KeralaNEWS

സ്ത്രീകൾക്കായി ഓച്ചിറയിലുമുണ്ട് ഒരു ശബരിമല

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത് ആറ്റുകാൽ ദേവീക്ഷേത്രമാണ്.എന്നാൽ ഓച്ചിറയിലുമുണ്ട് സ്ത്രീകൾക്കായി ഒരു ശബരിമല ക്ഷേത്രം.
  ഓച്ചിറ മഹാലക്ഷി ക്ഷേത്രത്തിന് സമീപമാണ് ഈ അയ്യപ്പക്ഷേത്രം.പുണ്യപൂങ്കാവനത്തിന്റെ പ്രതീതി തന്നെയാണ് ഇവിടെയുള്ളത്.

ഒട്ടനവധി സ്ത്രീകളാണ് കലിയുഗവരദനായ ശാസ്താവിനെ കാണാന്‍ ഇവിടെയെത്തുന്നത്. അതുകൊണ്ടുതന്നെ  സ്ത്രീകളുടെ ശബരിമല എന്നും ഈ‌ ക്ഷേത്രം അറിയപ്പെടുന്നു.

ശബരിമലയില്‍ പോകാന്‍ കഴിയാത്ത സ്ത്രീകള്‍ക്കും ആരോഗ്യ പ്രശ്‌നമുള്ള പ്രായമായ അമ്മമാര്‍ക്കും ദര്‍ശന പുണ്യമായി ഓച്ചിറയില്‍ അയ്യപ്പസ്വാമി കുടികൊള്ളുന്നു. ദിവസവും തൊഴാന്‍ എത്തുന്ന ഭക്തരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ഭക്തിസാന്ദ്രമായ സന്നിധാനത്തിന്റെ അന്തരീക്ഷമാണ് ഇവിടെയും അനുഭവപ്പെടുന്നത്.

ഭക്തര്‍ക്ക് വിശ്രമിക്കാനുളള സ്ഥലവും ഒരുക്കിയിട്ടുണ്ട്. ഭജനമിരിക്കാന്‍ എത്തുന്നവര്‍ക്ക് മഴയോ വെയിലോ കൊള്ളാതെയിരിക്കാനുള്ള സൗകര്യവുമുണ്ട്.

  ഇവിടെയും അയ്യപ്പസ്വാമിയുടെ അടുത്തുതന്നെ കന്നിമൂല ഗണപതിയുണ്ട്. മണ്ഡലകാലമായാല്‍ മലയ്‌ക്ക് പോകുന്ന അയ്യപ്പന്മാര്‍ കൊട്ടാരക്കര അമ്ബലത്തില്‍ പോകുന്നതോടൊപ്പം ഇവിടെയും ദര്‍ശനം നടത്താറുണ്ട്. അയ്യപ്പന് നീരാജനവും ഗണപതിക്ക് ഉണ്ണിയപ്പവും പ്രധാന വഴിപാടുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: