KeralaNEWS

ബിരിയാണിയില്‍ ചിക്കന്‍ പീസിന് പകരം വറുത്ത കോഴിത്തല; തിരൂരില്‍ ഹോട്ടല്‍ പൂട്ടി

മലപ്പുറം: ഹോട്ടലില്‍നിന്ന് പാഴ്‌സല്‍ വാങ്ങിയ ബിരിയാണിയില്‍ ചിക്കന്‍ പീസിന് പകരം വറുത്ത കോഴിത്തല! പരാതിയെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ പൂട്ടിച്ചു. പുത്തനത്താണി-ഏഴൂര്‍ റോഡില്‍ മുത്തൂരിലെ പൊറോട്ട സ്റ്റാള്‍ ആണു പൂട്ടിച്ചത്. തിരൂര്‍ ഏഴൂര്‍ പി.സി പ്പടിയിലെ കളരിക്കല്‍ പ്രതിഭയാണ് ശനിയാഴ്ച ഉച്ചയ്ക്ക് നാല് ബിരിയാണി പാര്‍സലായി വാങ്ങിയത്.

വീട്ടില്‍ കൊണ്ടുവന്ന രണ്ട് ബിരിയാണി കുട്ടികള്‍ കഴിച്ചുകഴിഞ്ഞശേഷം മൂന്നാമത്തെ പായ്ക്കറ്റ് പൊട്ടിച്ചപ്പോഴാണ് കോഴിയുടെ തല കണ്ടത്. തല വറുത്തെടുത്ത് ബിരിയാണിയില്‍ ചേര്‍ത്തതായിരുന്നു. കോഴിയുടെ കൊക്കും പൂവും തൂവലും കണ്ണുകളുമെല്ലാം ഇതിലുണ്ടായിരുന്നു. തുടര്‍ന്ന് തിരൂര്‍ നഗരസഭ ആരോഗ്യവിഭാഗത്തിനും ഭക്ഷ്യസുരക്ഷാ വകുപ്പിനും പരാതി നല്‍കി.

Signature-ad

ഞായറാഴ്ച രാത്രി ഏഴോടെ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ സുജിത്ത് പെരേര, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ എം.എന്‍. ഷംസിയ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. തുടര്‍ന്ന് പരാതിക്കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. പാര്‍സലായി കിട്ടിയ ബിരിയാണി പരിശോധിക്കുകയും ഹോട്ടല്‍ അടപ്പിക്കുകയുമായിരുന്നു.

 

 

Back to top button
error: