NEWSWorld

അവിശ്വസിനീയം, പക്ഷേ സത്യം: യു.എ.ഇയില്‍ മലയാളി യുവാവിന് 45 കോടിയുടെ ഭാഗ്യം

    മഹാഭാഗ്യം സ്വപ്നമോ, അതോ സത്യമോ എന്ന സന്ദേഹത്തിൽ നിന്നും ശ്രീജു ഇപ്പോഴും മോചനം നേടിയിട്ടില്ല. യുഎഇ നറുക്കെടുപ്പിലൂടെ ഈ മലയാളി യുവാവിനെ തേടി എത്തിയത് 45 കോടി രൂപ. മഹ്‌സൂസ് 154-മത് നറുക്കെടുപ്പിലാണ് ശ്രീജുവിന് 2 കോടി ദിര്‍ഹത്തിന്റെ ലോട്ടറിയടിച്ചത്, ഏകദേശം 45 കോടി ഇന്ത്യന്‍ രൂപ. ഫുജൈറയിലെ ഓയില്‍ ആന്‍ഡ് ഗ്യാസ് വ്യവസായത്തില്‍ കണ്‍ട്രോള്‍ റൂം ഓപറേറ്ററാണ് 39 കാരനായ ശ്രീജു. 11 വര്‍ഷമായി യുഎഇയിലെ ഫുജൈറയിലാണ് താമസം.

കോടികളുടെ ലോട്ടറി തനിക്ക് ലഭിച്ച വിവരം ശ്രീജു അറിയുന്നത് കഴിഞ്ഞ ദിവസം ജോലിക്കിടയിലാണ്. തുടര്‍ന്ന് മഹ്സൂസ് അക്കൗണ്ട് പരിശോധിച്ച് വിജയം ഉറപ്പു വരുത്തുകയായിരുന്നു. ഭാഗ്യം തുണച്ച നിമിഷത്തിൽ സ്വന്തം കണ്ണുകളെ പോലും വിശ്വസിക്കാനായില്ലെന്നും, വിജയം സത്യമാണെന്ന് സ്ഥിരീകരിക്കാന്‍ മഹ്സൂസിന്റെ കോളിനായി കാത്തിരുന്നതായും ശ്രീജു പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്ലാ മാസവും രണ്ടുതവണ മഹ്സൂസില്‍ പങ്കെടുക്കാറുണ്ടെന്നും ഭാഗ്യം തുണച്ചത് ഇപ്പോഴാണെന്നും ശ്രീജു പറഞ്ഞു

Signature-ad

ബമ്പര്‍ സമ്മാനം സ്വന്തം ജീവിതം മാറ്റിമറിച്ചെങ്കിലും തല്‍ക്കാലും ജോലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ല. ബാങ്ക് ലോണില്‍ ഒരു വീട് വാങ്ങാന്‍ ആഗ്രഹിച്ചിരിക്കുമ്പോഴാണ് ലോട്ടറി അടിച്ചത്. ബാങ്ക് ലോണില്ലാതെ വീട് സ്വന്തമാക്കാം എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷമെന്നും ഇരട്ടക്കുട്ടികളുടെ പിതാവായ ശ്രീജു പറഞ്ഞു. കന്യാകുമാരിയാണ് ശ്രീജുവിന്റെ വീട്.

നിരവധി മലയാളികളെ മഹാഭാഗ്യവാന്മാരാക്കിയ മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പുകള്‍ ഇതുവരെ 64 കോടീശ്വരന്മാരെ സൃഷ്ടിച്ചതായി മഹ്സൂസിന്റെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് സിഎസ്ആര്‍ മേധാവി സൂസന്‍ കാസി പറഞ്ഞു. കൂടാതെ 1,107,000-ലധികം വിജയികള്‍ക്ക് അര ബില്യണ്‍ ദിര്‍ഹം വിതരണം ചെയ്തു.

100 കണക്കിന് പ്രവാസികളെ കോടീശ്വരന്‍മാരും ലക്ഷപ്രഭുക്കളുമാക്കുകയും
എല്ലാ ആഴ്ചയും വമ്പിച്ച സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന യുഎഇയിലെ ജനപ്രിയ നറുക്കെടുപ്പായ മഹ്‌സൂസിന്റെ സമ്മാനഘടന പരിഷ്‌കരിച്ചു. ആഴ്ചതോറും വിജയികളുടെ എണ്ണം 90,000 ആയി ഉയര്‍ന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ഇതുവരെ പ്രതിവാര വിജയികളുടെ എണ്ണം 3,000 ആയിരുന്നു.

കൂടുതല്‍ ആളുകളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനാണ് വിജയികളുടെ എണ്ണം വര്‍ധിപ്പിച്ചത്. പ്രതിവാര നറുക്കെടുപ്പിന് ‘മഹ്‌സൂസ് സാറ്റര്‍ഡേ മില്യണ്‍സ്’ എന്ന് പുനര്‍നാമകരണം ചെയ്തതായും വാര്‍ത്താസമ്മേളനത്തില്‍ പുതിയ ഘടന അനാച്ഛാദനം ചെയ്തുകൊണ്ട് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് സിഎസ്ആര്‍ മേധാവി സൂസന്‍ കാസി അറിയിച്ചു. കോടീശ്വരന്മാരെ സൃഷ്ടിക്കുന്നതിനും സ്വപ്‌നങ്ങള്‍ കാണുന്നതിനുമുള്ള ദിവസമായി ശനിയാഴ്ചകളെ മഹ്‌സൂസ് പുനര്‍ നിര്‍വചിച്ചതായും സൂസന്‍ കാസി അഭിപ്രായപ്പെട്ടു.

Back to top button
error: