ആരു നീ അഴകിന്‍ദേവതേ? പാതി മുഖം മറച്ച ഈ നടിയുടെ മടങ്ങിവരവ് നിങ്ങളും ആഗ്രഹിക്കുന്നില്ലേ?
വിവാഹത്തോടെ അഭിനയം നിര്‍ത്തി, കുടുംബ ജീവിത്തിലേക്ക് കടന്ന പല നടിമാരുടെയും തിരിച്ചുവരവ് മലയാളി പ്രേക്ഷകര്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു. അങ്ങനെ പല നടിമാരും തിരിച്ചെത്തി. മഞ്ജു വാര്യരുടെ വരവ് എല്ലാം മലയാളികള്‍ അത്രകണ്ട് ആഘോഷിച്ചു. ഇനി കാത്തിരിക്കുന്നത്, ഒരാളുടെ തിരിച്ചുവരവിന് വേണ്ടിയാണ്. മഴയും, മേഘമല്‍ഹാറും എല്ലാം പെയ്തിറങ്ങിയ ആ വരവ്. മലയാളികളുടെ ആ പ്രിയപ്പെട്ട നടി അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. അങ്ങനെ പങ്കുവച്ച പുതിയ ഫോട്ടോയാണിത്.
ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തിയ സംയുക്ത വര്‍യുടെ ഒരു ഫോട്ടോ പോലും കിട്ടാന്‍ ഒരുപാട് ബുദ്ധിമുട്ടിയ കാലം ഉണ്ടായിരുന്നു. ക്യാമറയ്ക്ക് മുന്നിലേക്ക് വാരാനേ സംയുക്തയ്ക്ക് താത്പര്യം ഇല്ല എന്നാണ് അപ്പോള്‍ ബിജു മേനോന്‍ പറഞ്ഞത്. പിന്നീടാണ് നടി ഇന്‍സ്റ്റഗ്രാമില്‍ സജീവമായത്. ചില ഫോട്ടോകള്‍ എല്ലാം അപൂര്‍വ്വമായി പങ്കുവയ്ക്കാന്‍ തുടങ്ങി.
കുടുംബ ചിത്രങ്ങളും, യോഗ ചെയ്യുന്ന ചിത്രങ്ങളും ഒക്കെയാണ് കൂടുതലും പങ്കുവയ്ക്കുന്നത്. അഭിനയം നിര്‍ത്തിയതിന് ശേഷം സംയുക്ത വര്‍മ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് യോഗ ചെയ്യാന്‍ വേണ്ടിയാണത്രെ. ശരീരത്തില്‍ വന്ന മാറ്റവും, അമിത വണ്ണവും തന്നെ ഡിപ്രഷനിലേക്ക് കൊണ്ടു പോയിരുന്നു എന്നും, അതില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിഞ്ഞത് യോഗ പ്രാക്ടീസ് ചെയ്തതിലൂടെയാണ് എന്നും സംയുക്ത വര്‍മ പറഞ്ഞിരുന്നു.
സംയുക്ത അഭിനയത്തിലേക്ക് തിരിച്ചുവരില്ലേ എന്ന് ബിജു മേനോന്‍ വര്‍ഷങ്ങളായി കേള്‍ക്കുന്ന ചോദ്യമാണ്. സാള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രത്തില്‍ ബിജു മേനോന് ഒപ്പം അഭിനയിക്കാന്‍ പറ്റിയ ഒരു പെയറിനെ തിരയുന്ന സമയത്ത് പോലും സംയുക്തയോട് തിരിച്ചുവരവിനെ കുറിച്ച് ബിജു മേനോന്‍ സംസാരിച്ചിരുന്നുവത്രെ. ‘എനിക്കിനി അഭിനയിക്കാന്‍ പറ്റില്ല, പ്രത്യേകിച്ചും ബിജു ചേട്ടനൊപ്പം. എന്നോട് ചിരിച്ചു പോകും’ എന്നാണത്രെ അന്ന് സംയുക്ത പറഞ്ഞത്.