IndiaNEWS

തമിഴ്‌നാട്ടില്‍ ദീപാവലിക്ക് റെക്കോഡ് മദ്യവില്‍പന; 467.63 കോടിയുടെ വരുമാനം

ചെന്നൈ: ദീപാവലി ആഘോഷങ്ങള്‍ക്കിടെ തമിഴ്‌നാട് കുടിച്ചുതീര്‍ത്തത് റെക്കോഡ് മദ്യം. 467.63 കോടിയുടെ മദ്യമാണ് തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ വില്‍പന നടത്തിയത്. മധുരയിലാണ് റെക്കോഡ് വില്‍പ ന. ദീപാവലിയുടെ തലേന്ന് 52.73 കോടിയും ദീപാവലി ദിനത്തില്‍ 51.97 കോടിയും നേടി. രണ്ടാം സ്ഥാനത്ത് തലസ്ഥാനനഗരമായ ചെന്നൈയാണ്.

നവംബര്‍ 11ന് 48.12 കോടിയും പന്ത്രണ്ടിന് 52.98 കോടിയും നേടി. നവംബര്‍ 11ന് സേലം, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ 39.78, 52.73 കോടി, 40.20 എന്നിങ്ങനെയാണ് മദ്യവില്‍പന. ദീപാവലി ദിനത്തില്‍ ട്രിച്ചിയില്‍ 55.60 കോടി രൂപയ്ക്കും ചെന്നൈയില്‍ 52.98 കോടിക്കും മധുരയില്‍ 51.97 കോടിക്കും സേലത്ത് 46.62 കോടിക്കും കോയമ്പത്തൂരില്‍ 39.61 കോടിക്കും മദ്യവില്‍പന നടത്തി.

Signature-ad

സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2022-23 വര്‍ഷത്തില്‍ 44,098.56 കോടി രൂപയുടെ മദ്യം വിറ്റഴിച്ചപ്പോള്‍ 2021-22ല്‍ 36,050 കോടി രൂപയായി. റെക്കോഡ് മദ്യവില്‍പനക്കെതിരെ ബി.ജെ.പി രംഗത്തെത്തി. മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നും ബി.ജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ആരോപിച്ചു.

 

Back to top button
error: