്ഷൻ എക്‌സ്‌പ്രസ് (15203) എന്നീ ട്രെയിനുകളിലെ ജീവനക്കാരാണ് മുന്നറിയിപ്പില്ലാതെ ജോലി അവസാനിപ്പിച്ചത്.

    Read More »
  • India

    ഒരു മണിക്കൂറില്‍ തെരുവുനായ ഓടിച്ചിട്ട് കടിച്ചത് 29 പേരെ; പരിശോധനാഫലത്തില്‍ ഞെട്ടി നാട്ടുകാര്‍

    ചെന്നൈ: ഒരു മണിക്കൂറിനുള്ളില്‍ 29 പേരെ ഓടിച്ചിട്ട് കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേരെ കടിച്ച തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു. ഈ നായയെ പരിശോധനയ്ക്ക് വിധേയമാക്കിയതിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ചെന്നൈയിലെ റോയാപുരം ഭാഗത്താണ് ഏതാനും ദിവസം മുന്‍പ് തെരുവുനായയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസമാണ് മദ്രാസ് വെറ്റിനറി കോളേജ് പരിശോധനാഫലം പുറത്ത് വിട്ടത്. 10 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. പരിക്കേറ്റവരില്‍ 24 പേരുടെ മുറിവ് ആഴമുള്ളതായിരുന്നു. നായ കടിയേറ്റ എല്ലാവര്‍ക്കും റാബീസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. സംഭവം വലിയ കോലാഹലം സൃഷ്ടിച്ചതിന് പിന്നാലെ പ്രദേശത്ത് നിന്ന് 52 തെരുവുനായകളേയാണ് നഗരസഭാ ജീവനക്കാര്‍ പിടികൂടിയത്. പിന്നാലെ നായകളുടെ സെന്‍സസ് എടുക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തിരക്കേറിയ ജി എ റോഡിലൂടെ പാഞ്ഞു നടന്ന തെരുവുനായ മുന്നില്‍ കണ്ടവരേയെല്ലാം ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ സംഘടിച്ചെത്തി നായയെ തല്ലിക്കൊന്നത്.…

    Read More »
  • Crime

    ചത്ത കോഴികളെ വില്‍ക്കാന്‍ ശ്രമം തടഞ്ഞ് നാട്ടുകാര്‍; രണ്ടുപേര്‍ കസ്റ്റഡിയില്‍

    തിരുവനന്തപുരം: കഴക്കൂട്ടത്ത് ചത്ത കോഴിയെ വില്‍ക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കഴക്കൂട്ടം കുളത്തൂര്‍ ജങ്ഷനിലെ ബര്‍ക്കത്ത് ചിക്കന്‍ സ്റ്റാളിലാണ് ചത്ത കോഴിയെ വില്‍ക്കാന്‍ ശ്രമം നടന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പൊലിസിനെയും നഗരസഭയെയും അറിയിക്കുകയായിരുന്നു. ഈ മേഖലയില്‍ നേരത്തെയും ഇത്തരത്തില്‍ ചത്ത കോഴിയെ വില്‍ക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇന്ന് രാവിലെ ചുള്ളിമാനൂരിലെ ഫാമില്‍ നിന്ന് കഴക്കൂട്ടത്തെ ചിക്കന്‍ സ്റ്റാളിലേക്ക് വാഹനത്തില്‍ കോഴികളെ എത്തിച്ചത്. ഇക്കൂട്ടത്തില്‍ ഏറെയും ചത്ത കോഴികളായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നാട്ടുകാര്‍ വിവരം പൊലീസിനെയും നഗരസഭയെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നഗരസഭയിലെ ആരോഗ്യവിവാഗം ഉദ്യോഗസ്ഥര്‍ എത്തി വാഹനം തുറന്നു പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ വാഹനത്തില്‍ നിരവധി ചത്തകോഴികളെ കണ്ടെത്തി. തുടര്‍ന്ന് വാഹനത്തിലെ ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ തന്നെ പ്രദേശത്ത് പരിശോധന വ്യാപകമാക്കിയിരുന്നു.

    Read More »
  • Kerala

    കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി; സര്‍ക്കാരിന് കനത്ത തിരിച്ചടി

    ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണു വിധി. പുനര്‍നിയമനം ചോദ്യംചെയ്തുള്ള ഹരജികളിലാണ് സംസ്ഥാന സര്‍ക്കാരിനു കനത്ത തിരിച്ചടിയായുള്ള കോടതി ഉത്തരവ്. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യംചെയ്ത് കോടതിയെ സമീപിച്ചത്. ഗോപിനാഥന്റെ പുനര്‍നിയമനത്തിനെതിരായ ഹര്‍ജികള്‍ ഒരു വര്‍ഷത്തോളമായി കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇതുമായി ബന്ധപ്പെട്ട വാദം കോടതി പൂര്‍ത്തിയാക്കിയത്. വിധി പറയാന്‍ വേണ്ടി മാറ്റിവയ്ക്കുകയായിരുന്നു. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും വി.സിയും ഹര്‍ജികളില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതില്‍ ശക്തമായ നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. യു.ജി.സി ചട്ടങ്ങളുടെ ലംഘനമാണു പുനര്‍നിയമനമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ചട്ടങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നും കണ്ണൂര്‍ സര്‍വകലാശാലയുടെ നിയമനത്തിന് അനുസൃതമായാണു നിയമനമെന്നുമായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം. അവസാനമായി വാദംകേട്ടപ്പോള്‍ സുപ്രധാനമായ നിരവധി ചോദ്യങ്ങള്‍ സുപ്രീംകോടതി ഉയര്‍ത്തി.…

    Read More »
  • India

    വിജയകാന്തിന്റെ ആരോഗ്യനില അതീവഗുരുതരം; വെന്റിലേറ്ററിലേയ്ക്ക് മാറ്റി

    ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. താരത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി. നടന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ശസ്ത്രക്രിയയ്ക്ക് ഉടന്‍ വിധേയനാക്കുമെന്നും ആശുപത്രി അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു. കടുത്ത ജലദോഷവും ചുമയും കാരണം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ പതിവ് പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങള്‍ക്കകം വീട്ടില്‍ തിരിച്ചെത്തുമെന്നുമായിരുന്നു ഡി.എം.ഡി.കെ. പത്രക്കുറിപ്പില്‍ വിശദീകരിച്ചത്. കുറച്ചുവര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമല്ലാത്ത വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

    Read More »
  • Kerala

    ‘യുവാക്കളെത്തി പ്രശ്‌നമുണ്ടാക്കി’യെന്ന് ഡിവൈഎഫ്‌ഐ നേതാവ്; തെറ്റായ വിവരം പ്രചരിപ്പിച്ചെന്ന് പരാതി

    കൊല്ലം: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഡിവൈഎഫ്‌ഐക്കെതിരെ പരാതി. അന്വേഷണം വഴി തെറ്റിക്കാന്‍ ഡിവൈഎഫ്‌ഐ ശ്രമിക്കുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്കു പരാതി നല്‍കി. കുട്ടിയെ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു ഡിവൈഎഫ്‌ഐ വനിതാ നേതാവ് ദൃക്‌സാക്ഷിയെന്ന മട്ടില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നു കാണിച്ചു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളമാണു പരാതി നല്‍കിയത്. കുട്ടിയെ മൈതാനത്ത് കണ്ടെത്തുന്നതിനു തൊട്ടുമുന്‍പ് ആശ്രാമത്തെ ഇന്‍കം ടാക്‌സ് ഓഫിസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ 2 യുവാക്കളെത്തി പ്രശ്‌നം ഉണ്ടാക്കിയെന്നും അവര്‍ തട്ടിക്കൊണ്ടുപോകല്‍ സംഘമാണെന്നു സംശയിക്കുന്നു എന്നുമായിരുന്നു വനിതാ നേതാവിന്റെ പ്രചരണം. യുവാക്കളെത്തിയ കാറിന്റെ നമ്പറും സൂചിപ്പിച്ചിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വാര്‍ത്തയില്‍ നിറയാന്‍ ഡിവൈഎഫ്‌ഐ നടത്തിയ ആസൂത്രിത നീക്കമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും വനിതാ നേതാവിന്റെ വിശദമൊഴി രേഖപ്പെടുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

    Read More »
  • Crime

    യുവതിയെ മാനഭംഗപ്പെടുത്തിയെന്ന കേസ്; ഹൈക്കോടതി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ തെറിച്ചു

    കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ഹൈക്കോടതി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പിജി മനുവിനെ പുറത്താക്കി. അഡ്വക്കേറ്റ് ജനറല്‍ രാജി എഴുതി വാങ്ങുകയായിരുന്നു. മനുവിനെതിരെ യുവതി നല്‍കിയ പരാതിയില്‍ ചോറ്റാനിക്കര പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയും യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചതിന് ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. തുടര്‍ന്ന് ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് ജനറലിന് രാജിനല്‍കുകയായിരുന്നു. രാജി അഡ്വക്കേറ്റ് ജനറല്‍ നിയമസെക്രട്ടറിക്ക് കൈമാറും. മാനഭംഗക്കേസിലെ ഇരയായ യുവതിയാണ് നിയമസഹായം തേടി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 11ന് ഔദ്യോഗിക വാഹനത്തില്‍ യുവതിയുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.  

    Read More »
  • India

    അഞ്ചുവര്‍ഷം കേസ് നടത്തി വിവാഹമോചനം; അഞ്ചു വര്‍ഷത്തിനുശേഷം ദമ്പതികള്‍ വീണ്ടും ഒന്നിച്ചു

    ന്യൂഡല്‍ഹി: വേര്‍പിരിഞ്ഞ ഭര്‍ത്താവിന് ഹൃദയാഘാതമുണ്ടായതോടെ വിവാഹമോചിതയായ ഭാര്യ വീണ്ടും ഭര്‍ത്താവുമായി ഒന്നിച്ചു. ആഘോഷപൂര്‍വം പരമ്പരാഗത ചടങ്ങുകളോടെ ഇവരുടെ വിവാഹവും നടന്നു. യു.പി ഗാസിയാബാദിലെ കൗസമ്പിയിലാണ് സംഭവം. ഹൃദയസംബന്ധമായ അസുഖത്തെ വീണ്ടും ഒന്നിച്ചത്. വിനയ് ജയ്‌സ്വാളും പൂജ ചൗധരിയുമാണ് പിരിഞ്ഞുപോയെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പുതുജീവിതം തുടങ്ങിയത്. 2012ലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍, വിവാഹതിരായി ഒരു വര്‍ഷത്തിനുള്ളില്‍ ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. കാര്യങ്ങള്‍ വഷളായതോടെ അവര്‍ വിവാഹമോചനത്തിന് അപേക്ഷിക്കാന്‍ തീരുമാനിച്ചു. ഗാസിയാബാദിലെ കുടുംബ കോടതി, ഹൈക്കോടതി, സുപ്രിം കോടതി എന്നിങ്ങനെ മൂന്ന് കോടതികളിലൂടെയാണ് ഇവരുടെ വിവാഹമോചന കേസ് കടന്നുപോയത്. കേസിനായി അഞ്ചുവര്‍ഷം ഇവര്‍ക്ക് കോടതി കയറിയിറങ്ങേണ്ടി വന്നു. ഒടുവില്‍ 2018 ല്‍ കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു. കഴിഞ്ഞ ആഗസ്തില്‍ വിനയിന് ഹൃദയാഘാതമുണ്ടാവുകയും ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു. ഇതറിഞ്ഞ പൂജ മുന്‍ഭര്‍ത്താവിന്റെ സുഖവിവരങ്ങള്‍ അറിയാന്‍ ആശുപത്രിയിലെത്തി. ഇരുവരും ഒരുമിച്ച് സമയം ചെലവഴിച്ചതോടെ വീണ്ടും പ്രണയം തളിര്‍ക്കുകയും അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് വീണ്ടും വിവാഹം കഴിക്കാന്‍…

    Read More »
Back to top button
error: