NEWSPravasi

യുഎഇയിൽ കനത്ത മഴ; റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു; പ്രതികൂല കാലാവസ്ഥ വിമാന സര്‍വീസുകളെയും ബാധിച്ചു

ദുബൈ: യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മഴ. ദുബൈയിലും ഷാര്‍ജയിലും ശക്തമായ മഴയാണ് പെയ്തത്. മഴക്കൊപ്പം ശക്തമായ ഇടിമിന്നലുമുണ്ടായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ മഴ മണിക്കൂറുകളോളം നീണ്ടുനിന്നു. റോഡുകളില്‍ വെള്ളം കയറിയതോടെ വാഹന ഗതാഗതം പല സ്ഥലങ്ങളിലും തടസ്സപ്പെട്ടു.

ദുബൈയിലെ കരാമ, സിലിക്കണ്‍ ഒയാസിസ്, മുഹൈസിന, ഷാര്‍ജയിലെ അല്‍ നഹ്ദ എന്നിവിടങ്ങളില്‍ റോഡുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ വിമാന സര്‍വീസുകളെയും ബാധിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും ഇവിടേക്ക് എത്തേണ്ടതുമായ ഇരുപതോളം വിമാന സര്‍വീസുകളെ കാലാവസ്ഥ ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

Signature-ad

വെള്ളിയാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. അജ്മാന്‍, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ വിദൂര പഠനത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രതികൂല കാലവസ്ഥ കണക്കിലെടുത്ത് സ്വകാര്യ മേഖല ജീവനക്കാര്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്താന്‍ മാനവവിഭവശേഷി മന്ത്രാലയവും നിര്‍ദ്ദേശം നല്‍കിയിരുന്നു.

Back to top button
error: