LIFELife Style

”ഹീ ഈസ് എ റോങ്ങ് പേഴ്‌സണ്‍! കല്യാണത്ത് മുന്‍പ്, എന്നെ ഒരുപാട് ദ്രോഹിച്ചു”! ഗോപീസുന്ദറിനെ കുറിച്ച് ബാല പറയുന്നു

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ബാല. തമിഴില്‍ നിന്നാണ് തുടങ്ങിയത് എങ്കിലും ബാല ഇപ്പോള്‍ മലയാള സിനിമയുടെ വളര്‍ത്തു പുത്രനാണ്. ബാല ഏറ്റവും അധികം സിനിമകള്‍ ചെയ്തത് മലയാളത്തില്‍ തന്നെയാണ്. അഭിനിയച്ച സിനിമകളുടെ പേരില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ ചില കാര്യങ്ങളുടെ പേരിലും ബാല കുറച്ചധികം കാലങ്ങളായി നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സജീവമായ ബാല സിനിമ വിശേഷങ്ങള്‍ പോലെ തന്നെ തന്റെ വ്യക്തി ജീവിതവും ആരാധര്‍ക്ക് മുന്‍പില്‍ തുറന്നു കാട്ടാറുണ്ട്. പങ്കെടുന്ന ഓരോ അഭിമുഖത്തിലും ബാല അറിഞ്ഞോ അറിയാതെയോ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് പരമാര്‍ശിക്കാറുള്ളത് ഒക്കെയും വാര്‍ത്തകളും വിവാദങ്ങളുമാകാറുണ്ട്. ഇപ്പോഴിതാ ബാല നല്‍കിയ ഒരു അഭിമുഖത്തില്‍ ഗോപി സുന്ദറിനെ കുറിച്ച് വിവാദമായ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അദ്ദേഹം.

‘അമൃത സുരേഷിനെ സംബന്ധിച്ചിടത്തോളം ഗോപി സുന്ദറിനെ തിരഞ്ഞെടുത്തത് ഒരു റോങ്ങ് ചോയ്‌സ് ആണെന്ന് ബാലയ്ക്ക് തോന്നുന്നുണ്ടോ?’ എന്നായിരുന്നു ചോദ്യം. ബാലയുടെ മറുപടി ഇങ്ങനെ:

ബാല ഗോപീസുന്ദറിനെ കുറിച്ച് വിവാദമായ രീതിയില്‍ പ്രതികരിച്ചിരിക്കുന്നത്. ”എന്നെ സംബന്ധിച്ചിടത്തോളം ഐ ഡോണ്ട് ലൈക് ഗോപി സുന്ദര്‍. ഹീ ഈസ് എ റോങ്ങ് പേഴ്‌സണ്‍. അയാള്‍ ശരിക്കും ഒരു മോശം മനുഷ്യനാണ്. അത് ഡയറക്ട് ആയിട്ട് ആരോട് വേണമെങ്കിലും പറയാന്‍ എനിക്ക് സാധിക്കും. ഒരു തെറ്റായിട്ടുള്ള മനുഷ്യന്‍. ഗോപി സുന്ദറിനെയും അമൃതയും കുറിച്ച് സംസാരിക്കാനുള്ള റൈറ്റ്‌സ് എനിക്കുമില്ല നിങ്ങള്‍ക്കുമില്ല. പക്ഷേ ഗോപി സുന്ദരനെ കുറിച്ച് മാത്രം ചോദിച്ചാല്‍ ഞാന്‍ പറയും അയാള്‍ ഒരു തെറ്റായ മനുഷ്യനാണെന്ന്. പേഴ്‌സണലിയും പ്രൊഫഷണലിയും എനിക്ക് ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ട്. ഈ കല്യാണത്തിന് മുന്‍പാണ് അതൊക്കെ. ഞാന്‍ അതൊക്കെ തുറന്നു പറഞ്ഞാല്‍ ഒരു മലയാളി പോലും അയാളെ തിരിഞ്ഞുനോക്കില്ല”.

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് ശേഷം ഇതിനു മുന്‍പും പ്രതികരണവുമായി അമൃത സുരേഷിന്റെ മുന്‍ ഭര്‍ത്താവ് കൂടിയായ നടന്‍ ബാല രംഗത്ത് വന്നിട്ടുണ്ട്. അതെന്റെ ലൈഫ് അല്ല, ഞാന്‍ എന്റെ പുതിയ ജീവിതത്തില്‍ സന്തോഷവാനാണ്. അവരും നന്നായി ഇരിക്കട്ടെയെന്നാണ് നടന്‍ ബാല പ്രതികരിച്ചത്. അമൃതയുടെ ജീവിതത്തെ കുറിച്ച് താന്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ബാല മുന്‍പും വ്യക്തമാക്കിയിട്ടുണ്ട്.

അമൃത സുരേഷിനും തനിക്കുമിടയിലെ ബന്ധം ഇരുവരുടെയും മകള്‍ പാപ്പു ( അവന്തിക) മാത്രമാണെന്ന് ആയിരുന്നു ബാല പറഞ്ഞത്. ‘പാപ്പു എന്റെ മകളാണ്, ഞാനാണ് അച്ഛന്‍. അത് ഈ ലോകത്ത് ആര്‍ക്കും മാറ്റാന്‍ പറ്റില്ല. എന്നെ കാണിക്കുന്നുണ്ടോ, കാണിക്കുന്നില്ലേ എന്നതൊന്നുമല്ല, പാപ്പു എന്റെ മകള്‍ തന്നെയാണ്. ദൈവത്തിന് പോലും അവകാശമില്ല ഒരു അച്ഛനെയും മകളെയും പിരിക്കാന്‍. ആ ഒരു കാര്യത്തില്‍ മാത്രമാണ് ഒരു ചെറിയ ബന്ധമുള്ളത്. ബാക്കിയുള്ളതൊക്കെ അവരവരുടെ കാര്യങ്ങളാണ്. അന്നും ഇന്നും എല്ലാ കാര്യത്തിലും നല്ലത് ചെയ്താല്‍ നല്ലത് വരും. മോശം ചെയ്താല്‍ മോശം വരും’ എന്നായിരുന്നു ബാല പറഞ്ഞത്.

സ്റ്റാര്‍ സിങറില്‍ അതിഥിയായെത്തിയ ബാലയും മത്സരാര്‍ത്ഥിയായ അമൃതയും തമ്മിലുള്ള സൗഹൃദം പതുക്കെ പ്രണയത്തിലേക്ക് വഴുതുകയായിരുന്നു. പിന്നീട് കൂടുതല്‍ സമയം പാഴാക്കാതെ ബാല ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും അവര്‍ അമൃതയുടെ വീട്ടുകാരുമായി തീരുമാനിച്ച് വിവാഹം ഉറപ്പിയ്ക്കുകയുമായിരുന്നു. 2020 ല്‍ ആയിരുന്നു ഇവരുടെ വിവാഹമോചനം നടക്കുന്നത്. വിവാഹമോചനത്തിന് ശേഷം മകള്‍ അമൃതയ്ക്ക് ഒപ്പമാണ് താമസം. മുന്‍ ഭാര്യയുമായുള്ള വിവാഹബന്ധം പിരിഞ്ഞ ശേഷമാണു ബാല ഡോക്ടര്‍ കൂടിയായ എലിസബത്തിനെ വിവാഹം കഴിക്കുന്നത്.

സോഷ്യല്‍മീഡിയയില്‍ കുറച്ചു ദിവസങ്ങളായുള്ള സംസാര വിഷയം അമൃത സുരേഷ്- ഗോപി സുന്ദര്‍ വിഷയമാണ്. ഒരു ഭാഗത്ത് ഇരുവരും വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. മറുഭാഗത്ത് എന്തുതന്നെ ആയാലും അമൃതയും, ഗോപിയും ഇതേ കുറിച്ച് ഒരക്ഷരവും പ്രതികരിച്ചിട്ടില്ല. അടുത്തിടെയാണ് അമൃത പുതിയ വീട്ടിലേക്ക് താമസം മാറിയത്. മകള്‍ക്കും മറ്റ് കുടുംബത്തിനും ഒപ്പം പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന്റെ സന്തോഷമാണ് അമൃത ഇന്‍സ്റ്റ സ്റ്റോറിയിലൂടെ പങ്കിട്ടതും. ഈ ചടങ്ങിലൊന്നും ഗോപീ സുന്ദറിനെ കാണാതിരുന്നത് ആളുകള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയിരുന്നു.

മകളെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്നും അവളെ കുറിച്ചുള്ള ഓര്‍മ്മകളും ബാല എല്ലായിടത്തും പങ്കുവയ്ക്കാറുണ്ട്. ചെന്നൈയില്‍ ആയാലും, കേരളത്തില്‍ ആയാലും ജീവിതത്തില്‍ ഞാന്‍ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് തന്റെ മകളെയാണ് എന്നാണ് ബാല പറഞ്ഞത്. എന്താണ് സംഭവം എന്ന് നിങ്ങള്‍ക്ക് എല്ലാം അറിയുമായിരിയ്ക്കും. ആ വിഷയത്തില്‍ എനിക്ക് കൂടുതല്‍ സംസാരിക്കാന്‍ താത്പര്യമില്ല എന്നായിരുന്നു മുന്‍പ് മകളെ കുറിച്ച് പറഞ്ഞപ്പോഴൊക്കെ ബാല പറഞ്ഞിരുന്നത്. കരള്‍രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയിലായ വേളയില്‍ അമൃത മകള്‍ പാപ്പുവിനൊപ്പം എത്തിയിരുന്നു. നീണ്ടകാലത്തിനു ശേഷം ബാല മകളെ കണ്ടത് അവിടെവച്ചായിരുന്നു എന്നും ബാല പറഞ്ഞിരുന്നു.

 

 

Back to top button
error: